/indian-express-malayalam/media/media_files/QN1ACzmED0uOKpbnh4w6.jpg)
ഫയൽ ഫൊട്ടോ
ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ നാലാം ടി20 മത്സരത്തിലും മലയാളി താരം സഞ്ജു സാസണിന് അവസരം ലഭിച്ചില്ല. രണ്ടാം ടി20യിൽ മൂന്നാം നമ്പരിൽ ബാറ്റു ചെയ്ത താരം പിന്നീടുള്ള മത്സരങ്ങളിൽ നിന്ന് ഓഴിവാക്കപ്പെടുകയായിരുന്നു. സഞ്ജുവിന് പകരക്കാരനായി ടീമിലെത്തിയ ജിതേഷ് ശർമ്മയുടെ മിന്നും പ്രകടനവും താരത്തിന് തിരിച്ചടിയായി.
വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ടീമിലെത്തിയതിനു പിന്നാലെ സഞ്ജുവിനെ ഓപ്പണിങ് സ്ഥാനത്തു നിന്ന് തരംതാഴ്ത്തിയിരുന്നു. നിലവിൽ സഞ്ജുവിന്റെ ഭാവി തന്നെ അനിശ്ചിതത്വത്തിലായിരിക്കുകയാണെന്ന് പറയാം. സഞ്ജുവിനെ ടീമിൽ നിന്നു പുറത്താക്കിയതിനും ടീം മാനേജ്‌മെന്റിന്റെ ആശയക്കുഴപ്പമുണ്ടാക്കുന്ന ന്യായീകരണത്തിലും വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്ര.
'സഞ്ജു സാംസണെ കുറിച്ച് നമ്മൾ എന്തു തീരുമാനിച്ചു എന്നതാണ് ഏറ്റവും വലിയ ചോദ്യം? സഞ്ജു എന്തുകൊണ്ടാണ് കളിക്കാത്തത് എന്നതാണ് വലിയ, വലിയ, വലിയ ചോദ്യം. എന്തുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. സഞ്ജുവിന് കളിക്കാൻ അവസരം നൽകിയപ്പോഴെല്ലാം അവൻ മാന്യമായ പ്രകടനം കാഴ്ചവച്ചു. അവൻ അസാധാരണ പ്രകടനം നടത്തിയെന്നൊന്നും പറയുന്നില്ല. എല്ലാൽ ഭേദപ്പെട്ട രീതിയിൽ കളിച്ചു. ഒമാനെതിരെ ബാറ്റ് ചെയ്യാൻ നിങ്ങൾ അവനെ നിർബന്ധിച്ചു. അവൻ ഒരു അർധ സെഞ്ചുറി നേടി.
Also Read: 67 പന്തിൽ 93 റൺസ്; ചരിത്ര നേട്ടം വൈഭവിന്റെ കയ്യിൽ നിന്ന് അകന്നത് ഏഴ് റൺസിന്
ഏഷ്യാ കപ്പ് ഫൈനലിൽ നിങ്ങൾ സഞ്ജുവിനെ കളിപ്പിച്ചു. അദ്ദേഹം കുറച്ച് റൺസ് നേടി. അദ്ദേഹത്തിന് ഡൗൺ ഓർഡറിൽ ബാറ്റു ചെയ്യാൻ കഴിയുമെന്ന് മാത്രമാണ് നിങ്ങൾ ഞങ്ങളോട് പറഞ്ഞത്. സഞ്ജുവിനെ നിങ്ങൾ ഓപ്പണറാക്കൂ. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ ജിതേഷിനെ കളിപ്പിക്കുക. ഇതാണ് എന്റെ നിലപാട്. പക്ഷെ സഞ്ജുവിനെ നിങ്ങൾക്ക് പരിപാലിക്കാൻ കഴിയുമെന്നും അദ്ദേഹത്തെ കളിപ്പിക്കുമെന്നുമായിരുന്നു നിങ്ങൾ പറഞ്ഞത്. നിങ്ങൾ എന്താണ് ഇപ്പോൾ ചെയ്യുന്നതെന്ന് നിങ്ങൾക്കറിയാം. ഞങ്ങൾ അതിനെ ബഹുമാനിച്ചു,' ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
Also Read: 75 ലക്ഷത്തിൽ നിന്ന് 1.5 കോടിയിലേക്ക്; കുതിച്ചുയർന്ന് ജെമീമയുടെ ബ്രാൻഡ് വാല്യു
അതേസമയം, നാലാം ടി20 യിലും അവസരം ലഭിച്ച ജിതേഷ് ശർമ്മയ്ക്ക് മത്സരത്തിൽ തിളങ്ങാനായില്ല. നാലു പന്ത് നേരിട്ട ജിതേഷ് മൂന്നു റൺസിന് ആദം സാമ്പയുടെ പന്തിൽ പുറത്താവുകയായിരുന്നു. കഴിഞ്ഞ ടി20 ലോകകപ്പ് മുതൽ, ഇന്ത്യയുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ടി20 റൺ സ്കോററാണ് സഞ്ജു സാംസൺ. കഴിഞ്ഞ കലണ്ടർ വർഷത്തിൽ മൂന്ന് സെഞ്ചുറികൾ നേടി റെക്കോർഡ് സൃഷ്ടിച്ച താരം, സെപ്റ്റംബറിൽ ഗിൽ തിരിച്ചെത്തിയതോടെ മധ്യനിരയിലേക്ക് പിൻതള്ളപ്പെട്ടു.
Read More: 32കാരൻ ജിതേഷ് റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പിനുള്ള ക്യാപ്റ്റൻ; സഞ്ജുവിന് വീണ്ടും അവഗണന
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us