Latest News
കോവിഡ്: അടുത്ത മൂന്നാഴ്ച അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി
സാഹിത്യകാരന്‍ തോമസ് ജോസഫ് അന്തരിച്ചു
22,064 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53; 128 മരണം

ബിസിസിഐയുടെ ഫിറ്റ്നസ് ടെസ്റ്റ് വിജയിച്ച് സഞ്ജു സാംസൺ

ആദ്യ ശ്രമത്തിൽ പരാജയപ്പെട്ട സഞ്ജു രണ്ടാം അവസരത്തിലാണ് ടെസ്റ്റിൽ വിജയിച്ചത്

Sanju Samson, സഞ്ജു സാംസൺ, bcci, ബിസിസിഐ, fitness test, യോയോ ടെസ്റ്റ്, yoyo test, cricket news, ie malayalam, ഐഇ മലയാളം

മലയാളി താരം സഞ്ജു സാംസൺ ബിസിസിഐയുടെ ഫിറ്റ്നസ് ടെസ്റ്റ് പാസായി. കളിക്കാരുടെ ഫിറ്റ്നസ് നിർണയിക്കാൻ ബിസിസിഐ നടത്തുന്ന ടെസ്റ്റിൽ വിജയിച്ചതായി സോഷ്യൽ മീഡിയയിലൂടെ സഞ്ജു തന്നെയാണ് അറിയിച്ചത്. വിജയ് ഹസാരെ ട്രോഫിക്കായുളള തയ്യാറെടുപ്പിലാണെന്നും സഞ്ജു വ്യക്തമാക്കിയിട്ടുണ്ട്.

 

View this post on Instagram

 

A post shared by Sanju Samson (@imsanjusamson)

ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിൽനടന്ന ‘ഓട്ടപരീക്ഷ’യിൽ സഞ്ജു പരാജയപ്പെട്ടിരുന്നു. രണ്ടാം ശ്രമത്തിൽ രണ്ടു കി.മീ ഓട്ടം സഞ്ജു വിജയകരമായി പൂർത്തിയാക്കി. ആദ്യ ശ്രമത്തിൽ സഞ്ജുവിനെ കൂടാതെ ഇഷാൻ കിഷൻ, നിതീഷ് റാണ, രാഹുൽ തെവാത്തിയ, സിദ്ദാർഥ് കൗൾ, ജയദവ് ഉനദ്കട് എന്നിവരും പരാജയപ്പെട്ടിരുന്നു. എന്നാൽ രണ്ടാം ശ്രമത്തിൽ ടെസ്റ്റ് വിജയിച്ചതായി ഇഷാൻ കിഷൻ അറിയിച്ചു.

Read More: ‘എന്റെ മുറി കുലുങ്ങുന്നു, ഭൂചലനമായിരിക്കാം’; ലൈവിനിടെ ഭൂമികുലുക്കമുണ്ടായപ്പോഴും രാഹുൽ കൂൾ, വീഡിയോ

സാധാരണ ഫിറ്റ്നസ് ടെസ്റ്റായ യോയോ ടെസ്റ്റിനു പുറമേയാണ് രണ്ടു കി.മീ ഓട്ടം കൂടി ബിസിസിഐ ഉൾപ്പെടുത്തിയത്. ബാറ്റ്‌സ്മാന്‍, വിക്കറ്റ് കീപ്പര്‍ എന്നിവര്‍ 2 കിലോമീറ്റര്‍ ദൂരം എട്ട് മിനിറ്റ് 30 സെക്കൻഡിലാണ് പൂർത്തിയാക്കേണ്ടത്. ഫാസ്റ്റ് ബോളർമാർ എട്ടു മിനിറ്റ് 15 സെക്കൻഡിൽ 2 കിലോമീറ്റർ മറികടക്കണം.

ആദ്യമായാണ് രണ്ടു കിലോമീറ്റർ ഓട്ടം ബിസിസിഐ ഫിറ്റ്നസ് ടെസ്റ്റിന്റെ ഭാഗമാക്കിയത്. അതിനാൽ തന്നെ പരാജയപ്പെടുന്ന കളിക്കാർക്ക് രണ്ടാമതൊരു അവസരം കൂടി നൽകിയിരുന്നു. യോയോ ടെസ്റ്റില്‍ പരാജയപ്പെടുന്ന താരങ്ങളെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ കളിക്കുന്ന താരങ്ങളെ യോയോ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sanju samson pass bcci new 2 km run fitness test

Next Story
അവിശ്വസനീയം; മൊയീൻ അലിയുടെ പന്തിൽ കോഹ്‌ലി ബൗള്‍ഡ്, ഞെട്ടി ഇന്ത്യൻ നായകൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com