ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. എംഎസ്കെ പ്രസാദ് നേതൃത്വം നല്കുന്ന പാനലാണ് ടീമിനെ പ്രഖ്യാപിക്കുക. എല്ലാ കണ്ണുകളും സഞ്ജു സാംസണിലേക്കാണ്. വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക എന്നീ ടീമുകള്‍ക്കെതിരായ ടി20 പരമ്പരയില്‍ 15 അംഗ ടീമില്‍ ഇടം പിടിച്ച സഞ്ജു സാംസണ് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയിലും ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
സഞ്ജുവിനെ നിലനിര്‍ത്തുമെന്ന റിപ്പോര്‍ട്ടുകളും നേരത്തെ പുറത്തുവന്നിരുന്നു. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ടി20 ടീമിലേക്ക് തിരിച്ചെത്തും. ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയില്‍ രോഹിത്തിന് വിശ്രമം അനുവദിച്ചിരുന്നു. ഹാര്‍ദിക് പാണ്ഡ്യയും ടി20 ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് റിപ്പോര്‍ട്ട്.
Read Also: ഒന്‍പത് സെക്കൻഡ് ..17 നില കെട്ടിടം മൂക്കുകുത്തി, വീഡിയോ
റിഷഭ് പന്തിനെ ടീമിലെടുത്തില്ലെങ്കിൽ സഞ്ജുവിന് സാധ്യത തെളിയും. അതേസമയം, പന്തിനെ നിലനിർത്തുകയും രോഹിത്തും പാണ്ഡ്യയും ടീമിലേക്ക് മടങ്ങിയെത്തുകയും ചെയ്യുമ്പോൾ സഞ്ജുവിന് അവസരം നഷ്ടപ്പെടാനും സാധ്യതയുണ്ട്. വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പരയിൽ ഒരു മത്സരത്തിൽ പോലും സഞ്ജുവിന് കളിക്കാൻ സാധിച്ചില്ല. ശ്രീലങ്കയ്ക്കെതിരായ പരമ്പരയിൽ അവസാന മത്സരത്തിൽ ടീമിലിടം ലഭിച്ച സഞ്ജുവിന് രണ്ട് പന്തുകളിൽ ആറ് റൺസ് മാത്രം നേടാനാണ് സാധിച്ചത്.
ബോളർമാരിൽ ഷമി മടങ്ങിയെത്തുമ്പോൾ ആര് പുറത്തേക്ക് എന്നതാണ് പ്രധാന ചോദ്യം. മുതിർന്ന താരങ്ങളുടെ അഭാവത്തിൽ ടീമിലെത്തിയ നവ്ദീപ് സൈനിയും ഷാർദുൽ ഠാക്കൂറും തങ്ങളുടെ മികവ് തെളിയിച്ചു കഴിഞ്ഞു. ശ്രീലങ്കയ്ക്കെതിരെ അവസാന മത്സരത്തിലെ താരമായി ഷാർദുൽ ഠാക്കൂറിനെ തെരഞ്ഞെടുത്തപ്പോൾ പരമ്പരയിലെ താരമായി മാറിയത് സൈനിയായിരുന്നു. ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷമിയ്ക്കുമൊപ്പം സൈനിയെ തന്നെയാകും സെലക്ടർമാർ തെരഞ്ഞെടുക്കുക. സ്പിന്നർമാരായി യുസ്വേന്ദ്ര ചാഹലും കുൽദീപ് യാദവും തുടരും.