/indian-express-malayalam/media/media_files/2025/02/24/7ykgS7WaDEcvQWsyjoJr.jpg)
Sanju Samson and M S Dhoni (File Photo)
ചെന്നൈ സൂപ്പർ കിങ്സ് ആദ്യമായാണ് ട്രേഡ് വിൻഡോയിലൂടെ കളിക്കാരെ കൈമാറി ഡീൽ നടത്തുന്നത്. അതും സിഎസ്കെയ്ക്കും ചെന്നൈ ആരാധകർക്കും ഏറെ വൈകാരിക അടുപ്പമുള്ള രവീന്ദ്ര ജഡേജയെ കൈമാറിക്കൊണ്ട്. തങ്ങളുടെ കളിക്കാരെ ട്രേഡ് വിൻഡോയിലൂടെ കൈമാറി പകരം താരത്തെ സ്വന്തമാക്കേണ്ടതില്ല എന്ന തീരുമാനം ചെന്നൈ തിരുത്തുന്നത് സഞ്ജു സാംസണിന് വേണ്ടിയാണ്. രവീന്ദ്ര ജഡേജയെ പോലൊരു താരത്തെ കൈവിട്ട് സഞ്ജുവിനെ സ്വന്തമാക്കാൻ ചെന്നൈ തയ്യാറാവുമ്പോൾ തന്നെ വ്യക്തമാണ് മലയാളി താരത്തിന്റെ മൂല്യം എത്രത്തോളമെന്ന്. ചെപ്പോക്കിലേക്കുള്ള വരവിലൂടെ സഞ്ജുവിന്റെ നെറ്റ് വർത്ത് 100 കോടി പിന്നിടുമോ?
നിലവിൽ സഞ്ജു സാംസണിന്റെ നെറ്റ് വർത്ത് 80 കോടിക്കും 86 കോടിക്കും ഇടയിലാണെന്നാണ് റിപ്പോർട്ട്. സഞ്ജുവിന് ലഭിക്കുന്ന പ്രതിഫലം ഇങ്ങനെയാണ്;
ഐപിഎൽ സാലറി: 18 കോടി രൂപയാണ് സഞ്ജുവിന്റെ 2025ലെ ഐപിഎൽ പ്രതിഫലം. കളിക്കാരെ പരസ്പരം കൈമാറിയുള്ള ട്രേഡ് ആയതിനെ തുടർന്ന് സഞ്ജുവിന്റെ ഐപിഎൽ പ്രതിഫലം ചെന്നൈ സൂപ്പർ കിങ്സ് 18 കോടിയിൽ നിന്ന് ഉയർത്താനുള്ള സാധ്യത കുറവാണ് എന്നാണ് റിപ്പോർട്ടുകൾ.
Also Read: സഞ്ജുവിനെ ചെന്നൈ ക്യാപ്റ്റൻസി നൽകി സ്വീകരിക്കില്ല; ഡൽഹിയാണ് നല്ലത്: അശ്വിൻ ; Sanju Samson IPL Trade
സഞ്ജുവിന് പകരം രാജസ്ഥാനിലേക്ക് എത്തുന്ന ജഡേജയുടെ പ്രതിഫലവും 18 കോടിയാണ്. സഞ്ജുവിന്റേയും ജഡേജയുടേയും കരാർ മൂല്യം ഏകദേശം സമാനമായതിനെ തുടർന്നും സിഎസ്കെ മലയാളി താരത്തിന്റെ പ്രതിഫലം 2026 സീസണിൽ ഉയർത്തിയേക്കില്ല.
ബിസിസിഐ കരാർ; ബിസിസിഐയുടെ വാർഷിക കരാറിൽ ഗ്രേഡ് സിയിൽ ആണ് സഞ്ജു ഉൾപ്പെട്ടത്. ഇതിലൂടെ പ്രതിവർഷം ലഭിക്കുന്നത് ഒരു കോടി രൂപ. ഇതിന് പുറമെ മാച്ച് ഫീയും ലഭിക്കുന്നു.
ബ്രാൻഡ് എൻഡോഴ്സ്മെന്റ്; ബ്രാൻഡ് എൻഡോഴ്സ്മെന്റ് ഡീലുകളിലൂടെ സഞ്ജു സാംസണിന് പ്രതിവർഷം 5 മുതൽ 7 കോടി രൂപ വരെ വരുമാനം കണ്ടെത്താനാവുന്നു എന്നാണ് റിപ്പോർട്ടുകൾ.
ചെന്നൈ സൂപ്പർ കിങ്സിലേക്ക് എത്തി ഉടനെ തന്നെ സഞ്ജുവിന്റെ നെറ്റ് വർത്ത് 100 കോടി കടന്നേക്കില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ സിഎസ്കെ പോലൊരു ഫ്രാഞ്ചൈസിയിലേക്ക് വരുന്നത് സഞ്ജുവിന്റെ ബ്രാൻഡ് മൂല്യം ഉൾപ്പെടെ കൂട്ടും. മാത്രമല്ല, ചെന്നൈ സൂപ്പർ കിങ്സിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്കും പരിഗണിക്കപ്പെടുന്ന താരമാണ് സഞ്ജു. ഇത് സഞ്ജുവിന്റെ മാർക്കറ്റ് വാല്യു കുത്തനെ ഉയർത്തും. ഇതോടെ അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ സഞ്ജുവിന്റെ നെറ്റ് വർത്ത് 100 കോടി കടക്കാനാണ് സാധ്യത.
Read More:തുടരെ മൂന്നാം ട്വന്റി20യിലും സഞ്ജുവിനെ തഴഞ്ഞു; ഗംഭീറിന്റെ ചതി എന്ന് ആരാധകർ
2012ൽ 18 ലക്ഷം രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലേക്ക് എത്തിയതോടെയാണ് സഞ്ജുവിന്റെ ഐപിഎൽ യാത്ര ആരംഭിച്ചത്. ട്വന്റി20 ലോക കിരീടം നേടിയ ഇന്ത്യൻ ടീമിന്റെ ഭാഗമായി ആ യാത്ര എത്തി നിൽക്കുന്നു. സഞ്ജുവിന്റെ ആസ്തികളിലേക്ക് നോക്കുമ്പോൾ ആറ് കോടി രൂപ വിലമതിക്കുന്ന ആഡംബര ബംഗ്ലാവാണ് സഞ്ജുവിന് തിരുവനന്തപുരത്തുള്ളത്. മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലും സഞ്ജു വസ്തുക്കൾ വാങ്ങിയിട്ടുണ്ട്.
Read More: ഗില്ലിനെ ഒഴിവാക്കണം; സഞ്ജുവിന്റേയും തിലകിന്റേയും കരിയർ നശിപ്പിക്കരുതെന്ന വാദം ശക്തം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us