/indian-express-malayalam/media/media_files/2025/11/15/sanju-samson-csk-2025-11-15-11-24-46.jpg)
ഐപിഎൽ ചരിത്രത്തിലെ തന്നെ ഏറ്റവും നിർണായകമായ താരകൈമാറ്റമായിരുന്നു ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും തമ്മിൽ നടത്തിയത്. സഞ്ജു സാംസണിന് വേണ്ടി ചെന്നൈ സൂപ്പർ കിങ്സ് ട്രേഡ് വിൻഡോയിൽ പിന്തുടർന്ന് പോന്നിരുന്ന നയം വരെ തിരുത്തി. ആദ്യമായാണ് കളിക്കാരെ പരസ്പരം കൈമാറി സിഎസ്കെ ട്രേഡ് നടത്തുന്നത്. ഇപ്പോൾ ചെന്നൈ സൂപ്പർ കിങ്സിനെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജു സാംസൺ. തനിക്ക് 19 വയസുള്ളപ്പോഴാണ് ധോണിയെ ആദ്യം കണ്ടത് എന്നാണ് സഞ്ജുവിന്റെ വാക്കുകൾ.
"എനിക്ക് അവിടെ ഒരുപാട് സുഹൃത്തുക്കളുണ്ട്. എന്നാൽ അവിടെ ഒരാളുണ്ട്. എല്ലാവർക്കും അദ്ദേഹത്തെ അറിയാം. അദ്ദേഹമാണ് എം എസ് ധോണി. 19 വയസ്സുള്ളപ്പോഴാണ് ഞാൻ അദ്ദേഹത്തെ ആദ്യം കാണുന്നത്. 19ാം വയസിൽ ആണ് ഞാൻ ആദ്യമായി ഇന്ത്യൻ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഇന്ത്യൻ ടീമിനൊപ്പം യുകെ പര്യടനത്തിൽ ഞാനുമുണ്ടായിരുന്നു. ധോണിയായിരുന്നു ക്യാപ്റ്റൻ. അവിടെ വെച്ചാണ് ധോണിയെ ആദ്യം കാണുന്നത്. പത്തിരുപത് ദിവസത്തോളം ധോണിയുമായി സംസാരിക്കാനെല്ലാം അവസരം ലഭിച്ചു," ചെന്നൈ സൂപ്പർ കിങ്സ് പങ്കുവെച്ച വിഡിയോയിൽ സഞ്ജു പറയുന്നു.
"പിന്ന ഐപിഎല്ലിന്റെ സമയത്ത് അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുന്നിൽ എല്ലായ്പ്പോഴും ഒരു ആൾക്കൂട്ടം ഉണ്ടാവും. ഇവിടെ അഞ്ച് പേർ, അവിടെ പത്ത് പേർ. അതോടെ എനിക്ക് ഇവിടെ വെച്ച് ധോണിയെ കാണാൻ കഴിയില്ല എന്ന് മനസിലായി. എനിക്ക് ധോണിയെ ഒറ്റയ്ക്ക് കാണണം എന്നായിരുന്നു. അതായിരുന്നു എന്റെ ആഗ്രഹം."
Also Read: സൂപ്പർ ഓവറിൽ റണ്ണെടുക്കാതെ ഇന്ത്യ എ; വൈഡിലൂടെ ഫൈനലിലെത്തി ബംഗ്ലാദേശ്
"ഇപ്പോൾ വിധി എന്നെ അദ്ദേഹത്തിനൊപ്പം ഒരു ഡ്രസ്സിങ് റൂമിൽ എത്തിച്ചിരിക്കുന്നു. ഞങ്ങൾ ഒരുമിച്ച് കളിക്കാൻ പോകുന്നു. ഇനി വരാൻ പോകുന്ന ഏതാനും മാസങ്ങളെ കുറിച്ച് ഓർക്കുമ്പോൾ ഞാൻ വളരെ എക്സൈറ്റഡ് ആണ്. ധോണിയെ നേരിട്ട് കണ്ട് അദ്ദേഹവുമായി സംസാരിക്കാൻ പോകുന്നു എന്നോർക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു."
Also Read: 'യെസ്' പറഞ്ഞ് സ്മൃതി മന്ഥാന; വിവാഹ ആഘോഷങ്ങൾക്ക് തുടക്കം; ഇന്ന് ഹൽദി
"എനിക്ക് ധോണിക്കൊപ്പമിരുന്ന് സംസാരിക്കാനും ബ്രേക്ക്ഫാസ്റ്റ് കഴിക്കാനും പരിശീലനം നടത്താനും ഒരുമിച്ച് കളിക്കാനുമെല്ലാം ഇനി അവസരം ലഭിക്കും. വിശ്വസിക്കാനാവുന്നില്ല. ചെന്നൈ സൂപ്പർ കിങ്സിൽ എനിക്ക് വേറെയും സുഹൃത്തുക്കൾ ഉണ്ട്. ഇന്ത്യൻ കളിക്കാരും ഡൊമസ്റ്റിക് ക്രിക്കറ്റിൽ കളിക്കുന്നവരും വിദേശ താരങ്ങളുമെല്ലാം പറഞ്ഞ ഒരു കാര്യം ഉണ്ട്, ചെന്നൈ സൂപ്പർ കിങ്സിന്റേതാണ് ഏറ്റവും മികച്ച ഡ്രസ്സിങ് റൂം, അവിടെയാണ് ഏറ്റവും മികച്ച ഡ്രസ്സിങ് റൂം അന്തരീക്ഷം," സഞ്ജു സാംസൺ പറഞ്ഞു.
Read More: ബംഗ്ലാദേശിലെ ഭൂചലനം; അയർലൻഡിനെതിരായ ടെസ്റ്റ് മത്സരവും തടസപ്പെട്ടു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us