/indian-express-malayalam/media/media_files/2025/11/17/sanju-samson-and-ms-dhoni-2025-11-17-22-31-39.jpg)
Source: X
ഐപിഎൽ ട്രേഡ് വിൻഡോയിൽ പല താര കൈമാറ്റങ്ങളും നടന്നെങ്കിലും സഞ്ജു സാംസണിന്റെ ചെന്നൈ സൂപ്പർ കിങ്സിലേക്കുള്ള വരവാണ് വലിയ അലയൊലി സൃഷ്ടിച്ചത്. ധോണിയുടെ പിൻഗാമിയായി സഞ്ജു എത്തുന്നത് സിഎസ്കെയുടെ ആരാധകർ ആഘോഷമാക്കി. എന്തുകൊണ്ട് സഞ്ജു ചെന്നൈയിലേക്ക് മാറി? എന്തുകൊണ്ട് സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കി? ഇങ്ങനെ നിരവധി ചോദ്യങ്ങളും ചർച്ചകളും ഉയർന്നിരുന്നു. സഞ്ജു ചെന്നൈയിലേക്ക് വരാൻ കാരണം ധോണി സഞ്ജുവുമായി സംസാരിച്ചതാവാം എന്ന് പറയുകയാണ് ഇന്ത്യൻ മുൻ താരം മുഹമ്മദ് കൈഫ്.
"എനിക്ക് തോന്നുന്നത് സഞ്ജുവിന്റെ ചെന്നൈയിലേക്കുള്ള വരവുമായുള്ള കണക്ഷൻ ധോണിയുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ധോണി സഞ്ജുവിനോട് സംസാരിച്ചിട്ടുണ്ടാകും. സംസാരിക്കേണ്ടത് അനിവാര്യമാണ് എങ്കിൽ ഫോൺ കോളുകൾ ധോണി എടുക്കും. വിഷയത്തിൽ ധോണി ഇടപെടുകയും ഭാവി കാര്യങ്ങൾ സഞ്ജുവുമായി സംസാരിക്കുകയും ചെയ്തെന്ന് എനിക്ക് ഉറപ്പുണ്ട്," കൈഫ് പറഞ്ഞു.
Also Read: വിഘ്നേഷ് പുത്തൂരിനെ റിലീസ് ചെയ്ത് മുംബൈ; നിലനിർത്തിയത് ഇവരെ
"ധോണിയോടെ എല്ലാവർക്കും ഏറെ ബഹുമാനമാണ്. അതിനാൽ ആർക്കും ധോണിയോട് നോ പറായാനാവില്ല. ചെന്നൈയിലേക്ക് വരാൻ ധോണി സഞ്ജുവിനെ പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ടാകും എന്നാണ് ഞാൻ വിശ്വസിക്കുന്നത്. സഞ്ജുവിനെ സംബന്ധിച്ച് നോക്കുമ്പോൾ രാജസ്ഥാൻ വിട്ട് നല്ലൊരു ടീമിലേക്ക് പോകാനായി. ആ കാര്യത്തിൽ സഞ്ജു വിജയിച്ചു. ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ സഞ്ജു ക്യാപ്റ്റനാവുകയും ചെയ്യും," കൈഫ് തന്റെ യൂട്യൂബ് ചാനലിൽ അഭിപ്രായപ്പെട്ടു.
Also Read: മുംബൈയോട് ഗുഡ്ബൈ പറഞ്ഞ് അർജുൻ ടെണ്ടുൽക്കർ; പഴയ പ്രതിഫലം, പുതിയ ഫ്രാഞ്ചൈസി
സഞ്ജുവിന്റെ വരവ് ചെന്നൈ സൂപ്പർ കിങ്സ് ആഘോഷമാക്കിയിരുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന്, സിംഹത്തിന്റെ മടയിലേക്ക് സ്വാഗതം എന്നാണ് ധോണിക്കൊപ്പമുള്ള സഞ്ജുവിന്റെ എഐ വിഡിയോ പങ്കുവെച്ച് ചെന്നൈ കുറിച്ചത്. 18 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജു ചെന്നൈയിലേക്ക് വരുന്നത്. ഈ വരുന്ന സീസണിൽ സഞ്ജുവിന്റെ പ്രതിഫലം ചെന്നൈ ഉയർത്തുമോ എന്നത് വ്യക്തമല്ല.
Also Read: "ഞാൻ സ്ലിപ്പിൽ, ധോണി വിളിച്ചു പറഞ്ഞു, സഞ്ജു ആജാ"; 'ചേട്ടൻ' കണ്ട സ്വപ്നം
2025ലെ ഐപിഎൽ സീസൺ കഴിഞ്ഞതോടെ തന്നെ സഞ്ജു രാജസ്ഥാൻ റോയൽസ് വിടുമെന്ന കാര്യം വ്യക്തമായിരുന്നു. ഓപ്പണിങ് സ്ഥാനം സഞ്ജുവിന് നഷ്ടമായതും റിയാൻ പരാഗ്, യശസ്വി, ധ്രുവ് ജുറെൽ ഉൾപ്പെടെയുള്ള കളിക്കാരിലേക്ക് രാജസ്ഥാൻ കൂടുതൽ ശ്രദ്ധ കൊടുക്കുമ്പോൾ സഞ്ജുവിന്റെ ഫ്രാഞ്ചൈസിയിലെ ഭാവി സുരക്ഷിതമല്ല എന്ന നിലയിലും വിലയിരുത്തൽ വന്നിരുന്നു.
Read More: എന്തിന് ജഡേജയെ കൈവിട്ടു? സഞ്ജുവിനെ വാങ്ങിയത് എന്തിന്? ചെന്നൈയുടെ വിശദീകരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us