/indian-express-malayalam/media/media_files/2025/11/15/sanju-samson-chennai-super-kings-ms-dhoni-2025-11-15-15-49-37.jpg)
Source: Instagram
ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റൻ എം എസ് ധോണിയുടെ പിൻഗാമിയായി സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിൽ. മലയാളികൾക്ക് ഈ ട്രേഡ് നൽകുന്ന സന്തോഷം കുറച്ചൊന്നുമല്ല. താൻ കണ്ടൊരു സ്വപ്നം സഞ്ജു ഏതാനും വർഷം മുൻപ് വെളിപ്പെടുത്തിയത് വീണ്ടും എല്ലാവരേയും ഓർമിപ്പിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ് ഇപ്പോൾ.
എനിക്ക് അദ്ദേഹം ഹീറോയാണ്...ധോണിയെ കുറിച്ച് ഇങ്ങനെയാണ് 2020ൽ സഞ്ജു പറഞ്ഞത്. "ഞാൻ ഒരു സ്വപ്നം കണ്ടിരുന്നു. ധോണിയാണ് ക്യാപ്റ്റൻ. അദ്ദേഹം ഫീൽഡ് ചെയ്ഞ്ച് ചെയ്യുന്നു. ഞാൻ സ്ലിപ്പിൽ നിൽക്കുകയാണ്. അപ്പോൾ ധോണി പറഞ്ഞു, സഞ്ജൂ, ആജാ. ഞാൻ മുൻപിലേക്ക് കയറി അടുത്ത ബോളിനായി കാത്ത് നിന്നു. അതായിരുന്നു സ്വപ്നം," 2020ൽ ഇങ്ങനെയായിരുന്നു സഞ്ജു സാംസണിന്റെ വാക്കുകൾ.
Also Read: സഞ്ജു സാംസൺ ഇനി ചെന്നൈയിൽ; ജഡേജ റോയൽസിൽ; കാത്തിരുന്ന പ്രഖ്യാപനം എത്തി
ഇനിയും ഒരുപാട് സ്വപ്നങ്ങൾ യാഥാർഥ്യമാകാൻ പോകുന്നു സഞ്ജു എന്ന ക്യാപ്ഷനോടെയാണ് ചെന്നൈ സൂപ്പർ കിങ്സ് സമൂഹമാധ്യമങ്ങളിൽ ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ചേട്ടൻസ് ആവേശം എന്ന് പറഞ്ഞും സഞ്ജുവിന്റെ വരവ് ചെന്നൈ സൂപ്പർ കിങ്സ് ആഘോഷമാക്കുകയാണ്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന്, സിംഹത്തിന്റെ മടയിലേക്ക് സ്വാഗതം എന്നാണ് ധോണിക്കൊപ്പമുള്ള സഞ്ജുവിന്റെ എഐ വിഡിയോ പങ്കുവെച്ച് ചെന്നൈ കുറിച്ചത്.
Also Read: ട്രേഡ് കഴിഞ്ഞാൽ സഞ്ജുവിനോട് സഞ്ജു തന്നെ ആ ദ്രോഹം ചെയ്യരുത്; ഉത്തപ്പയുടെ മുന്നറിയിപ്പ്
സഞ്ജു ഉള്ളത് കൊണ്ട് മാത്രം രാജസ്ഥാൻ റോയൽസിന്റെ ഐപിഎൽ മത്സരം കാണുന്ന ഒരുപാട് ആരാധകരുണ്ടായിരുന്നു. ആ ആരാധകരെ ഒന്നാകെ സ്വന്തമാക്കുക കൂടിയാണ് ചെന്നൈ സൂപ്പർ കിങ്സ് ഈ ട്രേഡിലൂടെ ചെയ്തത്. 18 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജു ചെന്നൈയിലേക്ക് വരുന്നത്. ഈ വരുന്ന സീസണിൽ സഞ്ജുവിന്റെ പ്രതിഫലം ചെന്നൈ ഉയർത്തുമോ എന്നത് വ്യക്തമല്ല.
Also Read: 'ബവുമ കുള്ളൻ അല്ലേ?' പന്തിനോട് ബുമ്ര; ബോഡി ഷെയിമിങ് വിവാദം
2025ലെ ഐപിഎൽ സീസൺ കഴിഞ്ഞതോടെ തന്നെ സഞ്ജു രാജസ്ഥാൻ റോയൽസ് വിടുമെന്ന കാര്യം വ്യക്തമായിരുന്നു. ഓപ്പണിങ് സ്ഥാനം സഞ്ജുവിന് നഷ്ടമായതും റിയാൻ പരാഗ്, യശസ്വി, ധ്രുവ് ജുറെൽ ഉൾപ്പെടെയുള്ള കളിക്കാരിലേക്ക് രാജസ്ഥാൻ കൂടുതൽ ശ്രദ്ധ കൊടുക്കുമ്പോൾ സഞ്ജുവിന്റെ ഫ്രാഞ്ചൈസിയിലെ ഭാവി സുരക്ഷിതമല്ല എന്ന നിലയിലും വിലയിരുത്തൽ വന്നിരുന്നു. മാത്രമല്ല കഴിഞ്ഞ സീസണിൽ ബട്ട്ലർ ഉൾപ്പെടെയുള്ള കളിക്കാരെ റിലീസ് ചെയ്തതിൽ സഞ്ജുവിന് അതൃപ്തിയുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
Read More: ഓൾറൗണ്ടറെ കളഞ്ഞ് വിക്കറ്റ് കീപ്പറെ വാങ്ങുന്നു; മണ്ടത്തരമെന്ന് മുൻ താരം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us