scorecardresearch

സഞ്ജു സാംസൺ ഇനി ചെന്നൈയിൽ; ജഡേജ റോയൽസിൽ; കാത്തിരുന്ന പ്രഖ്യാപനം എത്തി

സൂപ്പർ കിങ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര കരാർ തുകയായ 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെ ചെന്നൈയിലെത്തിക്കുന്നത്

സൂപ്പർ കിങ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര കരാർ തുകയായ 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെ ചെന്നൈയിലെത്തിക്കുന്നത്

author-image
Sports Desk
New Update
Sanju Samson CSK

എഐ നിർമിച ചിത്രം: എക്സ്/സിഎസ്കെ

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സഞ്ജു സാംസൺ- രവീന്ദ്ര ജഡേജ താരക്കൈമാറ്റത്തിൽ ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും തമ്മിൽ ധാരണ. സൂപ്പർ കിങ്സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര കരാർ തുകയായ 18 കോടി രൂപയ്ക്കാണ് സഞ്ജു ചെന്നൈയിലെത്തുന്നത്. 14 കോടി രൂപയ്ക്കാണ് തന്റെ ആദ്യ ഐ‌പി‌എൽ ഫ്രാഞ്ചൈസിയായ രാജസ്ഥാൻ റോയൽസിലേക്ക് ജഡേജ മടങ്ങിയെത്തുന്നത്.

Advertisment

കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച സഞ്ജു, ടൂർണമെന്റിൽ 177 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. കൈമാറ്റം പൂർത്തിയാകുന്നതോടെ സഞ്ജുവിന്റെ കരിയറിലെ നാലാമത്തെ ഫ്രാഞ്ചൈസിയാകും ചെന്നൈ സൂപ്പർ കിങ്സ്. 2016, 2017 എന്നീ രണ്ടു സീസണുകൾ ഒഴികെ മറ്റെല്ലാ സീസണുകളിലും രാജസ്ഥാനുവേണ്ടി കളിച്ച താരമാണ് ടീമിന്റെ നായകൻ കൂടിയായ സഞ്ജു.

Advertisment

Also Read: ട്രേഡ് കഴിഞ്ഞാൽ സഞ്ജുവിനോട് സഞ്ജു തന്നെ ആ ദ്രോഹം ചെയ്യരുത്; ഉത്തപ്പയുടെ മുന്നറിയിപ്പ്

അതേസമയം, 12 സീസണുകളായി സി‌എസ്‌കെയ്ക്ക് വേണ്ടി കളിച്ചിട്ടുള്ള ജഡേജ, ലീഗിലെ ഏറ്റവും സീനിയർ താരങ്ങളിൽ ഒരാളാണ്. ഐപിഎല്ലിൽ 250 ലധികം മത്സരങ്ങൾ ജഡേജ കളിച്ചിട്ടുണ്ട്. വ്യാപാര കരാറിന്റെ ഭാഗമായി, ജഡേജയുടെ ശമ്പളം 18 കോടി രൂപയിൽ നിന്ന് 14 കോടി രൂപയായി കുറിച്ചിട്ടുണ്ട്. ജഡേജയെ കൂടാതെ, സഞ്ജുവിന് വേണ്ടിയുള്ള കരാറിന്റെ ഭാഗമായി ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറനെയും രാജസ്ഥാൻ സി‌എസ്‌കെയിൽ നിന്ന് 2.4 കോടി രൂപയ്ക്ക് സ്വന്തമാക്കി.

Read More: ഓൾറൗണ്ടറെ കളഞ്ഞ് വിക്കറ്റ് കീപ്പറെ വാങ്ങുന്നു; മണ്ടത്തരമെന്ന് മുൻ താരം

Sanju Samson Chennai Super Kings Ravindra Jadeja Rajasthan Royals

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: