Latest News
ആഷിഖിന്റെ ഗോളും ഓൺഗോളും, 1-1ന് സമനിലയിൽ ബ്ലാസ്റ്റേഴ്സ്- ബെംഗുലൂരു മത്സരം

ബംഗ്ലാദേശിനെതിരായ പ്ലെയിങ് ഇലവനിൽ സഞ്ജു ഉണ്ടായേക്കും; സൂചന നൽകി നായകൻ രോഹിത് ശർമ്മ

അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് മുന്‍നിര്‍ത്തി ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് ആഗ്രഹമെന്ന് ഇന്ത്യന്‍ ബാറ്റിങ് കോച്ച് വിക്രം റാത്തോഡും വ്യക്തമാക്കിയിട്ടുണ്ട്

sanju samson,സഞ്ജു സാംസണ്‍, indian cricket team,ഇന്ത്യന്‍ ക്രിക്കറ്റ് ടീം, team india,ടീം ഇന്ത്യ, india vs bangladesh, sanju india, sanju in indian team, ie malayalam,

ന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ തന്നെ മലയാളി താരം സഞ്ജു സാംസൺ പ്ലെയിങ് ഇലവനിലുണ്ടായേക്കുമെന്ന സൂചന നൽകി നായകൻ രോഹിത് ശർമ്മ. സഞ്ജുവിനെ പോലുള്ള താരങ്ങൾ ടീമിലുണ്ടാകണമെന്ന് രോഹിത് ശർമ്മ മത്സരത്തിന് മുന്നോടിയായുള്ള വാർത്ത സമ്മേളനത്തിൽ പറഞ്ഞു. സഞ്ജു മികച്ച താരമാണ്. മികച്ച കളിയാണ് ഐപിഎല്ലിലും ആഭ്യന്തര ക്രിക്കറ്റിലും സഞ്ജു കാഴ്ചവെക്കുന്നത്. അതേ സമയം നാളത്തെ മത്സരത്തിൽ പിച്ചിന്റെ സാഹചര്യം കൂടി നോക്കിയാകും സഞ്ജുവിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തുകയെന്നും രോഹിത് ശർമ പറഞ്ഞു.

ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നാളെ രാത്രി 7നാണ് മത്സരം. മൂന്ന് മത്സരങ്ങളടങ്ങുന്നതാണ് ബംഗ്ലാദേശിന്റെ ഇന്ത്യൻ പര്യടനത്തിലെ ടി20 പരമ്പര. വിരാട് കോഹ്‌ലിയുടെയും ഷാക്കിബ് അല്‍ ഹസന്റെയും അഭാവത്തില്‍ ഇന്ത്യയെ രോഹിത് ശര്‍മയും ബംഗ്ലാദേശിനെ മഹ്മദുള്ളയുമാണ് നയിക്കുന്നത്.

2015 ജൂലൈയ്ക്ക് ശേഷം ഇതാദ്യമായാണ് സഞ്ജു ഇന്ത്യന്‍ ടീമിലെത്തുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ സഞ്ജുവിന്റെ പ്രകടനം ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടിയിരുന്നു. വിജയ് ഹസാരെ ട്രോഫിയിലെ ഇരട്ട സെഞ്ചുറിയാണ് രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള വാതിൽ വീണ്ടും സഞ്ജുവിന് മുന്നിൽ തുറന്നത്. ഗോവയ്‌ക്കെതിരായ മത്സരത്തില്‍ പത്ത് സിക്‌സും 21 ഫോറുമടക്കം 212 റണ്‍സാണ് സഞ്ജു നേടിയത്. ഇതോടെ വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡും സഞ്ജു തന്റേതാക്കി മാറ്റിയിരുന്നു.

അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പ് മുന്‍നിര്‍ത്തി ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കാനാണ് ആഗ്രഹമെന്ന് ഇന്ത്യന്‍ ബാറ്റിങ് കോച്ച് വിക്രം റാത്തോഡും വ്യക്തമാക്കിയിട്ടുണ്ട്. സഞ്ജുവും ശിവം ദുബെയും അടക്കമുള്ള യുവതാരങ്ങള്‍ക്ക് അവസരം നല്‍കുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനാണ് റാത്തോഡിന്റെ പ്രതികരണം.

ടി20 ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്‍, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ക്രുണാല്‍ പാണ്ഡ്യ, യുസ്വേന്ദ്ര ചാഹല്‍, രാഹുല്‍ ചാഹര്‍, ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, ശിവം ദൂബെ, ശാര്‍ദുല്‍ ഠാക്കൂര്‍.

Web Title: Sanju samson may find role in playing eleven against bangladesh

Next Story
ഒരു പൂവ് ചോദിച്ചു, പൂക്കാലം നല്‍കി ധോണി; ആരാധകന്റെ ബുള്ളറ്റില്‍ ഓട്ടോഗ്രാഫ് നല്‍കി തല
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express