scorecardresearch

സഞ്ജുവിന്റെ സൂപ്പർ ഷോ; വിൻഡീസിനെ തകർത്ത് ഇന്ത്യ ടി20 ലോകകപ്പ് സെമിയിൽ

മാർച്ച് അഞ്ചിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമിഫൈനൽ നടക്കുക. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം

മാർച്ച് അഞ്ചിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമിഫൈനൽ നടക്കുക. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം

author-image
Sports Desk
New Update
india semi final

ചിത്രം: എക്സ് (ബിസിസിഐ)

ടി ട്വന്റി ലോകകപ്പ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തി നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ സെമി ഫൈനലിൽ പ്രവേശിച്ചു. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് (97*) ഇന്ത്യക്ക് ആവേശജയവും സെമി ടിക്കറ്റും സമ്മാനിച്ചത്. സെമി ഫൈനലിൽ ഇന്ത്യക്ക് കരുത്തരായ ഇംഗ്ലണ്ടാണ് എതിരാളികൾ. മറ്റൊരു സെമിയിൽ ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെ നേരിടും.

Advertisment

Also Read: ഇതാണ് സഞ്ജുവിന്റെ മറുപടി! ഈഡനിൽ റൺവേട്ട; വിമർശകരുടെ വായടപ്പിച്ച് ക്ലാസിക് ഇന്നിങ്‌സ്

മാർച്ച് അഞ്ചിനാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമിഫൈനൽ നടക്കുക. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം. സെമി ഫൈനലിലെ വിജയികൾ മാർച്ച് 8-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ കിരീടത്തിനായി പോരാടും. 

Advertisment

Also Read: സഞ്ജു പുറത്തോ? ജയിച്ചില്ലെങ്കിൽ ഇന്ത്യ പുറത്ത്! വിൻഡീസിനെതിരെ ഇന്ന് ഭാഗ്യപരീക്ഷണം

സൂപ്പർ 8 ഗ്രൂപ്പ് 1-ലെ അവസാന മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് ഉയർത്തിയ 196 റൺസ് വിജയലക്ഷ്യം 4 പന്തുകൾ ബാക്കിനിൽക്കെയാണ് ഇന്ത്യ മറികടന്നത്. ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർമാരായ അഭിഷേക് ശർമ്മയെയും ഇഷാൻ കിഷനെയും നഷ്ടമായിരുന്നു. എന്നാൽ പിന്നീട് ക്രീസിലെത്തിയ സഞ്ജു സാംസൺ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.

Also Read: കാത്തിരുന്ന് കാത്തിരുന്ന് ഒരു ഗോൾ അടിച്ചു! പക്ഷേ ജയമില്ല; ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ മൂന്നാം തോൽവി

വെറും 50 പന്തുകളിൽ നിന്ന് 12 ഫോറുകളും 4 സിക്സറുകളും അടക്കം 97 റൺസുമായി സഞ്ജു പുറത്താകാതെ നിന്നു. ടി20 ലോകകപ്പിലെ ഒരു റൺ ചേസിലെ ഉയർന്ന വ്യക്തിഗത സ്കോർ എന്ന വിരാട് കോഹ്‌ലിയുടെ റെക്കോർഡും ഇതോടെ സഞ്ജുവിന്റെ പേരിലായി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇൻഡീസ് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 195 റൺസെടുത്തു. റോസ്റ്റൺ ചേസ് (40), ജേസൺ ഹോൾഡർ (37*), റോവ്മാൻ പവൽ (34*) എന്നിവരുടെ മികവിലാണ് അവർ ഭേദപ്പെട്ട സ്കോറിലെത്തിയത്. ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റുകൾ വീഴ്ത്തി.

Read More: '14 പന്തിൽ 28, അല്ലെങ്കിൽ 30; സഞ്ജുവിന്റെ ജോലി കഴിഞ്ഞു; ഗാവസ്കർ ഉൾപ്പെടെയുള്ളവരെ തള്ളി അശ്വിൻ 

Sanju Samson Twenty 20

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: