/indian-express-malayalam/media/media_files/2025/11/04/sanju-samson-and-jitesh-sharma-2025-11-04-16-08-41.jpg)
Source: Instagram
റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ സ്ക്വാഡിൽ ഇടംപിടിച്ച് രാജസ്ഥാൻ റോയൽസിന്റെ പതിനഞ്ചുകാരൻ ബാറ്റിങ് സെൻസേഷൻ വൈഭവ് സൂര്യവൻഷി. വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമയാണ് ക്യാപ്റ്റൻ. പഞ്ചാബ് ഓൾറൗണ്ടർ നമൻ ധിർ ആണ് വൈസ് ക്യാപ്റ്റൻ.
ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പിന് 15 അംഗ സംഘത്തെയാണ് അജിത് അഗാർക്കർ അധ്യക്ഷനായ ഇന്ത്യൻ സെലക്ഷൻ കമ്മറ്റി പ്രഖ്യാപിച്ചത്. 32കാരനായ ജിതേഷ് ശർമയെ ക്യാപ്റ്റനായി പ്രഖ്യാപിച്ചപ്പോൾ സഞ്ജു സാംസണിന് സ്ക്വാഡിൽ ഇടം ലഭിച്ചില്ല. ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാമത്തെ കളിയിൽ സഞ്ജുവിന് പകരം ജിതേഷിനെയാണ് ഇന്ത്യ വിക്കറ്റ് കീപ്പർ ബാറ്ററായി ഇറക്കിയത്. 22 റൺസോടെ ജിതേഷ് ഹൊബാർട്ടിൽ പുറത്താവാതെ നിന്നു.
Also Read: ബിസിസിഐ 51 കോടി നൽകും; ഇന്ത്യക്ക് ഐസിസി നൽകുന്ന സമ്മാന തുക അറിയുമോ?
കഴിഞ്ഞ ഐപിഎൽ സീസണിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടി മിന്നും ബാറ്റിങ് ആണ് ജിതേഷിൽ നിന്ന് വന്നത്. ലോവർ ഓർഡറിൽ ആർസിബിക്ക് വേണ്ടി 176 എന്ന സ്ട്രൈക്ക്റേറ്റിൽ ആണ് ജിതേഷ് കളിച്ചത്. പഞ്ചാബ് കിങ്സ് താരം പ്രിയാൻഷ് ആര്യയും സ്ക്വാഡിൽ ഇടംപിടിച്ചു.
Also Read: ODI Women World Cup: കണ്ണീരടക്കാനാവാതെ രോഹിത്; അഭിമാനത്താൽ മനം നിറഞ്ഞ് ഗ്യാലറിയിൽ ഹിറ്റ്മാൻ
നവംബർ 14 മുതൽ 23 വരെയാണ് ടൂർണമെന്റ്. ദോഹയിലെ വെസ്റ്റ് എൻഡ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആണ് മത്സരങ്ങൾ നടക്കുക. ഇന്ത്യ എ ടീം ഗ്രൂപ്പ് ബിയിൽ ആണ് ഉൾപ്പെട്ടിരിക്കുന്നത്. ഒമാൻ എ, യുഎഇ എ, പാക്കിസ്ഥാൻ എ എന്നീ ടീമുകൾ ആണ് ഇന്ത്യക്ക് ഒപ്പം ഗ്രൂപ്പ് ബിയിൽ ഉള്ളത്.
Also Read: 'അതിശയിപ്പിക്കുന്ന ജയം'; ഇന്ത്യൻ വനിതകൾക്ക് കയ്യടിച്ച് പ്രധാനമന്ത്രി
റൈസിങ് സ്റ്റാർസ് ഏഷ്യാ കപ്പിനുള്ള ഇന്ത്യ എ സ്ക്വാഡ്; പ്രിയാൻഷ് ആര്യ, വൈഭവ് സൂര്യവൻഷി, നെഹാൽ വധേര, നമൻ ധിർ, സൂര്യൻഷ് ഷെഡ്ജെ, ജിതേഷ് ശർമ, രമൺദീപ് സിങ്, ഹർഷ് ദുബെ, അഷുതോഷ് ശർമ, യഷ് താക്കൂർ, ഗുർജാപ്നീത് സിങ്, വിജയ് കുമാർ, യുധ്വിർ സിങ്, അഭിഷേക് പൊരൽ, സുയാഷ് ശർമ
സ്റ്റാൻഡ് ബൈ പ്ലേയേഴ്സ് - ഗുർനൂർ സിങ് ബ്രാർ, കുമാർ കുഷാഗ്ര, തനിഷ് കോട്ടിയാൻ, സമീർ റിസ്വി, ഷെയ്ഖ് റഷീദ്.
Read More: 146 കോടി നന്ദി; ലോകത്തിന്റെ നെറുകയിൽ ഇന്ത്യ; അഭിമാനമായി പെൺപട
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us