scorecardresearch

ആദ്യം ഓപ്പണർ സ്ഥാനം തെറിപ്പിച്ചു; ഇപ്പോൾ പ്ലേയിങ് 11ലും ഇല്ല; കട്ടക്കിലും സഞ്ജുവിനെ തഴഞ്ഞു

Sanju Samson and Jitesh Sharma; അതേ സമയം ഓപ്പണിങ്ങിൽ ശുഭ്മാൻ ഗിൽ നിരാശപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ്. കട്ടക്ക് ട്വന്റി20യിൽ നാല് റൺസ് മാത്രം എടുത്താണ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ പുറത്തായത്

Sanju Samson and Jitesh Sharma; അതേ സമയം ഓപ്പണിങ്ങിൽ ശുഭ്മാൻ ഗിൽ നിരാശപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ്. കട്ടക്ക് ട്വന്റി20യിൽ നാല് റൺസ് മാത്രം എടുത്താണ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ പുറത്തായത്

author-image
Sports Desk
New Update
Sanju Samson and Jitesh Sharma

Photograph: (Source: Instagram)

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ മലയാളി താരം സഞ്ജു സാംസണിന് പ്ലേയിങ് ഇലവനിൽ ഇടമില്ല. സഞ്ജുവിന് പകരം ജിതേഷ് ശർമയെ ആണ് ഇന്ത്യ കട്ടക്കിൽ വിക്കറ്റ് കീപ്പർ ബാറ്ററായി ഇറക്കിയത്. 

Advertisment

സഞ്ജുവിനെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയതിന് എതിരെ വിമർശനം ശക്തമായി കഴിഞ്ഞു. ഓപ്പണറായി തിളങ്ങിയിരുന്ന താരത്തെ ആദ്യം ആ പൊസിഷനിൽ നിന്ന് മാറ്റുകയും പിന്നാലെ പ്ലേയിങ് ഇലവനിൽ നിന്ന് മാറ്റുകയുമാണ് ചെയ്തിരിക്കുന്നത് എന്നാണ് വിമർശനം. 

Also Read: സഞ്ജു പോയതോടെ ദയനീയമായി വീണ് കേരളം; അസമിന് അഞ്ച് വിക്കറ്റ് ജയം

സഞ്ജുവിന് ധാരാളം അവസരങ്ങൾ ഞങ്ങൾ നൽകി കഴിഞ്ഞു എന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ കട്ടക്ക് ട്വന്റി20ക്ക് മുൻപായുള്ള വാക്കുകളിൽ നിന്ന് തന്നെ സഞ്ജുവിന് ഇനി കാര്യങ്ങൾ ദുഷ്കരമായിരിക്കും എന്ന് വ്യക്തമായിരുന്നു. ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിൽ അവസാന 3 മത്സരങ്ങളിലും സഞ്ജുവിന് പകരം ജിതേഷിനെയാണ് ഇന്ത്യ കളിപ്പിച്ചത്. 

Also Read: സഞ്ജുവിന് ധാരാളം അവസരങ്ങൾ ഞങ്ങൾ നൽകി കഴിഞ്ഞു: സൂര്യകുമാർ യാദവ്

അതേ സമയം ഓപ്പണിങ്ങിൽ ശുഭ്മാൻ ഗിൽ നിരാശപ്പെടുത്തിക്കൊണ്ടേയിരിക്കുകയാണ്. കട്ടക്ക് ട്വന്റി20യിൽ നാല് റൺസ് മാത്രം എടുത്താണ് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ പുറത്തായത്. സഞ്ജുവിനേക്കാൾ മുൻപേ കളിച്ചത് ഗിൽ ആണ് അതുകൊണ്ടാണ് ഓപ്പണിങ്ങിൽ നിന്ന് സഞ്ജുവിനെ മാറ്റി ഗില്ലിനെ കളിപ്പിക്കുന്നത് എന്നാണ് സൂര്യ വിശദീകരിച്ചത്. എന്നാൽ ഗിൽ തുടരെ റൺസ് കണ്ടെത്താതെ പോകുമ്പോൾ ടീം മാനേജ്മെന്റിനേ മേലുള്ള സമ്മർദം കൂടും. 

"സഞ്ജു ടോപ് ഓർഡറിൽ ആണ് ബാറ്റ് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഓപ്പണർമാർ ഒഴികെ ബാക്കി ബാറ്റർമാരെല്ലാം ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ പാകത്തിൽ ഫ്ളെക്സിബിൾ ആയിരിക്കണം. ഓപ്പണറായി ഇറങ്ങിയപ്പോൾ വളരെ നന്നായി കളിക്കാൻ സഞ്ജുവിനായി. പക്ഷേ സഞ്ജുവിന് മുൻപേ കളിച്ചത് ഗിൽ ആണ്. അതുകൊണ്ട് ഗില്ലിന് ആ പൊസിഷനിൽ ബാറ്റ് ചെയ്യാൻ അർഹതയുണ്ട്," സൂര്യകുമാർ യാദവ് പറഞ്ഞു.

Also Read: ധീരമായി നോ പറഞ്ഞ് മന്ഥാന; സാമൂഹിക സമ്മർദങ്ങളെ തകർക്കുന്ന തീരുമാനം

"പക്ഷേ ഞങ്ങൾ സഞ്ജുവിന് വേണ്ട അവസരങ്ങളെല്ലാം നൽകിയിരുന്നു. സഞ്ജു ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ തയ്യാറാണ്. മൂന്ന് മുതൽ ആറ് വരെ ഏത് പൊസിഷനിലും കളിക്കാൻ ഒരു ബാറ്റർ തയ്യാറാവുന്നത് നല്ല കാര്യമാണ്. ഓപ്പണർമാർ ഒഴികെയുള്ള ബാറ്റർമാരോട് ഇക്കാര്യം ഞാൻ പറഞ്ഞിട്ടുണ്ട്," സൂര്യകുമാർ ആദ്യ ട്വന്റി20ക്ക് മുൻപ് വ്യക്തമാക്കി.

Read More; "രോഹിത്തും കോഹ്ലിയും ഇല്ലാതെ 2027ലെ ലോക കിരീടം നേടാനാവില്ല; അത് കഴിഞ്ഞും അവർ കളിക്കും"

Sanju Samson India Vs South Africa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: