scorecardresearch

"സഞ്ജുവിനെ ഒഴിവാക്കിയത് ശരിയായ തീരുമാനം; സഞ്ജുവുമായി മുൻപോട്ട് പോയാൽ പ്രശ്നങ്ങൾ നേരിടും"

Sanju Samson Twenty20; പരമ്പരയിലെ ഇനിയുള്ള നാല് മത്സരത്തിലും സഞ്ജു സാംസണിനെ ടീം മാനേജ്മെന്റ് ബെഞ്ചിലിരുത്തിയാൽ വിമർശനം ശക്തമാവും എന്നുറപ്പാണ്.

Sanju Samson Twenty20; പരമ്പരയിലെ ഇനിയുള്ള നാല് മത്സരത്തിലും സഞ്ജു സാംസണിനെ ടീം മാനേജ്മെന്റ് ബെഞ്ചിലിരുത്തിയാൽ വിമർശനം ശക്തമാവും എന്നുറപ്പാണ്.

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sanju Samson Twenty20

Source: Sanju Samson, Instagram

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ട്വന്റി20യിൽ സഞ്ജു സാംസണിനെ പ്ലേയിങ് ഇലവനിൽ നിന്ന് തഴഞ്ഞതിനെ ന്യായീകരിച്ച് ഇന്ത്യൻ മുൻ പേസർ ഇർഫാൻ പഠാൻ.  സഞ്ജുവിനെ മധ്യനിരയിൽ ബാറ്റിങ്ങിന് ഇറക്കുന്നതിൽ ടീം മാനേജ്മെന്റിന് ബുദ്ധിമുട്ടുണ്ട് എന്നാണ് ഇർഫാൻ പഠാന്റെ വാക്കുകൾ.

Advertisment

സഞ്ജുവിനെ ഒഴിവാക്കിയ തീരുമാനത്തെ പിന്തുണച്ച് ഇർഫാൻ പഠാന്റെ വക്കുകൾ ഇങ്ങനെ, "അത് ശരിയായ തീരുമാനമായിരുന്നു. കാരണം സഞ്ജുവിനെ മധ്യനിരയിൽ ബാറ്റിങ്ങിന് ഇറക്കുന്നത് ബുദ്ധിമുട്ടാണ് എന്ന ചിന്തയുമായി നിങ്ങൾ മുൻപോട്ട് പോയാൽ അത് പ്രശ്നങ്ങൾ സൃഷ്ടിക്കും. ബാറ്റിങ് ഓർഡറിൽ മുകളിലായാണ് സഞ്ജു ബാറ്റ് ചെയ്തിട്ടുള്ളത്. തന്റെ കരിയറിൽ ഉടനീളം ടോപ് 3 പൊസിഷനിൽ ആണ് സഞ്ജു ബാറ്റ് ചെയ്തിട്ടുള്ളത്. ബാറ്റിങ് ഓർഡറിൽ താഴേക്കിറങ്ങി മികവ് കാണിക്കുക സഞ്ജുവിന് ദുഷ്കരമാവും."

Also Read: സഞ്ജു പോയതോടെ ദയനീയമായി വീണ് കേരളം; അസമിന് അഞ്ച് വിക്കറ്റ് ജയം

"ഏഷ്യാ കപ്പിൽ മധ്യ ഓവറുകളിൽ ബാറ്റ് ചെയ്ത് സഞ്ജു റൺസ് സ്കോർ ചെയ്തിരുന്നു. എന്നാൽ സഞ്ജു, ജിതേഷ് എന്നിവരിൽ​ ജിതേഷുമായി മുൻപോട്ട് പോകാനാണ് ടീം മാനേജ്മെന്റ് തീരുമാനിക്കുന്നത് എങ്കിൽ അതിൽ ഉറച്ച് നിൽക്കുക. അതല്ലാതെ അടിക്കടി മാറ്റം വരുത്തുന്നത് മുൻപോട്ട് പോകുമ്പോൾ പ്രശ്നങ്ങൾ സൃഷ്ടിക്കും," ഇർഫാൻ പഠാൻ പറഞ്ഞു. 

Also Read: സഞ്ജുവിന് ധാരാളം അവസരങ്ങൾ ഞങ്ങൾ നൽകി കഴിഞ്ഞു: സൂര്യകുമാർ യാദവ്

ശുഭ്മൻ ഗിൽ വന്നതോടെയാണ് സഞ്ജുവിന് ഓപ്പണർ സ്ഥാനം നഷ്ടമായത്. പിന്നാലെ സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റി. ഏത് ബാറ്റിങ് പൊസിഷനിൽ ബാറ്റ് ചെയ്യാനും തയ്യാറാണ് എന്ന് സഞ്ജു വ്യക്തമാക്കിയിരുന്നു. എന്നാൽ സ്പെഷ്യലൈസ്ഡ് ഫിനിഷറായ ജിതേഷ് ശർമയ്ക്കാണ് ലോവർ ഓർഡറിൽ ടീം മാനേജ്മെന്റ് മുൻതൂക്കം നൽകുന്നത്.

 Also Read; ദക്ഷിണാഫ്രിക്ക 74 റൺസിന് പുറത്ത്; ഇന്ത്യക്ക് കട്ടക്കിൽ വമ്പൻ ജയം

അഞ്ച് ട്വന്റി20 മത്സരങ്ങൾ ആണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിൽ ഉള്ളത്. ഇതിൽ എല്ലാ മത്സരത്തിലും സഞ്ജുവിനെ ടീം മാനേജ്മെന്റ് ബെഞ്ചിലിരുത്തിയാൽ വിമർശനം ശക്തമാവും എന്നുറപ്പാണ്. വ്യാഴാഴ്ച മൊഹാലിയിൽ ആണ് പരമ്പരയിലെ രണ്ടാമത്തെ ട്വന്റി20. 

Read More; "രോഹിത്തും കോഹ്ലിയും ഇല്ലാതെ 2027ലെ ലോക കിരീടം നേടാനാവില്ല; അത് കഴിഞ്ഞും അവർ കളിക്കും"

Sanju Samson India Vs South Africa

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: