scorecardresearch

സഞ്ജു-ജഡേജ ട്രേഡ് ഉറപ്പിച്ചു? പതിരാനയെ കൂടി വേണമെന്ന് രാജസ്ഥാൻ; ഇനി ട്വിസ്റ്റ് ഉണ്ടാകുമോ? Sanju Samson IPL Trade

Sanju Samson IPL Trade: മതീഷ പതിരാന, സാം കറാൻ എന്നിവരിൽ ആരെ ട്രേഡ് ചെയ്യും എന്ന കാര്യത്തിൽ ഇരു ഫ്രാഞ്ചൈസികളും തമ്മിൽ ധാരണയിൽ എത്തിക്കഴിഞ്ഞാൽ ഡീൽ യാഥാർഥ്യമാവും

Sanju Samson IPL Trade: മതീഷ പതിരാന, സാം കറാൻ എന്നിവരിൽ ആരെ ട്രേഡ് ചെയ്യും എന്ന കാര്യത്തിൽ ഇരു ഫ്രാഞ്ചൈസികളും തമ്മിൽ ധാരണയിൽ എത്തിക്കഴിഞ്ഞാൽ ഡീൽ യാഥാർഥ്യമാവും

author-image
Sports Desk
New Update
Sanju Samson MS Dhoni and Ravindra Jadeja

Sanju Samson, MS Dhoni and Fleming (Source: Instagram)

Sanju Samson IPL Trade: ചെന്നൈ സൂപ്പർ കിങ്സ് ആരാധകരുടെ ഹൃദയതുടിപ്പായ എം എസ് ധോണിയുടെ പകരക്കാരനായി സഞ്ജു സാംസൺ ചെപ്പോക്കിലേക്ക് എത്തുമോ എന്ന ചോദ്യങ്ങൾക്ക് ഉത്തരമാകുന്നു. ഐപിഎൽ താര ലേലത്തിന് മുൻപുള്ള ട്രേഡ് വിൻഡോയിലൂടെ രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജുവിനെ സ്വന്തമാക്കാനുള്ള ഡീൽ പൂർത്തിയാക്കുന്നതിനോട് ചെന്നൈ സൂപ്പർ കിങ്സ് അടുത്തെത്തിയതായാണ് റിപ്പോർട്ടുകൾ. രവീന്ദ്ര ജഡേജയ്ക്ക് പുറമെ സാം കറാൻ അല്ലെങ്കിൽ മതീഷ പതിരാന എന്നിവരിലൊരാളെ സഞ്ജുവിന് പകരമായി ചെന്നൈ രാജസ്ഥാന് നൽകും. ഇത് സംബന്ധിച്ച ചർച്ചകൾ അന്തിമ ഘട്ടത്തിലാണ് എന്നാണ് സൂചന. 

Advertisment

മതീഷ പതിരാന, സാം കറാൻ എന്നിവരിൽ ആരെ ട്രേഡ് ചെയ്യും എന്ന കാര്യത്തിൽ ഇരു ഫ്രാഞ്ചൈസികളും തമ്മിൽ ധാരണയിൽ എത്തിക്കഴിഞ്ഞാൽ ഡീൽ യാഥാർഥ്യമാവും. ഡീൽ പൂർത്തിയായാൽ  ഐപിഎൽ ട്രേഡ് വിൻഡോയിലെ ഏറ്റവും വലിയ ട്രാൻസ്ഫറായിരിക്കും സഞ്ജു സാംസണിന്റേത്. താര ലേലത്തിന് മുൻപ് സ്ക്വാഡിൽ നിലനിർത്തുന്ന കളിക്കാരുടെ റിറ്റെൻഷൻ ലിസ്റ്റ് നൽകാനുള്ള അവസാന ദിവസം നവംബർ 15 ആണ്. 

Also Read: സൗരാഷ്ട്രയെ 160ന് ചുരുട്ടിക്കെട്ടി; നിധീഷിന് 6 വിക്കറ്റ്; തകർത്തടിച്ച് രോഹൻ കുന്നുമ്മൽ

ചെന്നൈ സൂപ്പർ കിങ്സ്- രാജസ്ഥാൻ റോയൽസ് ട്രേഡ് ചർച്ചകളിൽ അവസാന നിമിഷം ഇനി മറ്റ് ട്വിസ്റ്റുകൾ ഒന്നും ഉണ്ടായില്ലെങ്കിൽ അഞ്ച് മാസത്തോളം നീണ്ട സഞ്ജുവിന്റെ ഐപിഎൽ ഭാവിയെ സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് വിരാമമാവും. 2025 ഐപിഎൽ സീസൺ കഴിഞ്ഞതിന് പിന്നാലെ ഫ്രാഞ്ചൈസി വിടാൻ അനുവദിക്കണം എന്ന് സഞ്ജു രാജസ്ഥാൻ റോയൽസിനെ അറിയിക്കുകയായിരുന്നു. 

Advertisment

സഞ്ജുവിനും ജഡേജയ്ക്കും 18 കോടി

മേജർ ലീഗിന്റെ സമയത്ത് സഞ്ജു സാംസൺ യുഎസിൽ എത്തി ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെന്റുമായി ചർച്ച നടത്തിയിരുന്നു. ചെന്നൈ സൂപ്പർ കിങ്സ് പരിശീലകൻ ഫ്ളെമിങ്ങുമായും സഞ്ജു സംസാരിച്ചതായാണ് റിപ്പോർട്ടുകൾ വന്നത്. സഞ്ജുവിന് പകരം രവീന്ദ്ര ജഡേജ ഉൾപ്പെടെയുള്ള കളിക്കാരെ ട്രേഡ് ചെയ്യാൻ ചെന്നൈ സൂപ്പർ കിങ്സ് തയ്യാറല്ല എന്ന റിപ്പോർട്ടുകൾ ആദ്യം വന്നിരുന്നു.

Also Read: ട്വന്റി20 പരമ്പര തൂക്കി ഇന്ത്യ; സമനില പിടിക്കാനെത്തിയ ഓസീസിന് തടയിട്ട് മഴ

നിലവിൽ സഞ്ജു സാംസണിന്റേയും രവീന്ദ്ര ജഡേജയുടേയും ഐപിഎൽ പ്രതിഫലം 18 കോടി രൂപയാണ്. ജഡേജയ്ക്ക് പുറമെ ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറാനെ ട്രേഡ് ചെയ്യാനുള്ള ഓഫർ ആണ് ചെന്നൈ മുൻപോട്ട് വെച്ചത്. എന്നാൽ രാജസ്ഥാൻ റോയൽസിന്റെ താത്പര്യം ലങ്കൻ താരം മതീഷ പതിരാനയിലാണെന്നാണ് റിപ്പോർട്ടുകൾ. മതീഷയെ ചെന്നൈ ട്രേഡ് ചെയ്യാനുള്ള സാധ്യത കുറവാണ്. കാരണം ഫ്രാഞ്ചൈസിയുടെ ഭാവി മുൻപിൽ കണ്ട് ചെന്നൈ സൂപ്പർ കിങ്സ് വളർത്തിയെടുത്ത താരമാണ് മതീഷ. 

സഞ്ജുവിന് വേണ്ടി ചെന്നൈ പതിവ് മാറ്റുന്നു

രാജസ്ഥാൻ റോയൽസ് വിടണം എന്ന നിലപാടിൽ സഞ്ജു ഉറച്ച് നിന്നതോടെ ചെന്നൈ സൂപ്പർ കിങ്സ് പുറമെ മറ്റ് ഫ്രാഞ്ചൈസികളുമായും രാജസ്ഥാൻ മാനേജ്മെന്റ് ട്രേഡിന് ശ്രമിച്ചിരുന്നു. എന്നാൽ ഇതൊന്നും യാഥാർഥ്യമായില്ല. മാത്രമല്ല ചെന്നൈ സൂപ്പർ കിങ്സിലേക്ക് പോകാനുള്ള താത്പര്യം സഞ്ജു വ്യക്തമാക്കുകയും ചെയ്തിരുന്നു. 

ഇതുവരെ ചെന്നൈ സൂപ്പർ കിങ്സ് കളിക്കാരെ പരസ്പരം കൈമാറ്റം ചെയ്യുന്ന (player swap) ഒരു ട്രേഡ് ഡീലും ചെയ്തിട്ടില്ല. പണം കൈമാറി കളിക്കാരെ ട്രേഡ് വിൻഡോയിലൂടെ സ്വന്തമാക്കാനാണ് ചെന്നൈ ശ്രമിച്ചിട്ടുള്ളത്. പക്ഷേ, അടുത്തിടെ ട്രേഡ് ചർച്ചകൾ പുനരാരംഭിച്ചപ്പോൾ,  ഒരു കളിക്കാരനെ ട്രേഡ് വിൻഡോയിലൂടെ സഞ്ജുവിന് വേണ്ടി നൽകുകയല്ലാതെ മറ്റ്  മറ്റ് വഴിയില്ലെന്ന് ചെന്നൈ മാനേജ്മെന്റിന് വ്യക്തമായി. 

Read More:തുടരെ മൂന്നാം ട്വന്റി20യിലും സഞ്ജുവിനെ തഴഞ്ഞു; ഗംഭീറിന്റെ ചതി എന്ന് ആരാധകർ

രാജസ്ഥാന് ഒരു ഇന്ത്യൻ സ്പിന്നറെ ആവശ്യമുണ്ടായിരുന്നതിനാൽ തുടക്കം മുതൽ ജഡേജയ്ക്ക് വേണ്ടി സമ്മർദ്ദം ചെലുത്തുകയായിരുന്നു. ഇതോടെ ചെന്നൈ സൂപ്പർ കിങ്സ് ഫ്രാഞ്ചൈസി ഓൾറൗണ്ടറെക്കൂടി ട്രേഡ് ചർച്ചയിലേക്ക് കൊണ്ടുവന്നു. മറ്റൊരു താരത്തിന്റെ പേരും രാജസ്ഥാൻ റോയൽസ് മുൻപോട്ട് വെച്ചിരുന്നതായാണ് വിവരം. ശിവം ദുബേയുടേതായിരുന്നു ഇത്. എന്നാൽ ഇത് ചെന്നൈ അംഗീകരിച്ചില്ല. ഇതോടെയാണ് സാം കറാന്റെ പേര് ഉയർന്നത്. 

പ്രധാന കളിക്കാരിൽ ഒരാളെ വിട്ടുകൊടുക്കാം എന്ന തീരുമാനത്തിലേക്ക് ചെന്നൈ എത്തിയത് ധോണിയുടെ പ്രായം കണക്കിലെടുത്താണെന്നാണ് സൂചന. ഈ വരുന്ന സീസണിലും ധോണി കളിക്കും എന്നാണ് സിഎസ്കെ സിഇഒ കാശി വിശ്വനാഥൻ പറയുന്നത്. കഴിഞ്ഞ സീസണിൽ അൺക്യാപ്ഡ് കളിക്കാരൻ ആയാണ് ധോണി കളിച്ചത്. അൺക്യാപ്ഡ് താരത്തിന്റെ പ്രതിഫലം നാല് കോടി രൂപയ്ക്ക് മുകളിൽ പോകില്ല. 

Read More: ഗില്ലിനെ ഒഴിവാക്കണം; സഞ്ജുവിന്റേയും തിലകിന്റേയും കരിയർ നശിപ്പിക്കരുതെന്ന വാദം ശക്തം

Sanju Samson Chennai Super Kings Ravindra Jadeja Ipl Chennai Super Kings Rajasthan Royals

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: