scorecardresearch

സഞ്ജുവിനെ ചെന്നൈ ക്യാപ്റ്റൻസി നൽകി സ്വീകരിക്കില്ല; ഡൽഹിയാണ് നല്ലത്: അശ്വിൻ ; Sanju Samson IPL Trade

Sanju Samson IPL Trade: സഞ്ജു വരുന്നതോടെ ചെന്നൈക്ക് ടോപ് ഓർഡർ ബാറ്റിങ്ങിൽ കഴിഞ്ഞ സീസണുകളിൽ നേരിട്ട ഗ്യാപ്പ് ഇല്ലാതെയാക്കാനാവുമെന്നും അശ്വിൻ ചൂണ്ടിക്കാണിച്ചു

Sanju Samson IPL Trade: സഞ്ജു വരുന്നതോടെ ചെന്നൈക്ക് ടോപ് ഓർഡർ ബാറ്റിങ്ങിൽ കഴിഞ്ഞ സീസണുകളിൽ നേരിട്ട ഗ്യാപ്പ് ഇല്ലാതെയാക്കാനാവുമെന്നും അശ്വിൻ ചൂണ്ടിക്കാണിച്ചു

author-image
Sports Desk
New Update
Sanju Samson, MS Dhoni and R Ashwin

Sanju Samson, MS Dhoni and R Ashwin (Source: Sanju Samson, Instagram)

Sanju Samson IPL Trade News:സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിലേക്ക് എത്തുമെന്ന് ഏറെ കുറെ ഉറപ്പായി കഴിഞ്ഞു. രണ്ട് ദിവസത്തിനുള്ളിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവും എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയുടെ ഇതിഹാസ ക്യാപ്റ്റൻ എം എസ് ധോണിയുടെ പകരക്കാരനായാണ് മലയാളി താരം ചെപ്പോക്കിലേക്ക് വരുന്നത്. എന്നാൽ ക്യാപ്റ്റൻസി നൽകി ആയിരിക്കില്ല ചെന്നൈ സൂപ്പർ കിങ്സ് സഞ്ജുവിനെ സ്വീകരിക്കുക എന്നാണ് മുൻ സിഎസ്കെ താരം കൂടിയായ ആർ അശ്വിൻ പറയുന്നത്. 

Advertisment

"ഈ സീസണിൽ സഞ്ജുവിന് ക്യാപ്റ്റൻസി നൽകും എന്ന് എനിക്ക് തോന്നുന്നില്ല. കാരണം ഇത് സഞ്ജുവിന്റെ ആദ്യ വർഷമാണ്. എന്നാൽ ഭാവിയിൽ ചെന്നൈയുടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന കളിക്കാരിൽ ഉറപ്പായും സഞ്ജുവിന്റെ പേര് ഉണ്ടാവും," യുട്യൂബ് ചാനലിൽ അശ്വിൻ പറഞ്ഞു.

Also Read: സഞ്ജു-ജഡേജ ട്രേഡ് ഉറപ്പിച്ചു? പതിരാനയെ കൂടി വേണമെന്ന് രാജസ്ഥാൻ; ഇനി ട്വിസ്റ്റ് ഉണ്ടാകുമോ? Sanju Samson IPL Trade

സഞ്ജു വരുന്നതോടെ ചെന്നൈക്ക് ടോപ് ഓർഡർ ബാറ്റിങ്ങിൽ കഴിഞ്ഞ സീസണുകളിൽ നേരിട്ട ഗ്യാപ്പ് ഇല്ലാതെയാക്കാനാവുമെന്നും അശ്വിൻ ചൂണ്ടിക്കാണിച്ചു. "ആയുഷിനൊപ്പം സഞ്ജുവിനെ ചെന്നൈക്ക് ഓപ്പണറാക്കാം. ഋതുരാജിന് മൂന്നാമത് ഇറങ്ങാം. സഞ്ജുവിനും ഓപ്പണറാവാൻ ആണ് ആഗ്രഹം. ഈ മാറ്റത്തിലൂടെ ടീം ബാലൻസ് ആവുന്നു. പക്ഷേ രവീന്ദ്ര ജഡേജയുടെ വിടവ് നികത്താൻ പാകത്തിൽ സ്പിന്നറെ എവിടെ നിന്ന് കൊണ്ടുവരും?" അശ്വിൻ ചോദിക്കുന്നു.

Advertisment

Read More:തുടരെ മൂന്നാം ട്വന്റി20യിലും സഞ്ജുവിനെ തഴഞ്ഞു; ഗംഭീറിന്റെ ചതി എന്ന് ആരാധകർ

"മധ്യ ഓവറുകളിൽ ചെന്നൈക്ക് വിശ്വസിച്ച് പന്ത് ഏൽപ്പിക്കാൻ സാധിക്കുന്ന മറ്റൊരു സ്പിന്നർ ആരാണ്? ജഡേജയേ പോലൊരു തകർപ്പൻ ഫീൽഡറിന്റെ സ്ഥാനത്ത് ചെന്നൈ ആരെ കൊണ്ടുവരും? ഫിനിഷർ റോൾ എന്നതും ചെന്നൈക്ക് മുൻപിൽ പ്രശ്നമായി നിൽക്കുകയാണ്."

"ചെന്നൈ സൂപ്പർ കിങ്സിനെ സംബന്ധിച്ച് രവീന്ദ്ര ജഡേജ ഒരു ചെറിയ കളിക്കാരനല്ല. ജഡേജയും സിഎസ്കെയും തമ്മിൽ വൈകാരിക ബന്ധമുണ്ട്. ഇതിന് മുൻപ് കളിക്കാരെ കൈമാറി ചെന്നൈ ട്രേഡ് ചെയ്തിട്ടില്ല. ഇത് ജഡേജയ്ക്ക് ഒരുപക്ഷേ നല്ല അവസരമാകാം. യുവ താരങ്ങളെ മുൻനിർത്തിയാണ് രാജസ്ഥാൻ ടീം പടുത്തുയർത്തുന്നത്. ജഡേജയെ കൈമാറുക എന്നത് ചെന്നൈയെ സംബന്ധിച്ച് വലിയൊരു തീരുമാനമാണ്."

Also Read: ട്വന്റി20 പരമ്പര തൂക്കി ഇന്ത്യ; സമനില പിടിക്കാനെത്തിയ ഓസീസിന് തടയിട്ട് മഴ

"രാജസ്ഥാൻ റോയൽസ് വിടാൻ സഞ്ജു സാംസൺ താത്പര്യം പ്രകടിപ്പിച്ചിരുന്നു എന്ന് എല്ലാവർക്കും അറിയാമായിരുന്നു. സഞ്ജുവിന്റെ കഴിവിനെ കുറിച്ച് വ്യക്തമായ ധാരണയുള്ളതിനാൽ സഞ്ജുവിൽ മറ്റ് ഫ്രാഞ്ചൈസികൾക്കും തീർച്ചയായും താത്പര്യമുണ്ടാകും. ഡൽഹിയിൽ സഞ്ജുവിന് പകരമായി ട്രിസ്റ്റൻ സ്റ്റബ്സിനെയും സമീർ റിസ്‌വിയെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ട്രേഡ് ഏതാണ്ട് പൂർത്തിയാവാറായതാണ്, പക്ഷേ അത് നടന്നില്ല."

"ഡൽഹിയിലെ വിക്കറ്റ് ബാറ്റിങ്ങിന് അനുകൂലമായതിനാൽ അത് സഞ്ജുവിനും ഏറ്റവും മികച്ചതായിരുന്നു. ഐപിഎല്ലിൽ കൂടുതൽ റൺസ് നേടുന്നത് കൂടുതൽ ശ്രദ്ധ നേടാൻ സഹായിക്കും. അതുകൊണ്ട് തന്നെ ഈ ട്രേഡ് സഞ്ജുവിന് കൂടുതൽ പ്രയോജനകരമാകുമായിരുന്നു. ഫിനിഷിങ്ങിൽ പ്രശ്നങ്ങളുണ്ടായിരുന്ന രാജസ്ഥാൻ റോയൽസിനും ഈ ട്രേഡ് നല്ലൊരു ഓപ്ഷനായിരുന്നു," അശ്വിൻ തന്റെ യുട്യൂബ് ചാനലിൽ പറഞ്ഞു.

Read More: ഗില്ലിനെ ഒഴിവാക്കണം; സഞ്ജുവിന്റേയും തിലകിന്റേയും കരിയർ നശിപ്പിക്കരുതെന്ന വാദം ശക്തം

Sanju Samson Chennai Super Kings Ravindra Jadeja Rajasthan Royals R Ashwin

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: