/indian-express-malayalam/media/media_files/2025/11/17/sanju-samson-and-ms-dhoni-2025-11-17-22-31-39.jpg)
Sanju Samson IPL: ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ഈ വരുന്ന ഐപിഎൽ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ വൈസ് ക്യാപ്റ്റനായേക്കും. സഞ്ജുവിനെ വൈസ് ക്യാപ്റ്റനാക്കാനുള്ള തീരുമാനത്തിലേക്ക് ചെന്നൈ സൂപ്പർ കിങ്സ് മാനേജ്മെന്റ് എത്തുന്നതായാണ് റിപ്പോർട്ടുകൾ.
സഞ്ജു എത്തുന്നതോടെ ഋതുരാജ് ഗയ്ക്വാദിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റുമോ എന്ന ചോദ്യം ഉയർന്നിരുന്നു. എന്നാൽ അടുത്ത ഋതുരാജ് ക്യാപ്റ്റൻ സ്ഥാനത്ത് തുടരാൻ തന്നെയാണ് സാധ്യത. കഴിഞ്ഞ സീസണിൽ പരുക്കിനെ തുടർന്ന് ഋതുരാജിന് ഭൂരിഭാഗം സീസണും നഷ്ടമായിരുന്നു. അടുത്ത സീസണോടെ ധോണി വിരമിക്കുകയും ക്യാപ്റ്റൻ സ്ഥാനത്തേക്ക് സഞ്ജുവിനെ കൊണ്ടുവരികയും ചെയ്തേക്കും എന്ന വിലയിരുത്തലും ശക്തമാണ്.
Also Read: Vaibhav Suryavanshi: കുട്ടികൾക്കുള്ള ഉയർന്ന ബഹുമതി; രാഷ്ട്രപതിയിൽ നിന്ന് സ്വീകരിച്ച് വൈഭവ് സൂര്യവൻഷി
ഭാവിയിലേക്ക് ഒരു മികച്ച ഇന്ത്യൻ ടോപ്പ് ഓർഡർ ബാറ്ററേയും വിക്കറ്റ് കീപ്പറെയും ആവശ്യമാണെന്ന് കണ്ടാണ് സിഎസ്കെ മാനേജ്‌മെന്റ് ട്രേഡ് വിൻഡോയിലൂടെ സഞ്ജുവിനെ സ്ക്വാഡിലെത്തിച്ചത്. സഞ്ജു തന്റെ കരിയറിൽ ഒരു പുതിയ തുടക്കം ആഗ്രഹിച്ച് നിൽക്കുന്ന സമയവുമായിരുന്നു ഇത്.
Also Read: ഗംഭീർ കാണുന്നുണ്ടല്ലോ അല്ലേ? ഗ്യാലറിയിൽ നിന്ന് ഉറക്കെ കാണികളുടെ ചോദ്യം
18 കോടി രൂപയായിരുന്നു രാജസ്ഥാൻ റോയൽസിലെ സഞ്ജുവിന്റെ പ്രതിഫലം. ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി 2026 സീസണിൽ കളിക്കുന്ന സഞ്ജുവിന്റെ പ്രതിഫലം 18 കോടി രൂപ തന്നെ ആയിരിക്കും. രവീന്ദ്ര ജഡേജ, സാം കറാൻ എന്നിവരെ രാജസ്ഥാന് നൽകിയാണ് സിഎസ്കെ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ച താര കൈമാറ്റം നടത്തിയത്.
Also Read: Kerala vs Karnataka: 187-7ൽ പരുങ്ങി കേരളം; തകർത്തടിച്ച് രക്ഷിച്ച് മുഹമ്മദ് അസ്ഹറുദ്ദീൻ
നിലവിൽ നാല് വിക്കറ്റ് കീപ്പർമാരാണ് ചെന്നൈ സൂപ്പർ കിങ്സ് സ്ക്വാഡിൽ ഉള്ളത്. ധോണി, സഞ്ജു, ഉർവിൽ പട്ടേൽ, കാർത്തിക് ശർമ എന്നിവരാണ് സിഎസ്കെ സ്ക്വാഡിലുള്ള വിക്കറ്റ് കീപ്പർമാർ. ഇതിൽ കാർത്തിക് ശർമയെ ഇക്കഴിഞ്ഞ താര ലേലത്തിൽ 14.20 കോടി രൂപയ്ക്കാണ് സിഎസ്കെ സ്വന്തമാക്കിയത്.
Read More: പാക് ബോളർക്ക് നേരെ ഷൂസ് കാണിച്ച് വൈഭവ്; കൊമ്പുകോർത്തത് അലി റാസയുമായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us