സഞ്ജു സാംസൺ നിരാശപ്പെടുത്തുന്നു; മലയാളി താരത്തിനു പാളുന്നത് എവിടെ ?

നേരത്തെ 2018, 2019 ഐപിഎൽ സീസണിലും സഞ്ഞ്ജുവിന്റെ പ്രകടനം ഇങ്ങനെയായിരുന്നു. ആദ്യ മൂന്ന് കളികളിൽ ഭേദപ്പെട്ട പ്രകടനം നടത്തും. എന്നാൽ, പിന്നീട് ഗ്രാഫ് താഴും

Sanju Samson, Rajasthan Royals, video tribute, രാജസ്ഥാൻ റോയൽസ്, സഞ്ജു സാംസൺ, IE Malayalam, ഐഇ മലയാളം

ഐപിഎൽ 13-ാം സീസണിലെ അഞ്ച് മത്സരങ്ങൾ പൂർത്തിയായപ്പോൾ പ്രഥമ ചാംപ്യൻമാരായ രാജസ്ഥാൻ റോയൽസ് ഏഴാം സ്ഥാനത്താണ്. രണ്ട് കളികൾ ജയിച്ചപ്പോൾ മൂന്ന് കളികളിൽ പരാജയം ഏറ്റുവാങ്ങി. മലയാളി താരം സഞ്ജു സാംസൺ കളിക്കുന്ന ടീം ആയതുകൊണ്ട് രാജസ്ഥാൻ റോയൽസിന് ഏറെ ആരാധകർ ഉണ്ട്. രാജസ്ഥാൻ ജയിച്ച ആദ്യ രണ്ട് കളികളിലും സഞ്ജു മികച്ച പ്രകടനം കാഴ്‌ചവച്ചിരുന്നു. എന്നാൽ, തുടർച്ചയായി മൂന്ന് തോൽവികൾ രാജസ്ഥാൻ ഏറ്റുവാങ്ങിയപ്പോൾ സഞ്ജു സാംസൺ നിരാശപ്പെടുത്തുകയും ചെയ്തു.

നേരത്തെ 2018, 2019 ഐപിഎൽ സീസണിലും സഞ്ഞ്ജുവിന്റെ പ്രകടനം ഇങ്ങനെയായിരുന്നു. ആദ്യ മൂന്ന് കളികളിൽ ഭേദപ്പെട്ട പ്രകടനം നടത്തും. എന്നാൽ, പിന്നീട് ഗ്രാഫ് താഴും. ഇതിന്റെ തനിയാവർത്തനമാണ് ഈ സീസണിലും കാണുന്നത്. ആദ്യ രണ്ട് മത്സരങ്ങളിൽ യഥാക്രമം 74, 85 എന്നിങ്ങനെയാണ് സഞ്ജു സ്‌കോർ ചെയ്തത്. എന്നാൽ, അവസാന മൂന്ന് കളികളിൽ സഞ്ജു രണ്ടക്കം കണ്ടിട്ടില്ല. രാജസ്ഥാൻ തോറ്റ മൂന്ന് കളികളിലും സഞ്ജു നേടിയ സ്‌കോർ യഥാക്രമം 8,4,0 എന്നിങ്ങനെയാണ്. കഴിഞ്ഞ രണ്ട് സീസണിലും സഞ്ജു നേടിയ ആകെ റൺസിന്റെ 40 ശതമാനവും നേടിയത് ആദ്യ മൂന്ന് ഇന്നിങ്‌സുകളിൽ നിന്നാണ്. ഇതാണ് സഞ്ജുവിന് ഇപ്പോഴും വിനയായിരിക്കുന്നത്.

Read Also: തേർഡ് അമ്പയറുടെ തീരുമാനം തെറ്റോ? സഞ്ജുവിന്റെ പുറത്താകൽ വിവാദമാകുന്നു

ആദ്യ കളികളിലെ സ്ഥിരത സഞ്ജു പിന്നീട് പുലർത്തുന്നില്ല എന്നാണ് കായിക പ്രേമികളുടെ ആരോപണം. ഇന്നലെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ സഞ്ജു റൺസൊന്നും എടുക്കാതെ പുറത്തായപ്പോൾ വിമർശനം ശക്തമായി. പ്രത്യേകിച്ച് മോശം അശ്രദ്ധയോടെ കളിച്ച് വിക്കറ്റ് വലിച്ചെറിയുകയായിരുന്നു സഞ്ജു ചെയ്‌തതെന്ന് പൊതുവെ വിമർശനമുയർന്നിട്ടുണ്ട്. ട്രെൻഡ് ബോൾട്ടിന്റെ പന്തിലാണ് സഞ്ജു ഇന്നലെ പുറത്തായത്.

ഷോർട്ട് ബോളുകൾ നേരിടുന്നതിൽ സഞ്ജുവിന് പോരായ്‌മകളുണ്ടെന്നാണ് ക്രിക്കറ്റ് നിരീക്ഷകരുടെ വിലയിരുത്തൽ. ഷോർട്ട് ബോളുകൾ നേരിടുന്നതിൽ സഞ്ജു കുറേകൂടി ശ്രദ്ധ ചെലുത്തണമെന്ന് പലരും സാമൂഹ്യമാധ്യമങ്ങളിൽ അഭിപ്രായപ്പെട്ടു.

Read Also: പ്രായം ഒന്നിനുമൊരു തടസ്സമല്ല​, കളരിച്ചുവടുകളുമായി ലിസി; ചിത്രങ്ങൾ

ഐപിഎല്ലിലെ മികച്ച പ്രകടനം നടത്തിയാൽ ഇന്ത്യൻ ടീമിൽ കയറിപറ്റാൻ സഞ്ഞ്ജുവിന് സാധിക്കും. സഞ്ജുവിന് നിലവിൽ വെല്ലുവിളി ഉയർത്തുന്നത് റിഷഭ് പന്താണ്. പറയത്തക്ക ബാറ്റിങ് മികവൊന്നും പന്ത് ഇതുവരെ നടത്തിയിട്ടില്ലെങ്കിലും ഇതുവരെ കഴിഞ്ഞ എല്ലാ മത്സരങ്ങളിലും 25 നു പുറത്ത് റൺസ് നേടാൻ പന്തിന് സാധിച്ചിരുന്നു. ഈ സീസണിൽ അഞ്ച് കളികളിൽ നിന്ന് പന്ത് നേടിയത് 171 റൺസാണ്. 38 ആണ് മികച്ച സ്‌കോർ. 139.02 സ്‌ട്രൈക്ക് റേറ്റും 42.75 ശരാശരിയും ഉണ്ട്. കീപ്പർ എന്ന നിലയിൽ ഏഴ് ക്യാച്ചുകളും പന്ത് നേടിയിട്ടുണ്ട്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sanju samson ipl 2020 rajastan royals

Next Story
ഇതൊക്കെ വളരെ സിംപിൾ; ത്രസിപ്പിച്ച് പൊള്ളാർഡിന്റെ ഉഗ്രൻ ക്യാച്ച്, സച്ചിന്റെ അഭിനന്ദനം, വീഡിയോ
The moderation of comments is automated and not cleared manually by malayalam.indianexpress.com