Latest News

ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്ത്; പിന്നാലെ സഞ്ജുവിന്റെ പോസ്റ്റ്; ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

ഐപിഎല്ലില്‍ തിളങ്ങിയ സ‌ഞ്ജുവിന് ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലും ദക്ഷിണാഫ്രിക്കക്കെതിരായ എ ടീമിലും ഇടം നേടാനായില്ല

Sanju Samson, BCCI
Photo: Twitter/ Sanju Samson

കൊച്ചി: ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ചില അപ്രതീക്ഷിത പേരുകള്‍ ഉണ്ടായിരുന്നു. വിരാട് കോഹ്ലി, ജസ്പ്രിത് ബുംറ, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ വെങ്കിടേഷ് അയ്യര്‍, ഹര്‍ഷല്‍ പട്ടേല്‍ ആവേശ് ഖാന്‍ എന്നിവര്‍ ഇന്ത്യന്‍ ടീമിലേക്ക് ആദ്യമായി എത്തി.

ചില പ്രധാനപ്പെട്ട താരങ്ങള്‍ ഒഴിവാക്കപ്പെട്ടതും ശ്രദ്ധേയമായി. ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, വരുണ്‍ ചക്രവര്‍ത്തി എന്നിവരാണത്. രാഹുല്‍ ചഹറും പൃഥ്വി ഷായും ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യ എ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

പ്രധാനമായും ഇപ്പോഴത്തെ ചര്‍ച്ചയ്ക്ക് വഴി വച്ചിരിക്കുന്നത് സഞ്ജു സാംസണിന്റെ അസാന്നിധ്യമാണ്. രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 14 മത്സരങ്ങളില്‍ നിന്ന് 484 റണ്‍സുമായി തിളങ്ങിയ സ‌ഞ്ജുവിന് ന്യൂസിലന്‍ഡിനെതിരായ പരമ്പരയിലും ദക്ഷിണാഫ്രിക്കക്കെതിരായ എ ടീമിലും ഇടം കണ്ടെത്താനായില്ല.

ടീം പ്രഖ്യാപനത്തിന് ശേഷം സഞ്ജു സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ബൗണ്ടറി ലൈനിനരികില്‍ സാഹസീകമായ ശ്രമങ്ങളിലൂടെ പന്ത് തടയുന്ന ചിത്രങ്ങളാണ് സഞ്ജു പോസ്റ്റ് ചെയ്തിരിക്കുന്നത്. എല്ലാ ചിത്രത്തിലും സഞ്ജു പന്ത് കൈപ്പിടിയില്‍ ഒതുക്കുന്നു അല്ലെങ്കില്‍ ബൗണ്ടറിക്കുള്ളിലേക്ക് പന്ത് എറിയുന്നതായി കാണാം.

നിലവിൽ കേരളത്തിനായി സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ സഞ്ജു മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. സഞ്ജുവിന്റെ മികവിലാണ് കേരളം നിര്‍ണായകമായ പല മത്സരങ്ങളും വിജയിച്ചത്. കഴിഞ്ഞ ജൂലൈയിൽ ശ്രീലങ്കയ്‌ക്കെതിരെയാണ് സഞ്ജു അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചത്.

Also Read: ഐപിഎല്‍ അല്ല അന്താരാഷ്ട്ര ക്രിക്കറ്റ്; രോഹിതിന് മുന്നറിയിപ്പുമായി ഗവാസ്കര്‍

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sanju samson indian cricket team bcci

Next Story
യുണൈറ്റഡ്– ലിവർപൂൾ സമനിലManchester United, Liverpool, football
The moderation of comments is automated and not cleared manually by malayalam.indianexpress.com