കൊച്ചി: നാളത്തെ ഇന്ത്യൻ ക്രിക്കറ്റ് താരമായി കേരളം വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന താരമാണ് സഞ്ജു വി സാംസൺ. ഇന്ത്യൻ എ ടീമിൽ സുപ്രധാനമായ സ്ഥാനം താരത്തിനുണ്ട്. വിക്കറ്റിന് മുന്നിൽ ബാറ്റ് കൊണ്ട് വിസ്മയം തീർക്കുക മാത്രമല്ല, വിക്കറ്റിന് പുറകിൽ കീപ്പറെന്ന നിലയിലും സഞ്ജു ടീമിന്റെ ആസ്തിയാണ്.

എന്നാൽ വിക്കറ്റ് കീപ്പർ സ്ഥാനത്തിന് പുറത്ത് ഓൺ ഫീൽഡിലെ സഞ്ജുവിന്റെ പ്രകടനങ്ങളും ഏറെ കൈയ്യടി അർഹിക്കുന്നത്. പക്ഷെ ബാറ്റ് കൊണ്ട് മാത്രമല്ല സഞ്ജു ടീമിന്റെ കരുത്താകുന്നത് എന്ന് ഫീൽഡിൽ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ ശരിവയ്ക്കും.

അത്തരമൊരു കാഴ്ചയാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നടന്ന അവസാന മത്സരത്തിൽ സഞ്ജു പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ എ ടീമിന്റെ മത്സരത്തിനിടെയാണ് സഞ്ജു ഈ സൂപ്പർ ക്യാച്ച് എടുത്തത്. അക്ഷരാർത്ഥത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ മികച്ച ക്യാച്ചുകളിലൊന്നായി അടയാളപ്പെടുത്തേണ്ടതാണിത്.

ഒരു കായിക താരത്തെ സംബന്ധിച്ച് ഫിറ്റ്നസ് ഏറെ പ്രധാനമാണ്. ഫിറ്റ്നസ് എന്നാൽ മറ്റൊരു താരവുമായി താരതമ്യം ചെയ്ത് വിലയിരുത്തേണ്ടതല്ല, മറിച്ച് തന്റെ തന്നെ ഓൺഫീൽഡ് പ്രകടനത്തിലൂടെ തെളിയിക്കേണ്ടതാണെന്നാണ് സഞ്ജു ഫെയ്സ്ബുക്കിലെ തന്റെ ഏറ്റവും പുതിയ പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. ഇതിനോടൊപ്പമാണ് സൂപ്പർ ക്യാച്ചിന്റെ ദൃശ്യവും പങ്കുവച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ