/indian-express-malayalam/media/media_files/2025/11/07/india-vs-australia-twenty20-2025-11-07-19-24-42.jpg)
Source: Indian Cricket Team, Instagram
ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പര പിടിക്കാനുറച്ച് സൂര്യകുമാർ യാദവും സംഘവും ശനിയാഴ്ച ഗാബയിൽ ഇറങ്ങും. 2-1ന്റെ മുൻതൂക്കത്തോടെയാണ് ഇന്ത്യ പരമ്പരയിലെ അവസാന മത്സരത്തിന് ഇറങ്ങുന്നത്. ശുഭ്മാൻ ഗില്ലിനെ ഓപ്പണിങ് സ്ഥാനത്ത് നിന്ന് മാറ്റാനുള്ള മുറവിളികൾ ശക്തമാകുന്നുണ്ടെങ്കിലും അതിനുള്ള സാധ്യതകൾ വിരളമാണ്. സഞ്ജു സാംസൺ പ്ലേയിങ് ഇലവനിലേക്ക് വരുമോ എന്നതും ആകാംക്ഷയുണർത്തുന്ന ചോദ്യമാണ്.
ജിതേഷ് ശർമയാണ് കഴിഞ്ഞ രണ്ട് ട്വന്റി20യിലും വിക്കറ്റ് കീപ്പറായി കളിച്ചത്. 22, 3 എന്നിങ്ങനെയാണ് ജിതേഷിന്റെ സ്കോറുകൾ. ഇതോടെ വിക്കറ്റ് കീപ്പർ ബാറ്ററായി അവസാന ട്വന്റി20യിൽ സഞ്ജുവോ ജിതേഷോ എന്ന് തീരുമാനിക്കുക ടീം മാനേജ്മെന്റിനും പ്രയാസമാവും. ഗിൽ സ്കോർ ഉയർത്തുന്നില്ലെങ്കിലും വൈസ് ക്യാപ്റ്റനെ ടീം മാനേജ്മെന്റ് പ്ലേയിങ് ഇലവനിൽ നിന്ന് മാറ്റാൻ സാധ്യതയില്ല. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പര അടുത്ത ആഴ്ച ആരംഭിക്കാനിരിക്കെ ബുമ്രയ്ക്ക് ഗാബയിൽ വിശ്രമം അനുവദിക്കാനാണ് സാധ്യത.
Also Read: സഞ്ജുവിനെ കുറിച്ച് എന്തു തീരുമാനിച്ചു എന്നതാണ് ഏറ്റവും വലിയ ചോദ്യം: ആകാശ് ചോപ്ര
ബുമ്രയ്ക്ക് പകരം ഹർഷിത് റാണ പ്ലേയിങ് ഇലവനിലേക്ക് വന്നേക്കും. നിതീഷ് റെഡ്ഡി, റിങ്കു സിങ് എന്നിവർക്ക് അവസാന മത്സരത്തിൽ ടീം മാനേജ്മെന്റ് അവസരം നൽകാനും സാധ്യതയുണ്ട്. ഇരുവരും വരുന്നതോടെ വാഷിങ്ടൺ സുന്ദർ, ശിവം ദുബെ എന്നിവരെ മാറ്റി നിർത്തിയേക്കും.
ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് 11: അഭിഷേക് ശർമ, ശുഭ്മാൻ ഗിൽ, തിലക് വർമ, സൂര്യകുമാർ യാദവ്, ജിതേഷ് ശർമ, നിതീഷ് കുമാർ റെഡ്ഡി, അക്ഷർ പട്ടേൽ, റിങ്കു സിങ്, അർഷ്ദീപ് സിങ്, ഹർഷിത് റാണ, വരുൺ ചക്രവർത്തി.
ഓസ്ട്രേലിയയുടെ സാധ്യത പ്ലേയിങ് 11; മിച്ചൽ മാർഷ് (ക്യാപ്റ്റൻ), മാത്യു ഷോർട്ട്, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്‌സ്വെൽ, ടിം ഡേവിഡ്, മിച്ചൽ ഓവൻ, മാർക്കസ് സ്റ്റോയ്നിസ്, സേവിയർ ബാർട്ട്ലെറ്റ്, നാഥൻ എലിസ്, ആഡം സാംപ, ബെൻ ഡ്വാർഷുയിസ്.
Also Read: 67 പന്തിൽ 93 റൺസ്; ചരിത്ര നേട്ടം വൈഭവിന്റെ കയ്യിൽ നിന്ന് അകന്നത് ഏഴ് റൺസിന്
ഇന്ത്യ ഓസ്ട്രേലിയ അഞ്ചാം ട്വന്റി20 മത്സരം എത്ര മണിക്ക് ആരംഭിക്കും?
പരമ്പരയിലെ അഞ്ചാം ട്വന്റി20 മത്സരം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.45ന് ആരംഭിക്കും.
ഇന്ത്യ ഓസ്ട്രേലിയ അഞ്ചാം ട്വന്റ20 മത്സരത്തിന്റെ ലൈവ് ടെലികാസ്റ്റ് എവിടെ?
അഞ്ചാം ട്വന്റി20 മത്സരം ടെലിവിഷനിൽ സ്റ്റാർ സ്പോർട്സ് നെറ്റ്വർക്കിൽ കാണാം.
ഇന്ത്യ ഓസ്ട്രേലിയ അഞ്ചാം ട്വന്റി20 മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ?
ഇന്ത്യ ഓസ്ട്രേലിയ അഞ്ചാം ട്വന്റി20 മത്സരത്തിന്റെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാണ്.
Read More: സ്പിൻ കരുത്തിൽ ഇന്ത്യ; ഓസ്ട്രേലിയക്കെതിരെ 48 റൺസിന്റെ തകർപ്പൻ ജയം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us