scorecardresearch

India T20 World Cup Squad: ശുഭ്മാൻ ഗില്ലിനെ ഒഴിവാക്കി; സഞ്ജു ഫസ്റ്റ് ചോയിസ് കീപ്പർ; ലോകകപ്പിനുള്ള സ്ക്വാഡ്

India T20 World Cup 2026 Squad, Full Players List: ഇഷാനും സഞ്ജുവുമാണ് സ്ക്വാഡിലെ വിക്കറ്റ് കീപ്പർമാർ. ഇതിൽ സഞ്ജുവിന് ലോകകപ്പിൽ ഓപ്പണർ റോൾ ലഭിക്കും എന്ന് ഏറെക്കുറെ ഉറപ്പാണ്

India T20 World Cup 2026 Squad, Full Players List: ഇഷാനും സഞ്ജുവുമാണ് സ്ക്വാഡിലെ വിക്കറ്റ് കീപ്പർമാർ. ഇതിൽ സഞ്ജുവിന് ലോകകപ്പിൽ ഓപ്പണർ റോൾ ലഭിക്കും എന്ന് ഏറെക്കുറെ ഉറപ്പാണ്

author-image
Sports Desk
New Update
India Squad Announced for T20 World Cup 2026

India Squad Announced for T20 World Cup 2026 (Photo: Indian Cricket Team, Instagram)

india Squad Announced for T20 World Cup 2026:2026: ട്വന്റി20 ലോകകപ്പിനുള്ള സ്ക്വാഡിനെ പ്രഖ്യാപിച്ച് ഇന്ത്യ. വൈസ് ക്യാപ്റ്റനായി ഓപ്പണറുടെ റോളിൽ കളിപ്പിച്ചിരുന്ന ശുഭ്മാൻ ഗില്ലിനെ സ്ക്വാഡിൽ നിന്ന് ഒഴിവാക്കിയതാണ് ശ്രദ്ധേയം. മലയാളി താരം സഞ്ജു സാംസൺ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി ഇന്ത്യയുടെ 15 അംഗ സംഘത്തിൽ ഇടം നേടി. അക്ഷർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ.

Advertisment

ശുഭ്മാൻ ഗില്ലിന്റെ അഭാവത്തിൽ ലോകകപ്പിൽ സഞ്ജു സാംസണിന് ഓപ്പണിങ്ങിൽ അവസരം ലഭിക്കും. ഗില്ലിനെ മൂന്ന് ഫോർമാറ്റിലേയും ക്യാപ്റ്റനായി വളർത്തിക്കൊണ്ടുവരുന്നതിന് വേണ്ടിയാണ് വൈസ് ക്യാപ്റ്റനും ഓപ്പണറുമായി ട്വന്റി20 ടീമിലേക്ക് കൊണ്ടുവന്നത്. എന്നാൽ തുടരെ നിരാശപ്പെടുത്തുന്ന പ്രകടനങ്ങൾ മാത്രമാണ് ഗില്ലിൽ നിന്ന് വന്നത്.

Also Read: Sanju Samson T20: 160ന് മുകളിൽ സ്ട്രൈക്ക്റേറ്റ്; ഓപ്പണർ സ്ഥാനം തിരികെ പിടിക്കാൻ ഈ പ്രകടനം മതിയോ?

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന ട്വന്റി20യിൽ സഞ്ജു പവർപ്ലേയിൽ മികച്ച സ്ട്രൈക്ക്റേറ്റിൽ കളിച്ചതും ലോകകപ്പ് സ്ക്വാഡിനെ പ്രഖ്യാപിക്കാൻ ചേർന്ന സെലക്ഷൻ കമ്മറ്റി പരിഗണിച്ചിട്ടുണ്ടാവണം. ഏതാനും ദിവസം മുൻപ് സയിദ് മുഷ്താഖ് അലി ട്രോഫിയിൽ സെഞ്ചുറി നേടിയ ഇഷാൻ കിഷൻ സ്ക്വാഡിൽ ഇടം നേടി.

Also Read: IPL Auction 2025; ഈ 25 കോടിയിൽ ഗ്രീനിന് ലഭിക്കുന്നത് 18 കോടി; ബാക്കി ബിസിസിഐക്ക്; നിയമം ഇങ്ങനെ

ജിതേഷ് ശർമയെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയില്ല. ഇഷാനും സഞ്ജുവുമാണ് സ്ക്വാഡിലെ വിക്കറ്റ് കീപ്പർമാർ. ഇതിൽ സഞ്ജുവിന് ലോകകപ്പിൽ ഓപ്പണർ റോൾ ലഭിക്കും എന്ന് ഏറെക്കുറെ ഉറപ്പാണ്. ഫിനിഷർ റോളിൽ റിങ്കു സിങ്ങിനേയും സ്ക്വാഡിൽ ഉൾപ്പെടുത്തി. ബോളിങ്ങിൽ മുഹമ്മദ് സിറാജിനെ പരിഗണിക്കാതെ ഹർഷിത് റാണയിൽ വിശ്വാസമർപ്പിക്കുകയാണ് സെലക്ടർമാർ.

Also Read: ഓപ്പണറായി തിരികെ വന്നാലും സഞ്ജുവിന് തിളങ്ങാനാവില്ല; കാരണം ചൂണ്ടി ഇർഫാൻ പഠാൻ

ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡ്: സൂര്യകുമാർ യാദവ്, അഭിഷേക് ശർമ, സഞ്ജു സാംസൺ, തിലക് വർമ, ഹർദിക് പാണ്ഡ്യ, ശിവം ദുബെ, അക്ഷർ പട്ടേൽ, റിങ്കു സിങ്, ജസ്പ്രീത് ബുമ്ര, ഹർഷിത് റാണ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, വാഷിങ്ടൺ സുന്ദർ, ഇഷാൻ കിഷൻ

Read More: ക്രിക്കറ്ററാവാനും പണം വാരാനും എളുപ്പവഴി; പുതുച്ചേരിയിലെ ഞെട്ടിക്കുന്ന തട്ടിപ്പ്

Sanju Samson Twenty 20 suryakumar yadav Subhmann GIll Abhishek Sharma Jasprit Bumrah Ishan Kishan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: