scorecardresearch

Sanju Samson: ശുഭ്മാൻ ഗില്ലിന് പരുക്ക്; സഞ്ജു സാംസൺ ഓപ്പണറായേക്കും

Sanju Samson Twenty20; മഞ്ഞുവീഴ്ചയെ തുടർന്ന് ലക്നൗ വേദിയായ നാലാം ട്വന്റി20 നിശ്ചിത സമയത്ത് ആരംഭിച്ചിരുന്നില്ല. ഗില്ലിന്റെ അഭാവത്തിൽ ലക്നൗവിൽ സഞ്ജു അഭിഷേകിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യതയെല്ലാം.

Sanju Samson Twenty20; മഞ്ഞുവീഴ്ചയെ തുടർന്ന് ലക്നൗ വേദിയായ നാലാം ട്വന്റി20 നിശ്ചിത സമയത്ത് ആരംഭിച്ചിരുന്നില്ല. ഗില്ലിന്റെ അഭാവത്തിൽ ലക്നൗവിൽ സഞ്ജു അഭിഷേകിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യതയെല്ലാം.

author-image
Sports Desk
New Update
Abhishek Sharma and Shubman Gill

Photograph: (Source: Indian Cricket Team, Instagram)

india vs South Africa:ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ അവസാന മത്സരവും നഷ്ടമായേക്കും. നാലാം ട്വന്റി20ക്ക് മുൻപായി പരിശീലനം നടത്തുമ്പോൾ കാലിന് പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്. ഇതോടെ ലക്നൗവിൽ നടക്കുന്ന നാലാം ട്വന്റി20 ഗില്ലിന് നഷ്ടമായി. 

Advertisment

ഗില്ലിന്റെ കാൽവിരലിനാണ് പരുക്കേറ്റിരിക്കുന്നത്. നിലവിൽ ബിസിസിഐ മെഡിക്കൽ സംഘം ഗില്ലിന് വിശ്രമം നിർദേശിച്ചിരിക്കുകയാണ്. സ്കാൻ റിപ്പോർട്ടുകൾ വരുന്നതോടെയാവും പരുക്ക് സാരമുള്ളതാണോ എന്നത് സംബന്ധിച്ച വ്യക്തത വരിക.

Also Read: IPL Auction 2026: നാല് പന്തിൽ നാല് വിക്കറ്റ്; ആദ്യത്തേത് കോഹ്ലിയുടെ; ആരാണ് ഔക്വിബ് നബി?

ശുഭ്മാൻ ഗില്ലിന്റെ അഭാവത്തിൽ അവസാന രണ്ട് ട്വന്റി20യിലും സഞ്ജു സാംസണിന്ഓപ്പണിങ്ങിൽ അവസരം ലഭിച്ചേക്കും. മഞ്ഞുവീഴ്ചയെ തുടർന്ന്നാലാം ട്വന്റി20 നിശ്ചിത സമയത്ത് ആരംഭിക്കാൻ സാധിച്ചിരുന്നില്ല. ഗില്ലിന്റെ അഭാവത്തിൽ ലക്നൗവിൽ സഞ്ജു, അഭിഷേകിനൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യതയെല്ലാം.

Also Read: IPL Auction 2025; ഈ 25 കോടിയിൽ ഗ്രീനിന് ലഭിക്കുന്നത് 18 കോടി; ബാക്കി ബിസിസിഐക്ക്; നിയമം ഇങ്ങനെ

ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി20യിൽ 2-1ന് മുൻപിൽ ആണ് ഇന്ത്യ. രണ്ട് മത്സരങ്ങളിൽ ഓപ്പണിങ്ങിൽ അവസരം ലഭിച്ചാലും റൺസ് കണ്ടെത്തി മികവ് കാണിക്കണം എന്ന സമ്മർദം സഞ്ജുവിന് മേൽ കൂടുതലായിരിക്കും. ആദ്യ മൂന്ന് മത്സരത്തിലും ജിതേഷ് ശർമയെയാണ് ഇന്ത്യ വിക്കറ്റ് കീപ്പർ ബാറ്ററായി ഇറക്കിയത്. ലോവർ ഓർഡറിൽ ഫിനിഷർ എന്ന റോളിൽ സഞ്ജുവിനേക്കാൾ ടീം മാനേജ്മെന്റിന് വിശ്വാസം ജിതേഷിലാണ്. 

Also Read: ഓപ്പണറായി തിരികെ വന്നാലും സഞ്ജുവിന് തിളങ്ങാനാവില്ല; കാരണം ചൂണ്ടി ഇർഫാൻ പഠാൻ

അതേസമയം ഇന്ത്യൻ ട്വന്റി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് മേലുള്ള വിമർശനം ശക്തമാണ്. ഒരു വർഷത്തോളമായി സൂര്യ മോശം ഫോമിൽ തുടരുകയാണ്. ട്വന്റി20 ലോകകപ്പ് അടുത്ത് വരുന്ന സ്ഥിതിക്ക് ക്യാപ്റ്റന്റെ ഫോമില്ലായ്മ ഇന്ത്യക്ക് വലിയ തിരിച്ചടിയാവും.

Read More: ക്രിക്കറ്ററാവാനും പണം വാരാനും എളുപ്പവഴി; പുതുച്ചേരിയിലെ ഞെട്ടിക്കുന്ന തട്ടിപ്പ്

Sanju Samson India Vs South Africa Subhmann GIll

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: