scorecardresearch

Sanju Samson T20: 160ന് മുകളിൽ സ്ട്രൈക്ക്റേറ്റ്; ഓപ്പണർ സ്ഥാനം തിരികെ പിടിക്കാൻ ഈ പ്രകടനം മതിയോ?

Sanju Samson 1000 Twenty20 Runs: അന്താരാഷ്ട്ര ടി20യിൽ 1000 റൺസ് തികയ്ക്കുന്ന പതിനാലാമത്തെ ഇന്ത്യൻ താരമാണ് സഞ്ജു. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ വിക്കറ്റ് കീപ്പറും

Sanju Samson 1000 Twenty20 Runs: അന്താരാഷ്ട്ര ടി20യിൽ 1000 റൺസ് തികയ്ക്കുന്ന പതിനാലാമത്തെ ഇന്ത്യൻ താരമാണ് സഞ്ജു. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ വിക്കറ്റ് കീപ്പറും

author-image
Sports Desk
New Update
Sanju Samson and Abhishek Sharma against South Africa

Sanju Samson and Abhishek Sharma| Source: Indian Cricket Team, Instagram

Sanju Samson 1000 T20 Runs: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അഞ്ചാം ട്വന്റി20യിൽ ഓപ്പണർ റോളിലേക്ക് തിരിച്ചെത്തിയ സഞ്ജു സാംസൺ 37 റൺസിന് പുറത്ത്. വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് കാലിന് പരുക്കേറ്റതോടെയാണ് സഞ്ജുവിന് വീണ്ടും ഓപ്പണർ സ്ഥാനത്ത് ഇറങ്ങാനായത്. അർധ ശതകത്തിലേക്ക് സ്കോർ ഉയർത്താനായില്ലെങ്കിലും അഞ്ചാം ട്വന്റി20യിൽ അഞ്ച് റൺസിലേക്ക് എത്തിയപ്പോൾ സഞ്ജു 1000 ടി20 റൺസ് എന്ന നേട്ടം സ്വന്തമാക്കി.

Advertisment

അന്താരാഷ്ട്ര ടി20യിൽ 1000 റൺസ് തികയ്ക്കുന്ന പതിനാലാമത്തെ ഇന്ത്യൻ താരമാണ് സഞ്ജു. ഈ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ മാത്രം ഇന്ത്യൻ വിക്കറ്റ് കീപ്പറും സഞ്ജുവാണ്. അഭിഷേക് ശർമയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്ത സഞ്ജു മികച്ച സ്ട്രൈക്ക്റേറ്റ് നിലനിർത്തിയാണ് കളിച്ചത്.

22 പന്തിൽ നിന്ന് നാല് ഫോറും രണ്ട് സിക്സും പറത്തി 37 റൺസ് നേടിയ സഞ്ജുവിനെ ജോർജ് ലിൻഡെ ആണ് പുറത്താക്കിയത്. ലിൻഡെയുടെ പന്തിൽ സഞ്ജു ക്ലീൻ ബോൾഡ് ആയി.

Also Read: India T20 World Cup Squad 2026; ട്വന്റി20 ലോകകപ്പ് സ്ക്വാഡിനെ നാളെ അറിയാം; സാധ്യതകൾ ഇങ്ങനെ

168ന് മുകളിലെ സ്ട്രൈക്ക്റേറ്റിൽ പവർപ്ലേയിൽ സഞ്ജുവിന് ബാറ്റ് ചെയ്യാനായി. അനാവശ്യ സമ്മർദം ഇല്ലാതെ സഞ്ജു കളിച്ചു. ഫോം ഔട്ട് അല്ല താൻ എന്ന് സെലക്ടർമാരേയും ടീം മാനേജ്മെന്റിനേയും ഈ പ്രകടനത്തിലൂടെ ബോധ്യപ്പെടുത്താനും സഞ്ജുവിനായി. അർധ ശതകത്തിലേക്ക് എത്തിയിരുന്നു എങ്കിൽ ട്വന്റി20 ലോകകപ്പിൽ പ്ലേയിങ് ഇലവനിൽ ഇടം നേടാനുള്ള സഞ്ജുവിന്റെ സാധ്യതകൾ കൂടുമായിരുന്നു.

Also Read: IPL Auction 2025; ഈ 25 കോടിയിൽ ഗ്രീനിന് ലഭിക്കുന്നത് 18 കോടി; ബാക്കി ബിസിസിഐക്ക്; നിയമം ഇങ്ങനെ

ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ പത്താമത്തെ ഓവറിൽ ഇന്ത്യൻ സ്കോർ 97ൽ നിൽക്കെയാണ് സഞ്ജുവിന്റെ വിക്കറ്റ് വീണത്. ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സ്ക്വാഡിനെ നാളെ പ്രഖ്യാപിക്കാനിരിക്കെ സഞ്ജുവിൽ നിന്ന് വന്ന പ്രകടനം നിർണായകമാവും. പരുക്ക് മാറി തിരിച്ചെത്തുന്ന ശുഭ്മാൻ ഗില്ലിന് തന്നെയാവും ലോകകപ്പിൽ ഓപ്പണർ സ്ഥാനം ടീം മാനേജ്മെന്റ് നൽകുക.

Also Read: ഓപ്പണറായി തിരികെ വന്നാലും സഞ്ജുവിന് തിളങ്ങാനാവില്ല; കാരണം ചൂണ്ടി ഇർഫാൻ പഠാൻ

നിലവിൽ വിക്കറ്റ് കീപ്പർ ബാറ്ററായി ജിതേഷ് ശർമയെയാണ് ഇന്ത്യ ലോവർ ഓർഡറിൽ കളിപ്പിക്കുന്നത്. ട്വന്റി20യിൽ ഓപ്പണർ സ്ഥാനത്ത് റൺസ് കണ്ടെത്താനാവാതെ നിൽക്കുന്ന ഗിൽ ലോകകപ്പിലും പരാജയപ്പെട്ടാൽ സെലക്ഷൻ കമ്മറ്റിക്കും പരിശീലകൻ ഗംഭീറിനും നേർക്കുന്ന വിമർശനം ശക്തമാവും.

Read More: ക്രിക്കറ്ററാവാനും പണം വാരാനും എളുപ്പവഴി; പുതുച്ചേരിയിലെ ഞെട്ടിക്കുന്ന തട്ടിപ്പ്

Sanju Samson India Vs South Africa Subhmann GIll

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: