scorecardresearch

സഞ്ജുവിനോട് ചെയ്യുന്നത് അനീതി; ഏകദിനവും കളിപ്പിക്കണം: അനിൽ കുംബ്ലേ

Sanju Samson: 2023 ഡിസംബറിൽ ആണ് സഞ്ജു സാംസൺ അവസാനമായി ഏകദിനം കളിച്ചത്. ഈ മത്സരത്തിൽ 114 പന്തിൽ നിന്ന് സഞ്ജു 108 റൺസ് ആണ് സ്കോർ ചെയ്തത്. പക്ഷേ പിന്നെ സ്ക്വാഡിൽ ഉൾപ്പെടുത്തിയില്ല

Sanju Samson: 2023 ഡിസംബറിൽ ആണ് സഞ്ജു സാംസൺ അവസാനമായി ഏകദിനം കളിച്ചത്. ഈ മത്സരത്തിൽ 114 പന്തിൽ നിന്ന് സഞ്ജു 108 റൺസ് ആണ് സ്കോർ ചെയ്തത്. പക്ഷേ പിന്നെ സ്ക്വാഡിൽ ഉൾപ്പെടുത്തിയില്ല

author-image
Sports Desk
New Update
Sanju Samson Asia Cup BCCI Video

Source: Screengrab

സഞ്ജു സാംസണിനെ ഏകദിന ടീമിലേക്ക് പരിഗണിക്കണം എന്ന് ആവശ്യപ്പെട്ട് ഇന്ത്യൻ മുൻ താരം അനിൽ കുംബ്ലേ. ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന സ്ക്വാഡിൽ സഞ്ജുവിന്റെ പേര് കാണാൻ താൻ ആഗ്രഹിച്ചിരുന്നതായി ഇന്ത്യൻ മുൻ നായകൻ പറഞ്ഞു. 

Advertisment

"സഞ്ജുവിന്റെ പേര് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന സ്ക്വാഡിൽ കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ഏതാനും വർഷം മുൻപാണ് സഞ്ജു അവസാന ഏകദിനം കളിച്ചത് എന്ന് എനിക്ക് അറിയാം. ഓസ്ട്രേലിയക്കെതിരായ ഏകദിന സ്ക്വാഡിലും സഞ്ജു ഉണ്ടായിരുന്നില്ല എന്നും അറിയാം. പക്ഷേ അവസാനം ഏകദിനം കളിച്ചപ്പോൾ സഞ്ജു സെഞ്ചുറി നേടിയിരുന്നു," സെലക്ടർമാരേയും ബിസിസിഐയേയും ഓർമിപ്പിച്ച് കുംബ്ലേ പറഞ്ഞു.

Also Read: പിച്ചിനെ കുറ്റം പറഞ്ഞ് രക്ഷപെടേണ്ട! ഇന്ത്യൻ ബാറ്റർമാർക്ക് നേരെ മുൻ താരങ്ങൾ

2023 ഡിസംബറിൽ ആണ് സഞ്ജു സാംസൺ അവസാനമായി ഏകദിനം കളിച്ചത്. ഈ മത്സരത്തിൽ 114 പന്തിൽ നിന്ന് സഞ്ജു 108 റൺസ് സ്കോർ ചെയ്തിരുന്നു. 16 ഏകദിന മത്സരങ്ങൾ ആണ് സഞ്ജു ഇതുവരെ കളിച്ചത്. അതിൽ നിന്ന് ഒരു സെഞ്ചുറിക്ക് പുറമെ മൂന്ന് അർധ സെഞ്ചുറിയും സഞ്ജു തന്റെ അക്കൗണ്ടിലാക്കി. 

Advertisment

Also Read: കുൽദീപ്-സുന്ദർ സഖ്യം നേരിട്ടത് 208 പന്തുകൾ; 201 റൺസിന് പുറത്തായി ഇന്ത്യ; india vs South Africa

സഞ്ജുവിന്റെ ട്വന്റി20 പ്രകടനം വെച്ച് ഏകദിനത്തിൽ എങ്ങനെയാവും ഫോം എന്ന് അളക്കേണ്ടതില്ല എന്നും അനിൽ കുംബ്ലേ പറഞ്ഞു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഇന്ത്യയുടെ ഏകദിന സ്ക്വാഡിൽ മൂന്ന് വിക്കറ്റ് കീപ്പർ ബാറ്റർമാരാണ് ഉൾപ്പെട്ടിരിക്കുന്നത്, കെ എൽ രാഹുലും ധ്രുവ് ജുറെലും ഋഷഭ് പന്തും. 

Also Read: ആ ഡയമണ്ട് മോതിരം ഹർദിക് അണിയിച്ചതോ? വിവാഹ നിശ്ചയ അഭ്യൂഹങ്ങളിൽ പ്രതികരണം

റാഞ്ചിയിലാണ്ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ ആദ്യ ഏകദിനം. നവംബർ 30നാണ് ഇത്. രണ്ടാമത്തെ ഏകദിനം ഡിസംബർ മൂന്നിന് റായ്പൂരിൽ നടക്കും. ഡിസംബർ ആറിന് വിശാഖപട്ടണത്താണ് മൂന്നാം ഏകദിനം.

ഇന്ത്യയുടെ ഏകദിന സ്ക്വാഡ്; രോഹിത് ശർമ, യശസ്വി ജയ്സ്വാൾ, വിരാട് കോഹ്ലി, തിലക് വർമ, കെ എൽ രാഹുൽ (ക്യാപ്റ്റൻ)ഋഷഭ് പന്ത്, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, നിതീഷ് കുമാർ റെഡ്ഡി, ഹർഷിത് റാണ, ഋതുരാജ് ഗയ്ക്വാദ്, പ്രസിദ്ധ് കൃഷ്ണ, അർഷ്ദീപ് സിങ്, ധ്രുവ് ജുറൽ.

Read More: രാഹുൽ ക്യാപ്റ്റൻ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ സ്ക്വാഡിനെ പ്രഖ്യാപിച്ചു

Indian Cricket Team Sanju Samson Anil Kumble Indian Cricket Players

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: