/indian-express-malayalam/media/media_files/2025/09/07/sanju-samson-asia-cup-2025-2025-09-07-15-36-31.jpg)
Photograph: (Source: X)
Sanju Samson india vs New Zealand T20: ന്യൂസിലൻഡിന് എതിരായ ആദ്യ മൂന്ന് ടി20യും ജയിച്ച് പരമ്പര പിടിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ വിശാഖപട്ടണത്ത് ഇറങ്ങുന്നത്. ടീമിന് പരമ്പര ജയിച്ചതിന്റെ ആശ്വാസമുണ്ടെങ്കിലും ഓപ്പണിങ് ബാറ്റർ സഞ്ജു സാംസണിന് പ്ലേയിങ് ഇലവനിലെ സ്ഥാനം ഇന്ന് നഷ്ടമാവുമോ എന്ന ആശങ്കയുണ്ട്. ആദ്യ മൂന്ന് ടി20യിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു.
10, 6, 0 എന്നതാണ് പരമ്പരയിലെ ആദ്യ മൂന്ന് മത്സങ്ങളിലെ സഞ്ജുവിന്റെ സ്കോറുകൾ. മൂന്നാം ടി20യിൽ ആദ്യ പന്തിൽ സഞ്ജു പുറത്തായി. ഇൻസ്വിങ്ങറുകൾ നേരിടുന്നതിലെ സഞ്ജുവിന്റെ പോരായ്മ ഒരിക്കൽ കൂടി ഈ പരമ്പരയിലൂടെ വ്യക്തമായി.
പരമ്പര സ്വന്തമാക്കിയ സാഹചര്യത്തിൽ ഇന്ത്യ പ്ലേയിങ് ഇലവനിൽ മാറ്റങ്ങൾ കൊണ്ടുവന്നേക്കും. സഞ്ജുവിനെ ഓപ്പണിങ്ങിൽ നിന്ന് മാറ്റി ഇഷാൻ കിഷനെ ഓപ്പണർ റോളിലേക്ക് കൊണ്ടുവരുമോ എന്നതാണ് പ്രധാന ചോദ്യം. ഇന്ന് പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കുകയും സഞ്ജുവിന് അത് ഉപയോഗപ്പെടുത്താൻ സാധിക്കാതെ വരികയും ചെയ്താൽ ടി20 ലോകകപ്പ് പ്ലേയിങ് ഇലവനിൽ സ്ഥാനം കണ്ടെത്തുക സഞ്ജുവിന് ബുദ്ധിമുട്ടാവും.
Also Read: Vaibhav Suryavanshi: അതിവേഗ അർധ ശതകം; ആയുഷ് മാത്രേയുടെ റെക്കോർഡിനൊപ്പം വൈഭവ്
ആദ്യ ടി20യിൽ പരുക്കേറ്റതിനെ തുടർന്ന് കളിക്കാനാവാതിരുന്ന അക്ഷർ പട്ടേൽ നാലാം മത്സരത്തിൽ പ്ലേയിങ് ഇലവനിൽ തിരിച്ചെത്താനാണ് സാധ്യത. നെറ്റ്സിൽ ബാറ്റിങ്ങിലും ബോളിങ്ങിലും അക്ഷർ പരിശീലനം നടത്തി. അക്ഷർ വരുന്നതോടെ ആദ്യ മൂന്ന് ടി20യും കളിച്ച ഹർദിക് പാണ്ഡ്യക്ക് ഒരുപക്ഷേ വിശ്രമം അനുവദിച്ചേക്കും. നാലാം ടി20യിൽ ബുമ്രയ്ക്ക് വിശ്രമം നൽകാനുള്ള സാധ്യതയും ഉണ്ട്യ ബുമ്രയ്ക്ക് പകരം ഹർഷിത് റാണ പ്ലേയിങ് ഇലവിലേക്ക് എത്തിയേക്കും.
ഇന്ത്യയുടെ ന്യൂസിലൻഡിന് എതിരായ നാലാം ടി20ക്കുള്ള സാധ്യത പ്ലേയിങ് ഇലവൻ: അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹർദിക് പാണ്ഡ്യ, റിങ്കു സിങ്, അർഷ്ദീപ് സിങ്, രവി ബിഷ്ണോയ്, കുൽദീപ് യാദവ്, ഹർഷിത് റാണ
Also Read: Michael Schumacher: 12 വർഷത്തിന് ശേഷം സന്തോഷ വാർത്ത; മൈക്കൽ ഷൂമാക്കർ ഇനി കിടപ്പിലല്ല!
ന്യൂസിലൻഡ് സാധ്യതാ പ്ലേയിങ് ഇലവൻ: ഡാരിൽ മിച്ചൽ, ടിം സീഫേർട്ട്, രചിൻ രവീന്ദ്രൻ, ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, ജെയിംസ് നീഷാം, മിച്ചൽ സാന്ത്നർ, ജാമിസൺ, മാറ്റ് ഹെൻ റി, ഇഷ് സോധി, ജേക്കബ് ഡഫി
ഇന്ത്യ ന്യൂസിലൻഡ് നാലാം ടി20 മത്സരം എത്ര മണിക്ക് ആരംഭിക്കും?
ഇന്ത്യ ന്യൂസിലൻഡ് നാലാം ടി20 മത്സരം ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്ക് ആരംഭിക്കും.
Also Read: വിരമിക്കൽ തീരുമാനം പ്രയാസകരമല്ല; എന്റെ വിടവ് ഇന്ത്യൻ ക്രിക്കറ്റിനെ ബാധിക്കില്ല: കെ എൽ രാഹുൽ
ഇന്ത്യ ന്യൂസിലൻഡ് നാലാം ടി20 മത്സരത്തിന്റെ ലൈവ് സ്ട്രീം എവിടെ?
ഇന്ത്യ ന്യൂസിലൻഡ് നാലാം ടി20യുടെ ലൈവ് സ്ട്രീം ജിയോഹോട്സ്റ്റാർ ആപ്പിലും വെബ്സൈറ്റിലും ലഭ്യമാകും
ഇന്ത്യ ന്യൂസിലൻഡ് നാലാം ടി20 ഏത് ചാനലിൽ ലൈവായി കാണാം?
ഇന്ത്യ ന്യൂസിലൻഡ് നാലാം ടി20 ലൈവായി സ്റ്റാർ നെറ്റ് വർക്കിൽ കാണാം
Read More: 'നന്ദി, വിരമിക്കാൻ സമയമായി; പിആർ ബലത്തിൽ ടീമിലെത്തുന്നു'; സഞ്ജുവിനെതിരെ ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us