scorecardresearch

'നന്ദി, വിരമിക്കാൻ സമയമായി; പിആർ ബലത്തിൽ ടീമിലെത്തുന്നു'; സഞ്ജുവിനെതിരെ ആരാധകർ

Sanju Samson T20: മൂന്നാം ടി20യിലും സഞ്ജുവിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കാനാണ് സാധ്യത. എന്നാൽ അതിലും റൺസ് സ്കോർ ചെയ്യാനായില്ലെങ്കിൽ സഞ്ജുവിന് സ്ഥാനം നഷ്ടമായേക്കും

Sanju Samson T20: മൂന്നാം ടി20യിലും സഞ്ജുവിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കാനാണ് സാധ്യത. എന്നാൽ അതിലും റൺസ് സ്കോർ ചെയ്യാനായില്ലെങ്കിൽ സഞ്ജുവിന് സ്ഥാനം നഷ്ടമായേക്കും

author-image
Sports Desk
New Update
sanju samson might not find place in indias champions trophy squad

സഞ്ജു സാംസൺ, ഗംഭീർ Photograph: (ഫയൽ ഫോട്ടോ)

Sanju Samson T20: ന്യൂസിലൻഡിന് എതിരായ ആദ്യ രണ്ട് ടി20യിലും ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയതോടെ സമൂഹമാധ്യമങ്ങളിൽ സഞ്ജുവിനെതിരെ രൂക്ഷ വിമർശനം. പിആർ നടത്തി ടീമിലെത്തുന്നു എന്നെല്ലാമുള്ള പരിഹാസങ്ങളും ആരോപണങ്ങളുമാണ് മലയാളി താരത്തിനെതിരെ ഉയരുന്നത്. 

Advertisment

ന്യൂസിലൻഡിന് എതിരായ ആദ്യ ടി20യിൽ ഏഴ് പന്തിൽ നിന്ന് 10 റൺസും രണ്ടാം ടി20യിൽ അഞ്ച് പന്തിൽ നിന്ന് ആറ് റൺസുമാണ് സഞ്ജുവിന് കണ്ടെത്താനായത്. ഇതോടെ സഞ്ജുവിനെ പ്ലേയിങ് ഇലവനിൽ നിന്ന് മാറ്റണം എന്ന മുറവിളി ഉയർന്ന് കഴിഞ്ഞു. അഭിഷേക് ശർമയ്ക്കൊപ്പം ഇഷാൻ കിഷനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവരണം എന്ന വാദങ്ങളാണ് ശക്തമാകുന്നത്. 

Also Read: MS Dhoni IPL: ധോണി മൂന്നാമനായി ഇറങ്ങും; പവർപ്ലേയിൽ അടിച്ചു തകർക്കും: ആർ അശ്വിൻ

രണ്ടാം ടി20യിൽ ഇഷാൻ കിഷൻ 32 പന്തിൽ നിന്ന് 76 റൺസ് അടിച്ചെടുത്തിരുന്നു. സഞ്ജുവിനെ ടീമിലെടുക്കുന്നു. പ്രകടനം മോശമാകുന്നതോടെ ടീമിൽ നിന്ന് മാറ്റുന്നു. പിആർ ടീമിന്റെ സഹായത്താൽ വീണ്ടും ടീമിലെടുക്കുന്നു. വിരമിക്കാൻ സമയമായിരിക്കുന്നു. ഏറ്റവും ഫ്രോഡായ കളിക്കാരൻ എന്നെല്ലാമുള്ള വിമർശനമാണ് ആരാധകരിൽ നിന്ന് വരുന്നത്. 

Also Read: Sanju Samson T20: 'തിരുവനന്തപുരത്ത് സഞ്ജുവിന് പകരം ഇഷാൻ കളിക്കും'; കാരണം ചൂണ്ടി മുൻ താരം

ടി20 ലോകകപ്പ് സ്ക്വാഡിൽ സഞ്ജു ഇടം നേടിയിട്ടുണ്ട്. ടി20 വൈസ് ക്യാപ്റ്റനായി ശുഭ്മാൻ ഗില്ലിനെ പ്ലേയിങ് ഇലവനിലേക്ക് കൊണ്ടുവന്നിട്ടും മികവ് കാണിക്കാനാവാതെ വന്നതോടെയാണ് പുറത്താക്കിയത്. ഗില്ലിന് വേണ്ടി സഞ്ജുവിനെ ഓപ്പണിങ് സ്ഥാനത്ത് നിന്ന് മാറ്റുകയും ലോവർ ഓർഡറിൽ ഇറക്കുകയും ചെയ്തിരുന്നു. പിന്നാലെ പ്ലേയിങ് ഇലവനിൽ നിന്നും പുറത്താക്കി. ഇതോടെ വലിയ വിമർശനമാണ് സെലക്ഷൻ കമ്മറ്റിക്ക് നേരെ ഉയർന്നത്. 

Also Read: ടി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കി ഐസിസി; പകരം സ്‌കോട്ട്ലൻഡ് എത്തും

വിമർശനങ്ങൾ കടുത്തതോടെ വൈസ് ക്യാപ്റ്റനെ ഒഴിവാക്കി സെലക്ടർമാർ ടി20 ലോകകപ്പിനുള്ള സംഘത്തെ പ്രഖ്യാപിച്ചു. ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ, ഓപ്പണർ റോൾ സഞ്ജുവിന് ലഭിച്ചു. പക്ഷേ അത് ഉപയോഗപ്പെടുത്താൻ ആദ്യ രണ്ട് മത്സരത്തിലും സഞ്ജുവിന് സാധിച്ചില്ല. മൂന്നാം ടി20യിലും സഞ്ജുവിന് പ്ലേയിങ് ഇലവനിൽ അവസരം ലഭിക്കാനാണ് സാധ്യത. എന്നാൽ അതിലും റൺസ് സ്കോർ ചെയ്യാനായില്ലെങ്കിൽ സഞ്ജുവിന് പ്ലേയിങ് ഇലവനിലെ സ്ഥാനം നഷ്ടമായേക്കും. 

Read More: Indian Cricketers: ഇൻസ്റ്റഗ്രാമിൽ നിന്ന് പണം വാരുന്നവർ; ടോപ് 5 ഇന്ത്യൻ താരങ്ങൾ ഇവർ

Ishan Kishan Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: