/indian-express-malayalam/media/media_files/2026/01/31/sanju-samson-greenfiled-t20-2026-01-31-11-19-20.jpg)
Source: Sanju Samson, Instagram
india vs New Zewaland T20: സ്വന്തം മണ്ണിൽ ഇന്ത്യൻ കുപ്പായത്തിൽ സഞ്ജു സാംസൺ ആദ്യമായി ബാറ്റിങ്ങിന് ഇറങ്ങുന്നത് കാണാനായി കാത്തിരിക്കുകയാണ് ആരാധകർ. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരായ അഞ്ചാം ടി20 സഞ്ജുവിന് എത്രമാത്രം നിർണായകമാണെന്ന് ആരാധകർക്ക് വ്യക്തമാണ്. ടി20 ലോകകപ്പിന് മുൻപായുള്ള ഇന്ത്യയുടെ അവസാന ടി20 മത്സരമാണ് ഇന്നത്തേത്. ഇന്ന് സഞ്ജുവിന് പ്ലേയിങ് ഇലവനിൽ ഇടം നേടാനാവുമോ എന്നതാണ് ആദ്യം ഉയരുന്ന ചോദ്യം. പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചാൽ സ്ട്രൈക്ക്റേറ്റ് ഉയർത്തി കളിക്കാനാവുമോ?
ഇഷാൻ കിഷനും അക്ഷർ പട്ടേലും പ്ലേയിങ് ഇലവനിലേക്ക് തിരികെ എത്തുമ്പോൾ രവി ബിഷ്ണോയ്ക്ക് സ്ഥാനം നഷ്ടമായേക്കും. ആദ്യ നാല് മത്സരങ്ങളും കളിച്ച ഹർദിക് പാണ്ഡ്യക്ക് ഇന്ന് വിശ്രമം നൽകാനാണ് സാധ്യത. സഞ്ജുവിന് ആദ്യ നാല് മത്സരങ്ങളിൽ റൺസ് കണ്ടെത്താനാവാതെ വന്നപ്പോൾ മറുവശത്ത് ഇഷാൻ കിഷൻ മികച്ച ഫോമിലാണ്.
Also Read: ഇനി ഗൂഗിൾ നിങ്ങളുടെ ‘ഗൂഗ്ലിയെ’ സഹായിക്കും; ക്രിക്കറ്റ് ആരാധകർക്കായി ഐസിസിയും ജെമിനിയും കൈകോർക്കുന്നു
ഇന്നും സഞ്ജു നിരാശപ്പെടുത്തിയാൽ ടി20 ലോകകപ്പിൽ അഭിഷേക് ശർമയ്ക്കൊപ്പം ഇഷാൻ കിഷൻ ഇന്നിങ്സ് ഓപ്പൺ ചെയ്തേക്കും. പരുക്കിൽ നിന്ന് മുക്തനായി വരുന്ന തിലക് വർമ മൂന്നാമതും ബാറ്റ് ചെയ്യും. ഏതാനും മത്സരങ്ങളിൽ നിരാശപ്പെടുത്തി എന്ന് കരുതി സഞ്ജുവിലുള്ള ടീം മാനേജ്മെന്റിന്റെ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല എന്നാണ് ഇന്ത്യയുടെ ബാറ്റിങ് പരിശീലകൻ സിതാൻഷു പ്രതികരിച്ചത്.
Also Read: ട്രുബിന്റെ വിശ്വരൂപം! റയലിനെ കൊന്നൊടുക്കിയ മൗറിഞ്ഞോയുടെ തന്ത്രം ഇങ്ങനെ
"സഞ്ജു മുതിർന്ന താരമാണ്. മികച്ച കളിക്കാരനാണ് സഞ്ജു. എല്ലാവരും കരുതുന്നത്ര റൺസ് സ്കോർ ചെയ്യാൻ ഒരുപക്ഷേ സഞ്ജുവിന് കഴിഞ്ഞിട്ടുണ്ടാവില്ല. പക്ഷേ അത് ക്രിക്കറ്റ് കരിയറിന്റെ ഭാഗമാണ്. ചിലപ്പോൾ തുടരെ അഞ്ച് മത്സരങ്ങളിൽ നന്നായി സ്കോർ ചെയ്യാനാവും. ചിലപ്പോൾ അതിനാവില്ല," അഞ്ചാം ടി20ക്ക് മുൻപായി മാധ്യമങ്ങളെ കണ്ട ഇന്ത്യയുടെ ബാറ്റിങ് പരിശീലകൻ ചൂണ്ടിക്കാണിച്ചു. അഞ്ചാം ടി20യിൽ സഞ്ജു പ്ലേയിങ് ഇലവനിൽ ഉണ്ടാവും എന്ന സൂചന നൽകിയാണ് സിതാൻഷുവിന്റെ വാക്കുകൾ.
ന്യൂസിലൻഡിന് എതിരായ അഞ്ചാം ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ഇലവൻ: സഞ്ജു സാംസൺ, അഭിഷേക് ശർമ, ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ്, ശിവം ദുബെ, റിങ്കു സിങ്, അക്ഷർ പട്ടേൽ, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിങ്
ന്യൂസിലൻഡ് സാധ്യതാ ഇലവൻ: സീഫേർട്ട്, ഫിൻ അലൻ, രചിൻ വീന്ദ്ര, ഗ്ലെൻ ഫിലിപ്പ്സ്, മാർക്ക് ചാപ്മാൻ, ഡാരിൽ മിച്ചൽ, മിച്ചൽ സാന്റ്നർ, ഫോൾക്ക്സ്, മാറ്റ് ഹെൻ ഫി, ഇഷ് സോധി, ജേക്കബ് ഡഫി
Also Read: Sanju Samson: "വഴി മാറു, ചേട്ടൻ വരുന്നു!" സഞ്ജുവിന്റെ ബോഡിഗാർഡ് ആയി സൂര്യയുടെ 'മാസ്' സപ്പോർട്ട്
ഗ്രീൻഫീൽഡ് സ്റ്റേഡിയം പിച്ച് റിപ്പോർട്ട്
ആദ്യ ഓവറുകളിൽ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ പിച്ചിൽ ഫാസ്റ്റ് ബോളർമാർക്ക് മുൻതൂക്കം ലഭിക്കും. മത്സരം പുരോഗമിക്കുംതോറും വിക്കറ്റിന്റെ വേഗം കുറയുകയും സ്പിന്നർമാർക്ക് പിന്തുണ ലഭിക്കുകയും ചയെ്യും. രണ്ടാം ഇന്നിങ്സിന്റെ സമയം ഉണ്ടാകാൻ സാധ്യതയുള്ള ഈർപ്പം രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് ബാറ്റിങ് എളുപ്പമാക്കും. അച്ചടക്കത്തോടെയുള്ള ബോളിങ്ങും വ്യക്തമായ കണക്കുകൂട്ടലുകളോടെുള്ള ബാറ്റിങ്ങും ആണ് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നിർണായകമാവുക.
Read More: Sanju Samson T20: നാല് കളിയിലും സഞ്ജു പരാജയം; ഇത് അംഗീകരിക്കാനാവില്ല: കടുത്ത വിമർശനവുമായി യുസ്‌വേന്ദ്ര ചഹൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us