/indian-express-malayalam/media/media_files/2026/01/22/sanju-samson-vs-new-zealand-catch-2026-01-22-13-31-55.jpg)
Sanju Samson against New Zealand: ഇടത് വശത്തേക്ക് ഡൈവ് ചെയ്ത് ഒറ്റക്കൈ കൊണ്ട് ബോൾ പിടിച്ചെടുത്ത സഞ്ജു സാംസണിന്റെ ഉജ്ജ്വല ക്യാച്ച്. ന്യൂസിലൻഡിന് എതിരായ ആദ്യ ടി20യിൽ സഞ്ജുവിൽ നിന്ന് വന്ന ഈ ക്യാച്ച് ക്രിക്കറ്റ് ലോകത്തെ ഒന്നാകെ അതിശയിപ്പിച്ചു. എന്നാൽ, പിന്നെ മത്സരത്തിൽ കാര്യങ്ങൾ സഞ്ജുവിന് അനുകൂലമായില്ല. ഇതോടെ സഞ്ജുവിന് കാര്യങ്ങൾ ഇനി അത്ര എളുപ്പമല്ല എന്ന് വ്യക്തം.
ന്യൂസിലൻഡിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിൽ അഭിഷേക് അടിച്ചു തകർത്തപ്പോൾ ഏഴ് പന്തിൽ നിന്ന് 10 റൺസുമായാണ് സഞ്ജു ഡ്രസ്സിങ് റൂമിലേക്ക് തിരികെ കയറിയത്. ജാമിസണിന്റെ പന്തിൽ മിഡ് വിക്കറ്റിൽ രചിൻ രവീന്ദ്രയ്ക്ക് അനായാസ ക്യാച്ച് നൽകിയായിരുന്നു സഞ്ജുവിന്റെ മടക്കം.
Also Read: ഇന്ത്യ-ന്യൂസിലൻഡ് അഞ്ചാം ടി20 ടിക്കറ്റ് വിൽപ്പന; സമയം; എങ്ങനെ ബുക്ക് ചെയ്യാം; ചെയ്യേണ്ടത് ഇങ്ങനെ
ജാമിസണിന്റെ ഷോർട്ട് പിച്ച് പന്തിൽ നിന്ന് മിഡ് വിക്കറ്റിലേക്ക് ബൗണ്ടറി പായിച്ചാണ് സഞ്ജു തുടങ്ങിയത്. സഞ്ജുവിന്റേയും ആത്മവിശ്വാസം ഉയർത്തുന്ന ഷോട്ടായിരുന്നു ഇത്. പിന്നാലെ വീണ്ടും മിഡ് വിക്കറ്റിലേക്ക് കളിച്ച് സഞ്ജു രണ്ട് റൺസ് എടുത്തു.
ഈ ഓവറിലെ അഞ്ചാമത്തെ പന്തിൽ സഞ്ജു ഇതേ ഏരിയ ലക്ഷ്യം വെക്കും എന്ന കണക്കു കൂട്ടലിൽ ജാമിസൺ സഞ്ജുവിന്റെ ഹിറ്റിങ് സോണിലേക്ക് പന്തെറിഞ്ഞു. നേരത്തെ വന്ന ഷോർട്ട് ആവർത്തിക്കാൻ ശ്രമിച്ച സഞ്ജുവിന് ജാമിസണിന്റെ വേഗം കുറഞ്ഞ പന്തിൽ പിഴച്ചു. പവറും കൃത്യതയും ഇല്ലാതെ വന്ന ഷോട്ടിൽ പന്ത് മിഡ് വിക്കറ്റ് ഫീൽഡറുടെ കൈകളിൽ സുരക്ഷിതമായി.
Also Read: സഞ്ജുവിന്റെ തൂക്കിയടി നേരിട്ട് കാണണ്ടേ? ഗ്രീൻഫീൽഡ് സ്റ്റേഡിയം ഐപിഎൽ വേദിയായേക്കും
സഞ്ജു നിരാശപ്പെടുത്തിയതിനൊപ്പം ഇഷാനും സ്കോർ ഉയർത്താനായില്ല എന്ന ആശ്വാസത്തിലാണ് സഞ്ജു ഫാൻസ്. തിലക് വർമയുടെ അഭാവത്തിൽ ഇഷാൻ കിഷൻ ആണ് വൺഡൗണായി ഇറങ്ങിയത്. അഞ്ച് പന്തിൽ എന്ന് എട്ട് റൺസ് മാത്രമാണ് ഇഷാൻ കിഷന് കണ്ടെത്താനായത്.
View this post on InstagramA post shared by Team india (@indiancricketteam)
ഇന്ത്യയുടെ രണ്ട് വിക്കറ്റ് കീപ്പർ ബാറ്റർക്കും ആദ്യ ടി20യിൽ റൺസ് ഉയർത്താനായില്ല. ഓപ്പണിങ്ങിൽ ഇനിയുള്ള നാല് മത്സരങ്ങളിലും സഞ്ജുവിന് റൺസ് കണ്ടെത്തേണ്ടതുണ്ട്. അതിനായില്ലെങ്കിൽ അഭിഷേകിനൊപ്പം ഇഷാനെ ടി20 ലോകകപ്പിൽ ഓപ്പണിങ്ങിൽ ഇറക്കാനുള്ള ഓപ്ഷൻ ടീം മാനേജ്മെന്റിനുണ്ട്.
Also Read: ഇന്ത്യ-ന്യൂസിലൻഡ് പോരാട്ടം; കാര്യവട്ടത്തെ ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്ത് പൃഥ്വിരാജ്
2024ലെ ടി20 ലോകകപ്പ് സ്ക്വാഡിൽ സഞ്ജു ഇടം പിടിച്ചിരുന്നു എങ്കിലും ഒരു മത്സരം പോലും കളിക്കാനായില്ല. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ നിരാശപ്പെടുത്തിയാൽ ടി20 ലോകകപ്പിൽ സഞ്ജുവിന് ബെഞ്ചിലിരിക്കേണ്ടി വന്നേക്കും. ആദ്യ ടി20യിൽ ബാറ്റിങ്ങിൽ നിരാശപ്പടുത്തിയതിനൊപ്പം വിക്കറ്റിന് പിന്നിലും സഞ്ജുവിന്റെ പ്രകടനം മോശമായിരുന്നു എന്ന അഭിപ്രായം ഉയരുന്നുണ്ട്.
റിവ്യു തീരുമാനങ്ങളിൽ സഞ്ജുവിന്റെ അഭിപ്രായങ്ങൾ പിഴയ്ക്കുന്നതാണ് ആരാധകരെ അലോസരപ്പെടുത്തുന്നത്. ന്യൂസിലൻഡ് ബാറ്റർ മാർക്ക് ചാപ്മാനെതിരെ റിവ്യു എടുക്കാൻ സൂര്യയെ നിർബന്ധിച്ചത് സഞ്ജുവാണ്. അംപയർ വൈഡ് വിളിച്ച ഡെലിവറിയിൽ എഡ്ജ് ഉണ്ടെന്ന് പറഞ്ഞാണ് സഞ്ജു ഡിആർഎസ് എടുക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ ഇതിലൂടെ ടീമിന് ഒരു റിവ്യു നഷ്ടമായി.
Read More: ബംഗ്ലാദേശിന് ഐസിസിയുടെ അന്ത്യശാസനം; ഇന്ത്യയിൽ കളിച്ചില്ലെങ്കിൽ പകരം സ്കോട്ട്‌ലൻഡ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us