scorecardresearch

Sanju Samson: അഭിഷേകിന് പനി; നമീബിയക്കെതിരെ സഞ്ജു സാംസൺ ഓപ്പണറായേക്കും

Sanju Samson T20 World Cup: രണ്ട് ദിവസത്തെ പൂർണ വിശ്രമം കൂടി അഭിഷേക് ശർമയ്ക്ക് വേണ്ടിവരും. ഫിറ്റ്നസ് പൂർണമായും വീണ്ടെടുക്കും മുൻപ് അഭിഷേകിനെ കളിപ്പിക്കാൻ ടീം മാനേജ്മെന്റ് താത്പര്യപ്പെടുന്നില്ല

Sanju Samson T20 World Cup: രണ്ട് ദിവസത്തെ പൂർണ വിശ്രമം കൂടി അഭിഷേക് ശർമയ്ക്ക് വേണ്ടിവരും. ഫിറ്റ്നസ് പൂർണമായും വീണ്ടെടുക്കും മുൻപ് അഭിഷേകിനെ കളിപ്പിക്കാൻ ടീം മാനേജ്മെന്റ് താത്പര്യപ്പെടുന്നില്ല

author-image
Sports Desk
New Update
Sanju Samson Abhishek Sharma T20 World Cup

Source: Indian Cricket Team, Instagram

Sanju Samson T20 World Cup: ടി20 ലോകകപ്പിൽ നമീബിയക്കെതിരായ മത്സരത്തിൽ സഞ്ജു സാംസൺ ഓപ്പണറുടെ റോളിൽ പ്ലേയിങ് ഇലവനിൽ ഇടം കണ്ടെത്തിയേക്കും. അഭിഷേക് ശർമയ്ക്ക് ഫിറ്റ്നസ് പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ ഇഷാൻ കിഷനൊപ്പം സഞ്ജു ഇന്ത്യക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്തേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഫെബ്രുവരി 12ന് ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലാണ് ഇന്ത്യ-നമീബിയ മത്സരം. 

Advertisment

നമീബിയക്കെതിരെ പ്ലേയിങ് ഇലവനിൽ ഇടം കണ്ടെത്തിയാൽ സഞ്ജു സാംസണിന്റെ ടി20 ലോകകപ്പിലെ അരങ്ങേറ്റ മത്സരമായി അത് മാറും. പനിയും ഉദരസംബന്ധമായ പ്രശ്നങ്ങളും തുടരുന്നതിനെ തുടർന്ന് അഭിഷേക് ശർമയ്ക്ക് നമീബിയക്കെതിരായ മത്സരം നഷ്ടമായേക്കും എന്നാണ് സൂചന. രണ്ട് ദിവസത്തെ പൂർണ വിശ്രമം കൂടി അഭിഷേക് ശർമയ്ക്ക് വേണ്ടിവരും. ഫിറ്റ്നസ് പൂർണമായും വീണ്ടെടുക്കും മുൻപ് അഭിഷേകിനെ കളിപ്പിക്കാൻ ടീം മാനേജ്മെന്റ് താത്പര്യപ്പെടുന്നില്ല.

Also Read: ആസ്തിയിൽ സഞ്ജു 'കിംഗ്; ബുമ്രയേയും സൂര്യയേയും പിന്നിലാക്കി; ടി20 ലോകകപ്പിലെ സമ്പന്നരായ 10 താരങ്ങൾ

Advertisment

2024 ടി20 ലോകകപ്പ് ജയിച്ച ഇന്ത്യൻ സ്ക്വാഡിൽ സഞ്ജു അംഗമായിരുന്നു എങ്കിലും ഒരു മത്സരം പോലും സഞ്ജുവിന് കളിക്കാനായിരുന്നില്ല. 2026ലെ ടി20 ലോകകപ്പ് സ്ക്വാഡിലെ ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് ഓപ്പണറും വിക്കറ്റ് കീപ്പറും സഞ്ജു ആണെങ്കിലും ഫോമിൽ നിൽക്കുന്ന ഇഷാൻ കിഷനാണ് ടീം മാനേജ്മെന്റ് പരിഗണന നൽകുന്നത്. ഇത്തവണത്തെ ലോകകപ്പിലും സഞ്ജുവിന് കളിക്കാനാവില്ല എന്ന ആശങ്ക ഉയരവെയാണ് നമീബിയക്കെതിരെ ഇന്നിങ്സ് ഓപ്പൺ ചെയ്യാൻ അവസരം തുറക്കുന്നത്. 

Also Read: എന്തൊരു ചേലാണ്! നാലുവയസുകാരന്റെ അതിശയിപ്പിക്കുന്ന നോ ലൂക്ക് ഷോട്ട്

കഴിഞ്ഞ ചൊവ്വാഴ്ച മുതൽ ഇന്ത്യൻ ടീമിന്റെ പരിശീലന സെഷനിൽ നിന്ന് അഭിഷേക് ശർമ വിട്ടുനിൽക്കുകയാണ്. അഭിഷേകിന്റെ അഭാവത്തിൽ പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചാൽ സ്കോർ ഉയർത്തി ക്യാപ്റ്റന്റേയും കോച്ചിന്റേയും വിശ്വാസം നേടിയെടുക്കാൻ സഞ്ജുവിന് സാധിക്കണം. ന്യൂസിലൻഡിന് എതിരായ ടി20 പരമ്പരയിൽ അഞ്ച് കളിയിലും നിരാശപ്പെടുത്തിയതോടെയാണ് സഞ്ജുവിന്റെ ഓപ്പണർ സ്ഥാനം തെറിച്ചത്. 

Also Read: 'ഹർദിക് ഓരോ ദിവസവും പങ്കാളിയെ മാറ്റുന്നു'; ചർച്ചയായി നെഹ്റയുടെ വാക്കുകൾ

നമീബിയക്കെതിരായ മത്സരത്തിന് മുൻപ് പനി മാറി ബുമ്ര എത്തുന്നു എന്നത് ഇന്ത്യയ്ക്ക് പോസിറ്റീവ് വാർത്തയാണ്. ടൂർണമെന്റിലെ ആദ്യ മത്സരം ബുമ്രയ്ക്ക് നഷ്ടമായിരുന്നു. വാഷിങ്ടൺ സുന്ദറും ഇന്ത്യൻ ടീമിലേക്ക് മടങ്ങി എത്തുന്നതായാണ് റിപ്പോർട്ടുകൾ. വ്യാഴാഴ്ച രാത്രി 7 മണിക്കാണ് ഇന്ത്യ-നമീബിയ മത്സരം ആരംഭിക്കുന്നത്. 

Read More: ഒഴിവായത് 1500 കോടിയുടെ നഷ്ടം; 10,000ൽ നിന്ന് 60,000 ആയി മുംബൈ-കൊളംബോ വിമാന ടിക്കറ്റ് നിരക്ക്

T20 World Cup Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: