scorecardresearch

Sanju Samson; തുടരെ മൂന്നാം ട്വന്റി20യിലും സഞ്ജുവിനെ തഴഞ്ഞു; ഗംഭീറിന്റെ ചതി എന്ന് ആരാധകർ

Sanju Samson Twenty20 Cricket: ആദ്യ രണ്ട് ട്വന്റി20 മത്സരങ്ങളിൽ സഞ്ജുവിനെയാണ് ഇന്ത്യ വിക്കറ്റ് കീപ്പർ ബാറ്ററായി ഇറക്കിയത്. ആദ്യ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചതോടെ സഞ്ജുവിനെ ബാറ്റിങ്ങിന് ഇറങ്ങാനായില്ല

Sanju Samson Twenty20 Cricket: ആദ്യ രണ്ട് ട്വന്റി20 മത്സരങ്ങളിൽ സഞ്ജുവിനെയാണ് ഇന്ത്യ വിക്കറ്റ് കീപ്പർ ബാറ്ററായി ഇറക്കിയത്. ആദ്യ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചതോടെ സഞ്ജുവിനെ ബാറ്റിങ്ങിന് ഇറങ്ങാനായില്ല

author-image
Sports Desk
New Update
Sanju Samson, Rinku Singh and Jitesh Sharma

Sanju Samson, Rinku Singh and Jitesh Sharma: (Source: Indian Cricket Team, Instagram)

Sanju Samson india vs Australia Twenty20: ഓസ്ട്രേലിയക്കെതിരായ ട്വന്റി20 പരമ്പര റാഞ്ചാൻ ഉറച്ച് ഗാബയിൽ ഇറങ്ങിയ ഇന്ത്യൻ നിരയിൽ മലയാളി താരം സഞ്ജു സാംസൺ ഇല്ല. ഇത് തുടരെ മൂന്നാമത്തെ മത്സരത്തിൽ ആണ് സഞ്ജുവിനെ ഇന്ത്യ ബെഞ്ചിൽ ഇരുത്തുന്നത്. ജിതേഷ് ശർമ വിക്കറ്റ് കീപ്പർ സ്ഥാനം നിലനിർത്തിയപ്പോൾ റിങ്കു സിങ്ങിനും പ്ലേയിങ് ഇലവനിലേക്ക് വിളിയെത്തി. 

Advertisment

ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ രണ്ട് ട്വന്റി20 മത്സരങ്ങളിൽ സഞ്ജുവിനെയാണ് ഇന്ത്യ വിക്കറ്റ് കീപ്പർ ബാറ്ററായി ഇറക്കിയത്. ആദ്യ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചതോടെ സഞ്ജുവിന് ബാറ്റിങ്ങിന് ഇറങ്ങാനായില്ല. രണ്ടാമത്തെ മത്സരത്തിൽ സഞ്ജുവിനെ ടീം മാനേജ്മെന്റ് മൂന്നാമത് ബാറ്റിങ്ങിന് അയച്ചു. എന്നാൽ നാല് പന്തിൽ നിന്ന് രണ്ട് റൺസ് മാത്രം എടുത്ത് സഞ്ജു മടങ്ങി. ഇവിടെ അഭിഷേക് ശർമയും ഹർഷിത് റാണയും ഒഴികെയുള്ള മറ്റ് ഇന്ത്യൻ ബാറ്റർമാർക്കൊന്നും സ്കോർ രണ്ടക്കം കടത്താനായില്ല എന്നതും ഓർക്കണം.

Also Read: സഞ്ജുവിനെ കുറിച്ച് എന്തു തീരുമാനിച്ചു എന്നതാണ് ഏറ്റവും വലിയ ചോദ്യം: ആകാശ് ചോപ്ര

മൂന്നാം ട്വന്റി20 മുതൽ ജിതേഷ് ശർമ

ഇന്ത്യ ജയം പിടിച്ച മൂന്നാം ട്വന്റി20യിൽ സഞ്ജുവിന് പകരം ജിതേഷിന് ഇന്ത്യ അവസരം നൽകി. ചെയ്സ് ചെയ്ത് ഇറങ്ങിയ ഇന്ത്യക്ക് വേണ്ടി 13 പന്തിൽ നിന്ന് ജിതേഷ് മൂന്ന് ബൗണ്ടറിയോടെ 22 റൺസ് എടുത്തു. ലോവർ ഓർഡറിൽ തനിക്ക് മികച്ച സ്ട്രൈക്ക്റേറ്റിൽ കളിക്കാനാവും എന്ന സൂചന നൽകുകയാണ് ജിതേഷ് ഇവിടെ ചെയ്തത്. എന്നാൽ നാലാമത്തെ ട്വന്റി20യിൽ മൂന്ന് റൺസ് മാത്രമാണ് ആറാമനായി ഇറങ്ങിയ ജിതേഷ് കണ്ടെത്തിയത്. 

Advertisment

അവസാന ട്വന്റി20യിൽ ശുഭ്മാൻ ഗില്ലിനെ ഓപ്പണിങ്ങിൽ നിന്ന് മാറ്റി സഞ്ജു-അഭിഷേക് ഓപ്പണിങ് കൂട്ടുകെട്ട് കൊണ്ടുവരാൻ പരിശീലകൻ ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാർ യാദവും ധൈര്യം കാണിക്കണം എന്ന ആവശ്യം സമൂഹമാധ്യമങ്ങളിൽ ശക്തമായിരുന്നു. എന്നാൽ മൂന്ന് ഫോർമാറ്റിലും ഇന്ത്യയുടെ ക്യാപ്റ്റൻസി ഗില്ലിന്റെ കൈകളിലേക്ക് നൽകാൻ സെലക്ടർമാർ ലക്ഷ്യം വയ്ക്കുമ്പോൾ ഗില്ലിന് ഇനിയും അവസരം ലഭിക്കും എന്നുറപ്പ്. 

Also Read: 67 പന്തിൽ 93 റൺസ്; ചരിത്ര നേട്ടം വൈഭവിന്റെ കയ്യിൽ നിന്ന് അകന്നത് ഏഴ് റൺസിന്

അടുത്ത ട്വന്റി20 ലോകകപ്പിന് മുൻപ് ഇനി ദക്ഷിണാഫ്രിക്കയ്ക്കും ന്യൂസിലൻഡിനും എതിരെ ഇന്ത്യ ട്വന്റി20 പരമ്പര കളിക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പര അടുത്ത ആഴ്ച ആരംഭിക്കുമ്പോൾ സഞ്ജുവിനെ വീണ്ടും തഴയുമോ എന്നറിയണം. അങ്ങനെ വന്നാൽ ട്വന്റി20 ലോകകപ്പ് സ്ക്വാഡിലേക്ക് സഞ്ജുവിന് എത്താനുള്ള സാധ്യതകളും മങ്ങും. 

Also Read: ഗില്ലിനെ ഒഴിവാക്കണം; സഞ്ജുവിന്റേയും തിലകിന്റേയും കരിയർ നശിപ്പിക്കരുതെന്ന വാദം ശക്തം

എത്ര വട്ടം പൂജ്യത്തിന് പുറത്തായാലും വീണ്ടും അവസരം നൽകും എന്ന് പറഞ്ഞ് ഗംഭീർ ആത്മവിശ്വാസം നൽകിയിരുന്നതായി സഞ്ജു വെളിപ്പെടുത്തിയിരുന്നു. അതുപോലെ തന്നെ ട്വന്റി20 ലോകകപ്പ് കഴിഞ്ഞുള്ള ഏഴ് മത്സരങ്ങളിലും പ്ലേയിങ് ഇലവനിൽ ഉണ്ടാവും എന്ന് സൂര്യയും സഞ്ജുവിന് ഉറപ്പ് നൽകിയിരുന്നു. ഇതാണ് തുടരെ മൂന്ന് ട്വന്റി20 സെഞ്ചുറിയിലേക്ക് എത്താൻ സഞ്ജുവിന് ആത്മവിശ്വാസം നൽകിയത്. എന്നാൽ ഗംഭീറിന്റേയും സൂര്യയുടേയും പിന്തുണ സഞ്ജുവിന് ലഭിക്കുന്നില്ലെന്ന് വ്യക്തം. ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ തയ്യാറാണ് താനെന്ന് പറയുമ്പോഴും തന്റെ റോൾ എന്തെന്ന് വ്യക്തമല്ലാതെ നിൽക്കുകയാണ് സഞ്ജു. 

Read More: സ്പിൻ കരുത്തിൽ ഇന്ത്യ; ഓസ്ട്രേലിയക്കെതിരെ 48 റൺസിന്റെ തകർപ്പൻ ജയം

Sanju Samson Gautam Gambhir

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: