scorecardresearch

വെടിക്കെട്ട് ബാറ്റിങ്ങിന് സഞ്ജു; ഇന്ത്യയുടെ സാധ്യതാ പ്ലേയിങ് 11

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കിറങ്ങുമ്പോൾ റെഡ് ബോൾ ക്രിക്കറ്റിലേറ്റ ക്ഷീണം മാറ്റുകയാണ് ഇന്ത്യയുടെ ലക്ഷ്യം. സഞ്ജുവിന്റെ ബാറ്റിങ് വെടിക്കെട്ടിനായും ആരാധകർ കാത്തിരിക്കുന്നു

ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയ്ക്കിറങ്ങുമ്പോൾ റെഡ് ബോൾ ക്രിക്കറ്റിലേറ്റ ക്ഷീണം മാറ്റുകയാണ് ഇന്ത്യയുടെ ലക്ഷ്യം. സഞ്ജുവിന്റെ ബാറ്റിങ് വെടിക്കെട്ടിനായും ആരാധകർ കാത്തിരിക്കുന്നു

author-image
Sports Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Axar Patel as India's vice Captain

Axar Patel, Surya, Sanju Photograph: (Instagram)

റെഡ് ബോൾ ക്രിക്കറ്റിലെ മോശം പ്രകടനമെല്ലാം മറന്ന് വൈറ്റ് ബോൾ ക്രിക്കറ്റിൽ മിന്നും കളി പുറത്തെടുക്കാനുറച്ചാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ഇറങ്ങുന്നത്. ജനുവരി 22ന് ഈഡൻ ഗാർഡനിലാണ് ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ ഇന്ത്യയുടെ ആദ്യ ട്വന്റി20. ആദ്യ ട്വന്ററി20 മത്സരത്തിന് ഏതാനും ദിവസങ്ങൾ മാത്രം മുൻപിൽ നിൽക്കെ ഇന്ത്യയുടെ പ്ലേയിങ് ഇലവൻ എങ്ങനെയാവും എന്ന് നോക്കാം..

Advertisment

രണ്ട് സെഞ്ചുറിയോടെ ദക്ഷിണാഫ്രിക്കയെ കടന്നാക്രമിച്ച് കളിച്ച സഞ്ജു ഇംഗ്ലണ്ടിന് എതിരെ അഭിഷേക് ശർമയ്ക്കൊപ്പം ഇന്നിങ്സ് ഓപ്പൺ ചെയ്യും. ബംഗ്ലാദേശിന് എതിരായ ട്വന്റി20യിലും സഞ്ജു സെഞ്ചുറി നേടിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ സെഞ്ചുറി നേടിയതിന് ശേഷം തുടരെ ഡക്കായി പുറത്തായതോടെ സഞ്ജുവിന് നേരെയുള്ള വിമർശനങ്ങൾ വീണ്ടും ശക്തമായിരുന്നു. എന്നാൽ വീണ്ടും സെഞ്ചറി തൊട്ട് സഞ്ജു വിമർശകരുടെ എല്ലാം വായടപ്പിച്ചു.

തിലക് വർമയാവും മൂന്നാമത് ഇറങ്ങുക. പിന്നാലെ സൂര്യകുമാർ യാദവും റിങ്കു സിങ്ങും ഹർദിക് പാണ്ഡ്യയുംയ ഓൾ റൌണ്ട് സ്കില്ലോടെ അക്ഷർ പട്ടേൽ ഇന്ത്യയുടെ ബാറ്റിങ് ഡെപ്ത് കൂട്ടുന്നു. 

Advertisment

വരുൺ ചക്രവർത്തിക്കാവും സ്പിൻ ആക്രമണത്തിന്റെ ചുമതല. മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, ഹർഷിദ് റാണ എന്നിവർ ഫസ്റ്റ് ചോയിസ് പേസർമാരാവും. 

ഇന്ത്യയുടെ ഇംഗ്ലണ്ടിന് എതിരായ സാധ്യതാ പ്ലേയിങ് ഇലവൻ

സഞ്ജു സാംസൺ, അഭിഷേക് ശർമ, തിലക് വർമ, സൂര്യകുമാർ യാദവ്(ക്യാപ്റ്റൻ), റിങ്കു സിങ്, ഹർദിക് പാണ്ഡ്യ, അക്ഷർ പട്ടേൽ(വൈസ് ക്യാപ്റ്റൻ), മുഹമ്മദ് ഷമി, അർഷ്ദീപ് സിങ്, ഹർഷിത് റാണ, വരുൺ ചക്രവർത്തി. 

Read More

Indian Cricket Team Sanju Samson Indian Cricket Players indian cricket

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: