നീലകുപ്പായത്തിൽ കളിക്കാൻ വീണ്ടും മലയാളി താരം സഞ്ജു സാംസൺ. ദക്ഷിണാഫ്രിക എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ എ ടീമിൽ സഞ്ജു സാംസണും ഇടംപിടിച്ചു. ദക്ഷിണാഫ്രിക്ക എ ടീമിന്റെ ഇന്ത്യൻ പര്യടനത്തിൽ അഞ്ച് ഏകദിന മത്സരങ്ങളാണുള്ളത്. നാലും അഞ്ചും മത്സരങ്ങളിൽ സഞ്ജു ഇന്ത്യൻ എ ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാകും

ഓഗസ്റ്റ് 21നാണ് പരമ്പരയിലെ ആദ്യ മത്സരം. മുഴുവൻ മത്സരങ്ങൾക്കും വേദിയാകുന്ന തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയമാണ്. ഓഗസ്റ്റ് 31ന് രണ്ടാം ഏകദിന മത്സരവും സെപ്റ്റംബർ2, 4, 6 തീയതികളിൽ അവശേഷിക്കുന്ന മത്സരങ്ങളും നടക്കും.

ആദ്യ മൂന്ന് മത്സരങ്ങൾക്കുള്ള ഇന്ത്യൻ എ ടീം: മനീഷ് പാണ്ഡെ (നായകൻ), റുതുരാജ് ഗയ്ക്വാദ്, ശുഭ്മാൻ ഗിൽ, അൻമോൾപ്രീത് സിങ്, റിക്കി ഭുയ്, ഇഷാൻ കിഷൻ(വിക്കറ്റ് കീപ്പർ), വിജയ് ശങ്കർ, ശിവം ദുബെ, ക്രുണാൽ പാണ്ഡ്യ, അക്സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, ഷാർദുൽ ഠാക്കൂർ, ദീപക് ചാഹർ, ഖലീൽ അഹമ്മദ്, നിതീഷ് റാണ.

അവസാന രണ്ട് മത്സരങ്ങൾക്കുള്ള ഇന്ത്യൻ എ ടീം: ശ്രേയസ് അയ്യർ(നായകൻ), ശുഭ്മാൻ ഗിൽ, പ്രശാന്ത് ചോപ്ര, അൻമോൾപ്രീത് സിങ്, റിക്കി ഭുയ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), നിതീഷ് റാണ, വിജയ് ശങ്കർ, ശിവം ദുബെ, വാഷിങ്ടൺ സുന്ദർ, അക്സർ പട്ടേൽ,രാഹുൽ ചാഹർ, ഷാർദുൽ ഠാക്കൂർ, തുഷാർ ദേശ്പാണ്ഡെ, ഇഷാൻ പോരൽ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook