ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ സഞ്ജുവും

മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കുന്നത്

Sanju Samson Rajastan Royals IPL 2020

ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരം സഞ്ജു സാംസൺ ടി20 ടീമിലിടം പിടിച്ചപ്പോൾ യുവ പേസർ നവ്ദീപ് സൈനി മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ കുപ്പായമണിയും. രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചതോടെ കെ.എൽ രാഹുലായിരിക്കും നിശ്ചിത ഓവർ മത്സരങ്ങളിൽ ഉപനായകൻ. മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളും നാല് ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ ഓസ്ട്രേലിയയിൽ കളിക്കുന്നത്.

ടി20 സ്ക്വാഡ്: വിരാട് കോഹ്‌ലി, ശിഖർ ധവാൻ, മായങ്ക് അഗർവാൾ, കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, സഞ്ജു സാംസൺ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സൈനി, ദീപക് ചാഹർ, വരുൺ ചക്രവർത്തി.

ഏകദിന സ്ക്വാഡ്: വിരാട് കോഹ്‌ലി, ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ, മനീഷ് പാണ്ഡെ, ഹാർദിക് പാണ്ഡ്യ, മായങ്ക് അഗർവാൾ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, നവ്ദീപ് സൈനി, കുൽദീപ് യാദവ്, ഷാർദുൽ ഠാക്കൂർ.

ടെസ്റ്റ് സ്ക്വാഡ്: വിരാട് കോഹ്‌ലി, മായങ്ക് അഗർവാൾ, പൃഥ്വി ഷാ, കെ.എൽ രാഹുൽ, ചേതേശ്വർ പുജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, ശുഭ്മാൻ ഗിൽ, വൃദ്ധിമാൻ സാഹ, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, നവ്ദീപ് സൈനി, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, മുഹമ്മദ് സിറാജ്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sanju samson included in indian team for australian tour

The moderation of comments is automated and not cleared manually by malayalam.indianexpress.com