മുംബൈ: സഞ്ജു സാംസണ് ഇന്ത്യന്‍ ടീമില്‍. ബംഗ്ലാദേശിനെതിരായ ടി20 ടീമിലാണ് സഞ്ജു ഇടം നേടിയത്. 2015 ജൂലൈയ്ക്ക് ശേഷം ഇതാദ്യമായാണ് സഞ്ജു ഇന്ത്യന്‍ ടീമിലെത്തുന്നത്. ഓള് റൗണ്ടര്‍ ശിവം ദൂബെയും ടീമില്‍ ഇടം നേടി.
ആഭ്യന്തര ക്രിക്കറ്റിലെ സഞ്ജുവിന്റെ പ്രകടനം ക്രിക്കറ്റ് ലോകത്ത് ശ്രദ്ധ നേടിയിരുന്നു. സഞ്ജുവിനെ എന്തുകൊണ്ട് ഇതുവരെ ദേശീയ ടീമില്‍ കളിപ്പിക്കുന്നില്ലെന്ന് മുന്‍ താരങ്ങളായ ഗംഭീറും ഹര്‍ഭജനുമെല്ലാം ചോദിച്ചിരുന്നു. ആരാധകരും സഞ്ജുവിനായി മുറവിളി കൂട്ടിയിരുന്നു. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായിരിക്കുകയാണ്. വിരാട് കോഹ്ലിയ്ക്ക് വിശ്രമം അനുവദിച്ചതിനാല്‍ രോഹിത് ശര്‍മ്മയായിരിക്കും ഇന്ത്യയെ നയിക്കുക. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനേയും പ്രഖ്യാപിച്ചു.
ടി20 ടീം: രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്, കെഎല്‍ രാഹുല്‍, സഞ്ജു സാംസണ്, ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ഋഷഭ് പന്ത് (കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ക്രുണാല്‍ പാണ്ഡ്യ, യുസ്വേന്ദ്ര ചാഹല്‍, രാഹുല്‍ ചാഹര്‍, ദീപക് ചാഹര്‍, ഖലീല്‍ അഹമ്മദ്, ശിവം ദൂബെ, ശാര്‍ദുല്‍ ഠാക്കൂര്‍.
India’s squad for T20I series against Bangladesh: Rohit Sharma(Capt), Shikhar Dhawan, KL Rahul, Sanju Samson, Shreyas Iyer, Manish Pandey, Rishabh Pant(wk), Washington Sundar, Krunal Pandya, Yuzvendra Chahal, Rahul Chahar, Deepak Chahar, Khaleel Ahmed, Shivam Dube, Shardul Thakur
— BCCI (@BCCI) October 24, 2019
ടെസ്റ്റ് ടീം: വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, മായങ്ക് അഗര്‍വാള്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, സാഹ, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ്മ, ശുബ്മാന് ഗില്‍, ഋഷഭ് പന്ത്.
India’s squad for Test series against Bangladesh: Virat Kohli (Capt), Rohit Sharma, Mayank Agarwal, Cheteshwar Pujara, Ajinkya Rahane, Hanuma Vihari, Saha (wk), R Jadeja, R Ashwin, Kuldeep Yadav, Mohammed Shami, Umesh Yadav, Ishant Sharma, Shubman Gill, Rishabh Pant#INDvBAN
— BCCI (@BCCI) October 24, 2019
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook