/indian-express-malayalam/media/media_files/2026/03/01/sanju-samson-half-century-t20-world-cup-2026-03-01-22-05-14.jpg)
Sanju Samson T20 World Cup: ടി20 ലോകകപ്പിലെ ഇന്ത്യയുടെ ജീവന്മരണ പോരാട്ടത്തിൽ അർധ ശതകത്തോടെ തിളങ്ങി സഞ്ജു സാംസൺ. അഭിഷേക് ശർമയുടേയും ഇഷാൻ കിഷന്റേയും വിക്കറ്റ് തുടക്കത്തിലേ നഷ്ടമായെങ്കിലും സഞ്ജു നിശ്ചയദാർഡ്യത്തോടെ ക്രീസിൽ തുടർന്നു. ഇന്നിങ്സിന്റെ തുടക്കത്തിൽ വെസ്റ്റ് ഇൻഡീസ് സ്പിന്നർമാരുടെ കുടുതൽ ടേൺ കണ്ടെത്തിയ ബോളുകളെയെല്ലാം അതിജീവിച്ച് ക്ലാസിക് ഇന്നിങ്സ് ആണ് സഞ്ജുവിൽ നിന്ന് ഈഡൻ ഗാർഡനിൽ വന്നത്.
ടി20 ലോകകപ്പിലെ സഞ്ജുവിന്റെ ആദ്യ അർധ ശതകമാണ് ഇത്. ഇന്ത്യയുടെ പത്താം ഓവറിൽ പന്ത് കവർ പോയിന്റിലൂടെ ബൗണ്ടറി കടത്തിയാണ് സഞ്ജു അർധ ശതകം പിന്നിട്ടത്. 28 പന്തിൽ നിന്ന് അർധ ശതകം പിന്നിടുമ്പോൾ ആറ് ഫോറും മൂന്ന് സിക്സും സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പറന്നിരുന്നു.
Also Read: IND vs WI: സഞ്ജു പുറത്തോ? ജയിച്ചില്ലെങ്കിൽ ഇന്ത്യ പുറത്ത്! വിൻഡീസിനെതിരെ ഇന്ന് ഭാഗ്യപരീക്ഷണം
ഇന്നത്തെ മത്സരത്തിൽ സഞ്ജു സാംസണിനെ പ്ലേയിങ് ഇലവനിൽ ഉൾപ്പെടുത്തുമോ എന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ സിംബാബ് വെക്കെതിരെ മികച്ച തുടക്കം കണ്ടെത്തിയ സഞ്ജുവിനെ ക്യാപ്റ്റനും കോച്ചും വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലും അഭിഷേകിനൊപ്പം ഓപ്പണിങ്ങിന് ഇറക്കി. സഞ്ജു ഇവിടെ അവസരം മുതലാക്കുകയും ചെയ്തു.
അഭിഷേക് ശർമ-ഇഷാൻ കിഷൻ ഓപ്പണിങ് കൂട്ടുകെട്ട് തകർക്കാൻ ആലോചിക്കുന്നില്ലെന്നായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ സൂപ്പർ 8ലെ ആദ്യ മത്സരം ആരംഭിക്കുന്നതിന് മുൻപുള്ള മറുപടി. ഇഷാൻ കിഷനെ മാറ്റിയും അഭിഷേകിനെ മാറ്റിയും സഞ്ജുവിനെ ഓപ്പണിങ്ങിലേക്ക് കൊണ്ടുവരില്ലെന്ന് സൂര്യ പറഞ്ഞത് പരിഹാസ രൂപേണയാണെന്ന് വിലയിരുത്തൽ ഉയർന്നിരുന്നു.
Also Read: '14 പന്തിൽ 28, അല്ലെങ്കിൽ 30; സഞ്ജുവിന്റെ ജോലി കഴിഞ്ഞു; ഗാവസ്കർ ഉൾപ്പെടെയുള്ളവരെ തള്ളി അശ്വിൻ
എന്നാൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ തോൽവിയാണ് കാര്യങ്ങൾ കീഴ്മേൽ മറിച്ചത്. ഇതോടെ ഇന്ത്യൻ പ്ലേയിങ് ഇലവനിൽ അഴിച്ചുപണി നടത്തുക എന്നത് ടീം മാനേജ്മെന്റിന് അനിവാര്യമായി. അങ്ങനെ രണ്ടാമത്തെ സൂപ്പർ 8 മത്സരത്തിൽ സഞ്ജു ഓപ്പണറാവുകയും ഇഷാൻ വൺഡൗണാവുകയും ചെയ്തു.
Read More: ഇന്ന് ഇന്ത്യയുടെ രാജാക്കന്മാർ! ചരിത്രമെഴുതി ജമ്മുകശ്മീർ ; രഞ്ജി ട്രോഫി കിരീടം തൂക്കി!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us