/indian-express-malayalam/media/media_files/2026/02/02/sanju-samson-wicket-keeper-ishan-kishan-2026-02-02-18-04-53.jpg)
Sanju Samson T20: ന്യൂസിലൻഡിന് എതിരായ അഞ്ചാം ടി20യിൽ ഇഷാൻ കിഷനെയാണ് ഇന്ത്യ വിക്കറ്റിന് പിന്നിൽ നിർത്തിയത്. വിക്കറ്റ് കീപ്പർ സ്ഥാനത്ത് നിന്ന് മാറ്റിയ തീരുമാനം സഞ്ജുവിനെ അറിയിച്ചത് അവസാന നിമിഷം ആണെന്നാണ് റിപ്പോർട്ടുകൾ. വിക്കറ്റ് കീപ്പർ റോൾ നഷ്ടമായതിന് പിന്നാലെ തന്റെ വിക്കറ്റ് കീപ്പിങ് ഗ്ലൗസ് സഞ്ജു ഗ്യാലറിയിലെ ഒരു ആരാധകന് സമ്മാനമായി നൽകി.
തിരുവനന്തപുരത്ത് ബാറ്റിങ്ങിൽ തിളങ്ങാനാവാതെ വന്നതോടെ നിരാശനായ സഞ്ജുവിനെയാണ് പിന്നെ ഫീൽഡിലും കണ്ടത്. വിക്കറ്റ് കീപ്പിങ്ങിനുള്ള ഗ്ലൗസും എൽഗാർഡുമടക്കമുള്ളവയുമായി സഞ്ജു ഗ്രൗണ്ടിലിറങ്ങാൻ തയ്യാറായി നിൽക്കുന്നതിന്റെയും പിന്നീട് കീപ്പറല്ലെന്ന് അറിഞ്ഞതോടെ ഇവ ഡഗൗട്ടിൽ തിരിച്ചുകൊണ്ടുവയ്ക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു.
Also Read: india vs Pakistan: പാക്കിസ്ഥാന്റെ ബഹിഷ്കരണം; ശ്രീലങ്കയിലേക്ക് ഇന്ത്യ യാത്ര ചെയ്യേണ്ടി വരും; നിയമം ഇങ്ങനെ
ടി20 ലോകകപ്പ് പ്ലേയിങ് ഇലവനിൽ സ്ഥാനം നിലനിർത്താൻ സഞ്ജുവിന് അഞ്ചാം ടി20യിലെ പ്രകടനം നിർണായകമായിരുന്നു. എന്നാൽ ആറ് റൺസ് എടുത്ത് സഞ്ജു പുറത്തായി. സഞ്ജുവിന് തിരുവനന്തപുരത്ത് സ്കോർ രണ്ടക്കം കടത്താനാവാതെ വന്നപ്പോൾ തകർപ്പൻ സെഞ്ചുറിയുമായാണ് ഇഷാൻ കിഷൻ അവസരം ഉപയോഗപ്പെടുത്തിയത്. പിന്നാലെ വിക്കറ്റ് കീപ്പർ റോൾ ഇഷാൻ കിഷന് പരിശീലകൻ ഗൗതം ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാർ യാദവും നൽകി. ഇതോടെ സഞ്ജുവിന് പകരം ഇഷാൻ കിഷനെ അഭിഷേകിനൊപ്പം ഓപ്പണിങ്ങിലേക്ക് കൊണ്ടുവരണം എന്ന ആവശ്യം ശക്തമായി കഴിഞ്ഞു.
ടി20 ലോകകപ്പിന് മുൻപുള്ള സന്നാഹ മത്സരമാണ് ഇനി സഞ്ജുവിന് മുൻപിലുള്ള അവസരം. നിലവിൽ തിലക് വർമയുടെ അഭാവത്തിൽ ആണ് ഇഷാൻ കിഷൻ പ്ലേയിങ് ഇലവനിൽ ഇടം പിടിച്ചത്. തിലക് വർമ തിരികെ വരുന്നതോടെ ഓപ്പണർ സ്ഥാനം പിടിക്കാൻ പാകത്തിലെ പ്രകടനമാണ് ഇഷാൻ കിഷനിൽ നിന്ന് വന്നത്. ടി20 ലോകകപ്പ് സ്ക്വാഡിലെ ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പർ ഓപ്പണർ സഞ്ജുവാണ്. പക്ഷേ നിലവിലെ സാഹചര്യത്തിൽ ഇഷാനും അഭിഷേകും ചേർന്ന് ഇന്നിങ്സ് ഓപ്പൺ ചെയ്യാനാണ് സാധ്യത.
Read More: ഇനി ഗൂഗിൾ നിങ്ങളുടെ ‘ഗൂഗ്ലിയെ’ സഹായിക്കും; ക്രിക്കറ്റ് ആരാധകർക്കായി ഐസിസിയും ജെമിനിയും കൈകോർക്കുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us