scorecardresearch

Sanju Samson: ജീവന്മരണ പോരാട്ടം; 2001ലെ ഓർമ പ്രചോദനമാവും; ഈഡനിൽ സഞ്ജു 'സൂപ്പറാണ്'; വിറപ്പിച്ച കണക്കുകൾ

Sanju Samson India vs West Indies T20: മത്സര വേദിയേയും പിച്ചിനേയും കാലാവസ്ഥാ പ്രവചനങ്ങളേയും കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുന്ന കൂട്ടത്തിൽ ഓപ്പണിങ്ങിൽ സഞ്ജു സാംസൺ ഇറങ്ങുമോ എന്ന ചോദ്യവും ശക്തമാണ്

Sanju Samson India vs West Indies T20: മത്സര വേദിയേയും പിച്ചിനേയും കാലാവസ്ഥാ പ്രവചനങ്ങളേയും കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുന്ന കൂട്ടത്തിൽ ഓപ്പണിങ്ങിൽ സഞ്ജു സാംസൺ ഇറങ്ങുമോ എന്ന ചോദ്യവും ശക്തമാണ്

author-image
Sports Desk
New Update
Sanju Samson Suryakumar Yadav Ishan Kishan

Sanju Samson india vs West Indies: ടി20 ലോകകപ്പിൽ ജീവന്മരണ പോരാട്ടത്തിനാണ് ഇന്ത്യ നാളെ ഈഡൻ ഗാർഡൻസിൽ ഇറങ്ങുന്നത്. മത്സരം നടക്കുന്നത് ഈഡൻ ഗാർഡൻസിലാണ് എന്നത് മാത്രം മതി നാളെ ജയിച്ചുകയറാനുള്ള പ്രചോദനം ഇന്ത്യൻ കളിക്കാർക്ക് ലഭിക്കാൻ. ഇന്ത്യയെ ഫോളോ ഓൺ ചെയ്യിച്ച് എളുപ്പം ജയിക്കാമെന്ന് കരുതിയ ഓസ്ട്രേലിയയെ ഇന്ത്യ 171 റൺസിന് തോൽപ്പിച്ച മണ്ണാണ് അത്. ഇന്ത്യൻ ക്രിക്കറ്റ് എന്നും മനസിൽ കൊണ്ടുനടക്കുന്ന ഓർമ. ആ  ഈഡൻ ഗാർഡൻസ് മാർച്ച് 1ന് കരുതി വെച്ചിരിക്കുന്നത് എന്താവും? 

Advertisment

മത്സര വേദിയേയും പിച്ചിനേയും കാലാവസ്ഥാ പ്രവചനങ്ങളേയും കുറിച്ചുള്ള ചർച്ചകൾ ചൂടുപിടിക്കുന്ന കൂട്ടത്തിൽ ഓപ്പണിങ്ങിൽ സഞ്ജു സാംസൺ ഇറങ്ങുമോ എന്ന ചോദ്യവും ശക്തമാണ്. ഈ സമയം ഈഡൻ ഗാർഡൻസിലെ ഐപിഎല്ലിലേയും രാജ്യാന്തര ക്രിക്കറ്റിലേയും കണക്കുകൾ സഞ്ജുവിനെ തുണയ്ക്കുന്നതാണോ എന്ന് ഒന്ന് പരിശോധിക്കാം. 

Also Read: അച്ഛന്റെ ചിതയൊടുങ്ങും മുൻപേ റിങ്കു ക്രീസിലേക്ക്; കണ്ണീരിലും തളരാതെ രാജ്യത്തിനായി തിരിച്ചെത്തുന്നു

Advertisment

10 മത്സരങ്ങൾ ആണ് ഐപിഎല്ലിൽ ഈഡൻ ഗാർഡൻസിൽ സഞ്ജു കളിച്ചത്. 2013ലായിരുന്നു ആദ്യത്തെ മത്സരം. അന്ന സഞ്ജു ബാറ്റിങ്ങിന് ഇറങ്ങിയത് നാലാം സ്ഥാനത്ത്. 36 പന്തിൽ നിന്ന് മലയാളി താരം 40 റൺസ് സ്കോർ ചെയ്തു. ഈഡൻ ഗാർഡൻസിൽ സഞ്ജു സാംസൺ ആദ്യമായി ഓപ്പണിങ്ങിൽ ഇറങ്ങുന്നത് 2017ലാണ്. അന്ന് 38 പന്തിൽ നിന്ന് 60 റൺസ് നേടാൻ സഞ്ജുവിനായി. ഈഡൻ ഗാർഡൻസിലെ ഐപിഎല്ലിലെ സഞ്ജുവിന്റെ ഉയർന്ന സ്കോറും അതാണ്. 

Also Read: ഇങ്ങനെയാണ് കളിക്കേണ്ടത്; കയ്യടിച്ച് പഠാൻ; ഷോർട്ട് ബോളും ഡീപ് സ്ക്വായർ ലെഗ്ഗും മതി സഞ്ജുവിനെ മടക്കാനെന്ന് ഗാവസ്കർ

രണ്ട് അർധ ശതകം ആണ് ഈഡൻ ഗാർഡൻസിൽ കളിച്ച 10 ഇന്നിങ്സിൽ നിന്ന് സഞ്ജു സ്കോർ ചെയ്തത്. ഈഡൻ ഗാർഡൻസിൽ സഞ്ജുവിന്റെ ഏറ്റവും ഉയർന്ന സ്ട്രൈക്ക്റേറ്റ് വന്ന മത്സരം ഗുജറാത്ത് ടൈറ്റൻസിനെതിരെ 2022ൽ ആണ്. 26 പന്തിൽ നിന്ന് 47 റൺസ് നേടിയ സഞ്ജുവിന്റെ സ്ട്രൈക്ക്റേറ്റ് 180.77 ആണ്. 

രാജ്യാന്തര ടി20 ക്രിക്കറ്റിൽ ഒരു മത്സരം മാത്രമാണ് സഞ്ജു ഈഡൻ ഗാർഡൻസിൽ കളിച്ചത്. 2025ൽ ഇംഗ്ലണ്ടിന് എതിരെ ആയിരുന്നു അത്. ഈ മത്സരത്തിൽ ഓപ്പണറായി ഇറങ്ങിയ സഞ്ജു 20 പന്തിൽ നിന്ന് സ്കോർ ചെയ്തത് 26 റൺസ് ആണ്. ടി20 ലോകകപ്പ് 2026ലെ സൂപ്പർ 8 പോരിൽ ഈഡൻ ഗാർഡൻസിൽ പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചാൽ സഞ്ജുവിന് വിമർശകരുടെ വായടപ്പിച്ച് ഇന്നിങ്സ് പുറത്തെടുക്കാനാവുമോ?

Also Read: ആറാമനായി തകർത്താടി തിലക്; നെറ്റ് റൺറേറ്റ് ഉയർത്താൻ തലങ്ങും വിലങ്ങും അടിച്ച് ഇന്ത്യ; 257 റൺസ് വിജയ ലക്ഷ്യം

സൂപ്പർ 8ലെ സിംബാബ് വെക്കെതിരായ മത്സരത്തിൽ സഞ്ജുവിന് മികച്ച തുടക്കം ലഭിച്ചിരുന്നു. രണ്ട് സിക്സും ഒരു ഫോറും പറത്തിയ സഞ്ജുവിന്റെ ഇന്നിങ്സ് ഇന്ത്യയെ പവർപ്ലേയിൽ തുണച്ചു. ഈ വിധത്തിലാണ് കളിക്കേണ്ടത് എന്നാണ് ഇന്ത്യൻ മുൻ താരം ഇർഫാൻ പഠാനും ആർ അശ്വിനുമെല്ലാം പ്രതികരിച്ചത്. ടൂർണമെന്റിലെ ഇന്ത്യയുടെ മികച്ച ഓപ്പണിങ് കൂട്ടുകെട്ട് കണ്ടെത്തിയ സഖ്യത്തെ ടീം മാനേജ്മെന്റ് പിരിക്കുമോ എന്നാണ് ഇനി അറിയേണ്ടത്. 

Read More: ആദ്യം ബാക്ക്ഫൂട്ടിൽ നിന്ന് ലോങ് ഓഫീലേക്ക് 6; വീണ്ടും തുടക്കം മുതലാക്കാനാവാതെ സഞ്ജു

T20 World Cup Sanju Samson

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: