/indian-express-malayalam/media/media_files/2025/10/28/sanju-samson-and-shubman-gill-2025-10-28-15-01-32.jpg)
Source: Indian Cricket Team, Instagram
Sanju Samson Twenty20: ബാറ്റിങ് പൊസിഷൻ മാറ്റി മാറ്റി തട്ടിക്കളിച്ചതിന് പിന്നാലെ സഞ്ജു സാംസണിനെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കി. ഓസ്ട്രേലിയക്കെതിരായ മൂന്നാം ട്വന്റി20യിൽ സഞ്ജുവിനെ മാറ്റി പകരം ജിതേഷ് ശർമയെ ആണ് ഇന്ത്യ വിക്കറ്റ് കീപ്പർ ബാറ്ററായി ഇറക്കിയത്. പരമ്പരയിലെ രണ്ടാം ട്വന്റി20യിൽ മെൽബണിൽ മൂന്നാമതായാണ് സഞ്ജുവിന് ഇറക്കിയത്. എന്നാൽ രണ്ട് റൺസ് മാത്രമാണ് സഞ്ജു സ്കോർ ചെയ്തത്.
ഏഷ്യാ കപ്പിൽ ശുഭ്മാൻ ഗിൽ ഓപ്പണറായും സഞ്ജു മധ്യനിരയിലുമാണ് കളിച്ചത്. എന്നാൽ തനിക്ക് കംഫർട്ടബിൾ അല്ലാത്ത പൊസിഷനിൽ കളിക്കേണ്ടി വന്നിട്ടും സഞ്ജു ടൂർണമെന്റിൽ അർധ ശതകം ഉൾപ്പെടെ കണ്ടെത്തിയിരുന്നു. ഏഷ്യാ കപ്പിലെ ഇന്ത്യയുടെ 7 മത്സരങ്ങളിലും ബാറ്റ് ചെയ്ത ശുഭ്മാൻ ഗിൽ കണ്ടെത്തിയത് 127 റൺസ്. ബാറ്റിങ് പൊസിഷൻ മാറി മാറി ഇറങ്ങിയ സഞ്ജു 4 ഇന്നിങ്സിൽ നിന്ന് കണ്ടെത്തിയത് 132 റൺസ്.
Also Read: തോൽവി അംഗീകരിക്കാനായില്ല; സൂര്യയോട് ക്ഷുഭിതനായി ഗൗതം ഗംഭീർ
മെൽബൺ ട്വന്റി20യിൽ സഞ്ജുവിനെ പോലെ ഗില്ലും നിരാശപ്പെടുത്തിയിരുന്നു. ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലും ഗില്ലിന് സ്കോർ ചെയ്യാൻ സാധിച്ചിട്ടില്ല. എന്നാൽ സഞ്ജുവിനെ മാത്രം ഇപ്പോൾ പ്ലേയിങ് ഇലവനിൽ നിന്ന് മാറ്റുന്നത് അനീതിയാണ് എന്നാണ് സമൂഹമാധ്യമങ്ങളിൽ ആരാധകർ പറയുന്നത്.
Also Read: 'ഇത് ശരിയാവില്ല'; സഞ്ജുവിനെ വൺഡൗണാക്കിയതിനെ വിമർശിച്ച് ഇർഫാൻ പഠാൻ
കൃത്യമായ ബാറ്റിങ് പൊസിഷൻ നൽകാതെ സഞ്ജുവിനെ തട്ടിക്കളിക്കുന്നു എന്ന വിമർശനം ശക്തമാണ്. ഓപ്പണർ സ്ഥാനത്ത് മൂന്ന് സെഞ്ചുറി നേടിയ സഞ്ജുവിനെ ഗില്ലിന് വേണ്ടി ആ പൊസിഷനിൽ നിന്ന് മാറ്റിയപ്പോൾ തന്നെ ചോദ്യങ്ങൾ ശക്തമായിരുന്നു. ബാറ്റിങ് പൊസിഷനിൽ അഞ്ചാം സ്ഥാനം സഞ്ജുവിനെ എളുപ്പമാവില്ല എന്ന് ടീം മാനേജ്മെന്റിന് വ്യക്തമായിരുന്നു.
Also Read: രോഹിത് ശർമ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിലേക്ക്? മുംബൈ ഇന്ത്യൻസിന്റെ പ്രതികരണം
ഏഷ്യാ കപ്പിൽ ബംഗ്ലാദേശിന് എതിരെ എട്ടാം സ്ഥാനത്തേക്ക് വരെ സഞ്ജുവിന്റെ ബാറ്റിങ് പൊസീഷൻ ടീം മാനേജ്മെന്റ് ഇറക്കി. സഞ്ജുവിനെ പ്ലേയിങ് ഇലവനിൽ നിന്ന് മാറ്റാനുള്ള ശ്രമം ആണ് ഇത് എന്ന വാദങ്ങളും ശക്തമായിരുന്നു. എന്നാൽ ക്യാപ്റ്റൻ സൂര്യകുമാർ യാദവിൽ നിന്നും കോച്ച് ഗൗതം ഗംഭീറിൽ നിന്ന് വലിയ പിന്തുണയാണ് തനിക്ക് ലഭിക്കുന്നത് എന്ന് സഞ്ജു വെളിപ്പെടുത്തിയിരുന്നു. പക്ഷേ ജിതേഷ് ലോവർ ഓർഡറിൽ സ്കോർ ഉയർത്തിയാൽ സഞ്ജുവിന് മുൻപിലെ വാതിലുകൾ അടയാനാണ് സാധ്യത.
Read More: എന്തിനാണ് ജെമിമ കരഞ്ഞത്? മാനസികാരോഗ്യം തകർന്നിടത്ത് നിന്ന് ഇന്ത്യയുടെ ഹീറോ ആയ അതിജീവനം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us