/indian-express-malayalam/media/media_files/2025/11/14/sanju-samson-and-robin-uthappa-2025-11-14-16-10-51.jpg)
Sanju Samson IPL Trade: ഗുജറാത്ത് ടൈറ്റൻസിനെ കിരീടത്തിലേക്ക് എത്തിച്ചതിന് പിന്നാലെ ഹർദിക് പാണ്ഡ്യയെ പണമെറിഞ്ഞ് വാങ്ങി തിരികെ വാങ്കഡെയിൽ തിരികെ എത്തിച്ചായിരുന്നു മുംബൈ ഇന്ത്യൻസ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചത്. മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റൻസിയും ഹർദിക്കിന് ഈ ഡീലിലൂടെ ലഭിച്ചു. എന്നാൽ അതിനേയും കടത്തി വെട്ടാൻ പോകുന്ന ഡീൽ ആണ് സഞ്ജു സാംസണെയും രവീന്ദ്ര ജഡേജയേയും കൈമാറി നടക്കുക. സഞ്ജു ചെന്നൈ സൂപ്പർ കിങ്സിലേക്ക് എത്തിയാൽ ചെന്നൈയുടെ ബാറ്റിങ് നിര എങ്ങനെയാവും എന്ന് വിലയിരുത്തുകയാണ് മുൻ സിഎസ്കെ താരം കൂടിയായ റോബിൻ ഉത്തപ്പ.
ഇന്ത്യൻ ടീം ട്വന്റ20 ക്രിക്കറ്റിൽ സഞ്ജുവിനെ ബാറ്റിങ് ഓർഡറിൽ താഴെയായി ഇറക്കുന്നതിനെ വിമർശിച്ചാണ് റോബിൻ ഉത്തപ്പയുടെ വാക്കുകൾ. ഓസ്ട്രേലിയൻ പര്യടനത്തിൽ പാതി വഴിയിൽ വെച്ച് സഞ്ജുവിനെ പ്ലേയിങ് ഇലവനിൽ നിന്ന് ഒഴിവാക്കിയതിനേയും ഉത്തപ്പ ചോദ്യം ചെയ്യുന്നു.
Also Read: സഞ്ജു-ജഡേജ ട്രേഡ് സങ്കീർണം; രാജസ്ഥാന്റെ കയ്യിൽ പണമില്ല; പിന്നെയും പ്രശ്നങ്ങൾ
"സഞ്ജു സാംസൺ ബാറ്റിങ് ഓർഡറിൽ താഴെയായി ഇറങ്ങുക എന്ന ആശയത്തെ തന്നെ താൻ വെറുക്കുന്നു. സഞ്ജുവും ഋതുരാജും ചെന്നൈക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്യുന്നത് കാണാനായേക്കും എന്നാണ് എനിക്ക് തോന്നുന്നത്. അതല്ലെങ്കിൽ സഞ്ജുവും ഉർവിൽ പട്ടേലും ഓപ്പണറായേക്കും," റോബിൻ ഉത്തപ്പ പറഞ്ഞു.
Also Read: Sanju Samson IPL: സഞ്ജുവിന് വേണ്ടി ധോണി തന്റെ സ്ഥാനം വിട്ടുനൽകില്ല; കാരണം ചൂണ്ടി ചെന്നൈ മുൻ താരം
"ഇന്ത്യൻ സ്ക്വാഡിൽ തന്റെ സ്ഥാനം ടോപ് ഓർഡറിൽ നിലനിർത്തണം എങ്കിൽ സഞ്ജുവിന് ചെന്നൈയിൽ ഓപ്പണറായി ഇറങ്ങണം. ചെന്നൈ ബാറ്റിങ് നിരയിൽ താഴെയായി ഇറങ്ങിയാൽ അത് സഞ്ജു സഞ്ജുവിനോട് തന്നെ ചെയ്യുന്ന ദ്രാഹമാകും. സെലക്ടർമാർ സഞ്ജുവിനെ ഒഴിവാക്കാനുള്ള ഒരു കാരണമായും അതിനെ ഉപയോഗിക്കും," ഇന്ത്യൻ മുൻ താരം മുന്നറിയിപ്പ് നൽകുന്നു.
Also Read: Sanju Samson IPL Trade: ഓൾറൗണ്ടറെ കളഞ്ഞ് വിക്കറ്റ് കീപ്പറെ വാങ്ങുന്നു; മണ്ടത്തരമെന്ന് മുൻ താരം
സഞ്ജു സാംസൺ ചെന്നൈ സൂപ്പർ കിങ്സിന്റെ ഭാഗമായി എന്ന ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. സഞ്ജു, ജഡേജ, സാം കറാൻ എന്നിവർ ഉൾപ്പെട്ട ട്രേഡിൽ ബിസിസിഐയുടേയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റേയും അനുമതി കാത്തിരിക്കുകയാണ് ഫ്രാഞ്ചൈസികൾ എന്നാണ് റിപ്പോർട്ട് വരുന്നത്. മാത്രമല്ല രാജസ്ഥാൻ റോയൽസിന്റെ വിദേശ കളിക്കാരുടെ ക്വാട്ട നിറഞ്ഞിരിക്കുകയാണ്. ഒരു വിദേശ താരത്തെ ഒഴിവാക്കിയാൽ ആണ് സാം കറാനെ രാജസ്ഥാനെ ഈ ഡീലിലൂടെ ടീമിലെത്തിക്കാനാവുക.
Read More: 'എന്റെ ആത്മാവ് കൊതിക്കുന്നിടത്തേക്ക് ഞാൻ തിരിച്ചെത്തി'; ഹൃദയം തൊട്ട് മെസി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us