scorecardresearch

എന്തിന് ജഡേജയെ കൈവിട്ടു? സഞ്ജുവിനെ വാങ്ങിയത് എന്തിന്? ചെന്നൈയുടെ വിശദീകരണം

Sanju Samson Chennai Super Kings IPL: കളിക്കാരെ കൈമാറിയുള്ള ട്രേഡിന് ചെന്നൈ സൂപ്പർ കിങ്സ് ഒരിക്കലും താത്പര്യപ്പെട്ടിരുന്നില്ല. ഒരു വട്ടം റോബിൻ ഉത്തപ്പയ്ക്ക് വേണ്ടി ട്രേഡ് വിൻഡോയിൽ ഇറങ്ങി

Sanju Samson Chennai Super Kings IPL: കളിക്കാരെ കൈമാറിയുള്ള ട്രേഡിന് ചെന്നൈ സൂപ്പർ കിങ്സ് ഒരിക്കലും താത്പര്യപ്പെട്ടിരുന്നില്ല. ഒരു വട്ടം റോബിൻ ഉത്തപ്പയ്ക്ക് വേണ്ടി ട്രേഡ് വിൻഡോയിൽ ഇറങ്ങി

author-image
Sports Desk
New Update
Sanju Samson MS Dhoni and Ravindra Jadeja

Source: Chennai Super Kings, Instagram

Sanju Samson Chennai Super Kings Trade: അഞ്ച് മാസത്തോളം നീണ്ട അഭ്യൂഹങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കും നവംബർ 15ന് ഉത്തരമായി. ഇനി ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ ചെപ്പോക്കിന് സ്വന്തം. അഞ്ച് വട്ടം ഐപിഎൽ കിരീടത്തിൽ മുത്തമിട്ട, ടൂർണമെന്റിലെ ഏറ്റവും കരുത്തുറ്റ ഫ്രാഞ്ചൈസിയിലേക്ക് മലയാളി താരം എത്തി. ഏറ്റവും പ്രിയപ്പെട്ട താരമായിരുന്ന രവീന്ദ്ര ജഡേജയെ കൈമാറി സഞ്ജുവിനെ സ്വന്തമാക്കുക എന്ന തീരുമാനത്തിലെത്തുക ചെന്നൈക്ക് എളുപ്പമായിരുന്നില്ല. എന്തുകൊണ്ട് ജഡേജയെ ഒഴിവാക്കി സഞ്ജുവിനെ സ്വന്തമാക്കി എന്ന് വിശദീകരിക്കുകയാണ് ചെന്നൈ സൂപ്പർ കിങ്സ്.

Advertisment

"കളിക്കാരെ കൈമാറിയുള്ള ട്രേഡിന് ചെന്നൈ സൂപ്പർ കിങ്സ് ഒരിക്കലും താത്പര്യപ്പെട്ടിരുന്നില്ല. ഒരു വട്ടം റോബിൻ ഉത്തപ്പയ്ക്ക് വേണ്ടി ട്രേഡ് വിൻഡോയിൽ ഇറങ്ങി. ഇപ്പോൾ ചെന്നൈയുടെ ടോപ് ഓർഡറിൽ ഒരു ഇന്ത്യൻ ബാറ്റർ വേണം എന്ന കണക്കുകൂട്ടലിലേക്ക് ടീം മാനേജ്മെന്റ് എത്തി. താര ലേലത്തിൽ അധികം ഇന്ത്യൻ ബാറ്റർമാരുടെ പേര് വരാൻ സാധ്യതയില്ല. അതിനാൽ ഒരു ഇന്ത്യൻ ടോപ് ഓർഡർ ബാറ്ററെ സ്വന്തമാക്കാൻ ഈ ട്രേഡ് വിൻഡോയിൽ ഇറങ്ങണം എന്ന് ഞങ്ങൾക്ക് ബോധ്യമായി," ചെന്നൈ സൂപ്പർ കിങ്സ് സിഇഒ കാശി വിശ്വനാഥൻ പറഞ്ഞു. 

Also Read: സഞ്ജു സാംസൺ ഇനി ചെന്നൈയിൽ; ജഡേജ റോയൽസിൽ; കാത്തിരുന്ന പ്രഖ്യാപനം എത്തി

"ഇങ്ങനെയൊരു ട്രേഡ് നടത്തുമ്പോൾ ആദ്യം ട്രേഡ് ചെയ്യപ്പെടുന്ന കളിക്കാരുടെ തീരുമാനം അറിയണം. ജഡേജയുമായി സംസാരിച്ചപ്പോൾ അനുകൂലമായാണ് പ്രതികരിച്ചത്. വൈറ്റ്ബോൾ ക്രിക്കറ്റ് കരിയർ അവസാനിക്കാറായ ഘട്ടത്തിലാണ് താനെന്ന തോന്നലാണ് ജഡേജ പങ്കുവെച്ചത്. സാം കറാൻ സ്ഥിരത പുലർത്തുന്ന കളിക്കാരനാണ്."

Advertisment

Also Read: ട്രേഡ് കഴിഞ്ഞാൽ സഞ്ജുവിനോട് സഞ്ജു തന്നെ ആ ദ്രോഹം ചെയ്യരുത്; ഉത്തപ്പയുടെ മുന്നറിയിപ്പ്

"സാം കറാനേയും ജഡേജയേയും കൈമാറുക എന്ന തീരുമാനത്തിലേക്ക് എത്തുക പ്രയാസമായിരുന്നു. ഇനി വരാൻ പോകുന്നത് മിനി താരലേലം ആയതിനാൽ മികച്ച ബാറ്റർമാരെ ലേലത്തിലൂടെ കണ്ടെത്തുക എളുപ്പമായിരിക്കില്ല. അതുകൊണ്ട് ഈ ട്രേഡുമായി മുൻപോട്ട് പോവുകയല്ലാതെ വേറെ വഴിയില്ലായിരുന്നു."

Also Read: 'ബവുമ കുള്ളൻ അല്ലേ?' പന്തിനോട് ബുമ്ര; ബോഡി ഷെയിമിങ് വിവാദം

"ഐപിഎല്ലിലെ ഏറ്റവും പരിചയസമ്പത്തുള്ള ബാറ്റർമാരിൽ ഒരാളാണ് സഞ്ജു. രാജസ്ഥാന്റെ ക്യാപ്റ്റനായിരുന്നു. 30 വയസ് മാത്രമാണ് പ്രായം. ചെന്നൈയുടെ ഭാവി നോക്കുമ്പോൾ സഞ്ജുവിന്റെ സാന്നിധ്യം ഗുണം ചെയ്യുമെന്ന് ഞങ്ങൾക്ക് തോന്നി," കാശി വിശ്വനാഥൻ പറഞ്ഞു. 12 സീസൺ ആണ് രവീന്ദ്ര ജഡേജ ചെന്നൈ സൂപ്പർ കിങ്സിന് വേണ്ടി കളിച്ചത്. 

Read More: ഓൾറൗണ്ടറെ കളഞ്ഞ് വിക്കറ്റ് കീപ്പറെ വാങ്ങുന്നു; മണ്ടത്തരമെന്ന് മുൻ താരം

Sanju Samson Chennai Super Kings Ravindra Jadeja Rajasthan Royals

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: