തിരുവനന്തപുരം: സഞ്ജു സാംസണ്‍ വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനിയായ ചാരുലതയാണ് വധു.കോവളത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ച് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. വൈകിട്ട് നാലാഞ്ചിറ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ സുഹൃത്തുക്കള്‍ക്കും സഹതാരങ്ങള്‍ക്കും വിരുന്ന് ഒരുക്കിയിട്ടുണ്ട്.

വിരുന്നില്‍ രാഹുല്‍ ദ്രാവിഡും ഇന്ത്യന്‍ ടീമിലെ താരങ്ങളും പങ്കെടുക്കുമെന്ന് സഞ്ജു പറഞ്ഞു. എല്ലാവരേയും ക്ഷണിച്ചിട്ടുണ്ടെന്നും ആരൊക്കെ എത്തുമെന്ന് അറിയില്ലെന്നും താരം പറഞ്ഞു. വിവാഹ ശേഷം ഇരുവരും സഞ്ജുവിന്റെ വീട്ടിലേക്ക് പോയി. വൈകിട്ടാണ് വിരുന്ന്.

മാര്‍ ഇവനിയോസ് കോളേജിലെ സഹപാഠിയായ ചാരുവുമൊത്തുള്ള പ്രണയം കഴിഞ്ഞ സെപ്റ്റംബറിലാണ് സഞ്ജു വെളിപ്പെടുത്തിയത്. സോഷ്യല്‍ മീഡിയയിലെ രസകരമായൊരു പോസ്റ്റിലൂടെയാണ് സഞ്ജു തന്റെ പ്രണയം പുറംലോകത്തെ അറിയിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Sports news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ