scorecardresearch

Sanju Samson Century; സഞ്ജുവിനും രോഹനും സെഞ്ചുറി; കേരളത്തിന്റെ തൂക്കിയടിയിൽ വീണ് ജാർഖണ്ഡ്

Sanju Samson Century in Vijay Hazare Trophy: രോഹനും സഞ്ജുവും മടങ്ങിയതിന് ശേഷം മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ബാബ അപരാജിത്തും (41) വിഷ്ണു വിനോദും (40) ചേർന്ന് 43-ാം ഓവറിൽ കേരളത്തെ അനായാസം ലക്ഷ്യത്തിലെത്തിച്ചു

Sanju Samson Century in Vijay Hazare Trophy: രോഹനും സഞ്ജുവും മടങ്ങിയതിന് ശേഷം മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ബാബ അപരാജിത്തും (41) വിഷ്ണു വിനോദും (40) ചേർന്ന് 43-ാം ഓവറിൽ കേരളത്തെ അനായാസം ലക്ഷ്യത്തിലെത്തിച്ചു

author-image
Sports Desk
New Update
Sanju Samson Vijay Hazare Trophy Century

Sanju Samson Vijay Hazare Trophy: വിജയ് ഹസാരെ ട്രോഫിയിൽ സെഞ്ചുറിയുമായി ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. സഞ്ജുവിനൊപ്പം ക്യാപ്റ്റൻ രോഹൻ കുന്നുമ്മലും സ്കോർ മൂന്നക്കം കടത്തിയതോടെ കേരളം ജാർഖണ്ഡ് മുൻപിൽ വെച്ച 312 എന്ന വിജയ ലക്ഷ്യം അനായാസം മറികടന്നു. രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 45 പന്തുകൾ ശേഷിക്കൊണ് കേരളത്തിന്റെ ചെയ്സിങ് ജയം. സെഞ്ചുറി നേടിയ രോഹൻ കുന്നുമ്മലാണ് പ്ലെയർ ഓഫ് ദി മാച്ച്.

Advertisment

95 പന്തിൽ നിന്ന് ഒൻപത് ഫോറും മൂന്ന് സിക്സും സഹിതം ആണ് സഞ്ജു സാംസൺ 101 റൺസ് സ്കോർ ചെയ്തത്. സഞ്ജുവിനേക്കാൾ കൂടുതൽ അപകടകാരി രോഹൻ കുന്നുമ്മലായിരുന്നു. 78 പന്തിൽ നിന്ന് എട്ട് ഫോറും 11 സിക്സും സഹിതമാണ് രോഹൻ 124 റൺസ് എടുത്തത്. 

Also Read: മുസ്തഫിസൂർ റഹ്‌മാൻ ഐപിഎൽ കളിക്കേണ്ട; നിർദേശവുമായി ബിസിസിഐ; പകരക്കാരനെ തേടാൻ കെകെആറിന് അനുമതി

കേരളത്തിന്റെ സ്കോർ 26 ഓവറിൽ 212ൽ എത്തിയപ്പോഴാണ് സഞ്ജു-രോഹൻ സഖ്യത്തെ പിരിക്കാൻ ഇഷാൻ കിഷന്റെ ടീമിനായത്. ഈ മത്സരത്തിൽ രോഹൻ 11 സിക്സുകൾ പറത്തിയതോടെ തകർപ്പൻ നേട്ടവും കേരളാ ക്യാപ്റ്റന്റെ പേരിലേക്ക് എത്തി. വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വേണ്ടി ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ റെക്കോർഡിനൊപ്പമാണ് രോഹൻ എത്തിയത്, 11 സിക്സുകൾ. 2019ൽ ഛത്തീസ്ഗഢിനെതിരെ വിഷ്ണു വിനോദ് 11 സിക്സ് പറത്തിയിരുന്നു.

Also Read: 'ഗയ്സ്, പടച്ചോൻ എല്ലാത്തിനും സമയം നിശ്ചയിച്ചിട്ടുണ്ട്'; അവസാന നിമിഷം ആഗ്രഹം സാധിച്ച ത്രില്ലിൽ സഹൽ

13ാം ഓവറിൽ സ്കോർ 100 കടത്തി

13-ാം ഓവറിൽ തന്നെ കേരളത്തിൻ്റെസ്കോർ 100 കടന്നു. വെറും 59 പന്തുകളിൽ നിന്ന് രോഹൻ സെഞ്ച്വറിയിലേക്ക് എത്തി. രോഹനും സഞ്ജുവും മടങ്ങിയതിന് ശേഷം  മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ബാബ അപരാജിത്തും (41) വിഷ്ണു വിനോദും (40) ചേർന്ന് 43-ാം ഓവറിൽ കേരളത്തെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. 

ക്യാപ്റ്റൻ ഇഷാൻ കിഷൻ ഫോമിലേക്ക് ഉയരാതെ പോയ മത്സരത്തിൽ കുമാർ കുശാഗ്രയും അനുകൂൽ റോയിയും ചേർന്ന തകർപ്പൻ കൂട്ടുകെട്ടാണ് ജാർഖണ്ഡിനെ മികച്ച സ്കോറിലേക്ക് എത്തിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ജാർഖണ്ഡിന് 20 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് നഷ്ടമായി. 13 റൺസെടുത്ത ശിഖർ മോഹനെ ഏദൻ ആപ്പിൾ ടോമും ആറ് റൺസെടുത്ത ഉത്കർഷ് സിങ്ങിനെ എം.ഡി. നിധീഷും പുറത്താക്കി. 15 റൺസെടുത്ത വിരാട് സിങ് കൂടി പുറത്തായതോടെ മൂന്ന് വിക്കറ്റിന് 65 റൺസ് എന്ന നിലയിലായിരുന്നു ഝാർഖണ്ഡ്.

Also Read: "അർജുൻ ബാറ്റ് ചെയ്യുന്നത് സച്ചിനെ പോലെ; മുംബൈ ഇന്ത്യൻസിന്റെ ഓപ്പണറാക്കാൻ പറഞ്ഞു"

നാലാം വിക്കറ്റിൽ ഇഷാൻ കിഷനും കുമാർ കുശാഗ്രയും ചേർന്ന് 46 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ 21 റൺസെടുത്ത ഇഷാൻ കിഷനെ ബാബ അപരാജിത് റിട്ടേൺ ക്യാച്ചിലൂടെ പുറത്താക്കി. മത്സരത്തിൽ കേരളം പിടിമുറുക്കുന്നുവെന്ന് തോന്നിച്ച ഘട്ടത്തിൽ ഒത്തുചേർന്ന കുമാർ കുശാഗ്രയും അനുകൂൽ റോയിയും ചേർന്ന് നേടിയ 176 റൺസിൻ്റെ കൂട്ടുകെട്ടാണ് ജാർഖണ്ഡിന്റെ സ്കോർ 311ൽ എത്തിച്ചത്. അനുകൂൽ റോയി 72 റൺസെടുത്തപ്പോൾ കുമാർ കുശാഗ്ര 143 റൺസുമായി പുറത്താകാതെ നിന്നു. 137 പന്തുകളിൽ എട്ട് ഫോറും ഏഴ് സിക്സും അടങ്ങുന്നതായിരുന്നു കുശാഗ്രയുടെ ഇന്നിങ്സ്. 

Read More: Sarfaraz Khan: വാതിലിൽ മുട്ടുകയല്ല; അവൻ വാതിൽ അടിച്ചു തകർത്ത് കയറി; ചെന്നൈയോട് അശ്വിന്റെ ചോദ്യം

Sanju Samson Kerala Cricket Team vijay hasare trophy

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: