സഞ്ജു സാംസണിന്റെ ഇത്തവണത്തെ ഓണത്തിന് ഏറെ പ്രത്യേകതയുണ്ട്. വിവാഹശേഷമുളള സഞ്ജുവിന്റെ ആദ്യ ഓണമാണിത്. ഭാര്യ ചാരുലതയ്ക്കൊപ്പമാണ് സഞ്ജു ഇത്തവണത്തെ ഓണം ആഘോഷിക്കുക. ഉത്രാട ദിനമായ ഇന്ന് എല്ലാവർക്കും ഉത്രാട ദിനാശംസകൾ നേരുകയാണ് സഞ്ജുവും ഭാര്യ ചാരുലതയും. കേരളീയ വേഷം അണിഞ്ഞുളള തങ്ങളുടെ ചിത്രങ്ങൾ സഞ്ജു തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്.

 

View this post on Instagram

 

Uthradam ☺️

A post shared by Sanju Samson (@imsanjusamson) on

കഴിഞ്ഞ ഡിസംബർ 22 നായിരുന്നു സഞ്ജുവും ചാരുലതയും വിവാഹിതരായത്. കോവളത്തെ ഒരു സ്വകാര്യ ഹോട്ടലില്‍ വച്ച് സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

 

View this post on Instagram

 

Someone is expert in posing for a pic @charulatha_remesh

A post shared by Sanju Samson (@imsanjusamson) on

 

View this post on Instagram

 

A post shared by Sanju Samson (@imsanjusamson) on

 

View this post on Instagram

 

#Happywife#happylife

A post shared by Sanju Samson (@imsanjusamson) on

അഞ്ചു വർഷം രഹസ്യമാക്കി വച്ചിരുന്ന പ്രണയം. സോഷ്യൽ മീഡിയയിലെ രസകരമായൊരു പോസ്റ്റിലൂടെയാണ് സഞ്ജു തന്റെ പ്രണയം പുറംലോകത്തെ അറിയിച്ചത്. ”2013 ഓഗസ്റ്റ് 22-ാം തീയതി രാത്രി 11.11ന് ഞാനവൾക്ക് ആദ്യമായി ‘ഹായ്’ എന്ന് മെസേജ് അയച്ചു. അന്നു മുതൽ 5 വർഷമായി അവൾക്കൊപ്പമുളള ഒരു ചിത്രം പോസ്റ്റ് ചെയ്യാൻ ഞാൻ കാത്തിരിക്കുകയായിരുന്നു. വളരെ സ്പെഷ്യൽ ആയ ഒരു പെൺകുട്ടിയുമായി പ്രണയത്തിലാണെന്ന് ഇന്ന് ഞാൻ ലോകത്തോട് വിളിച്ചു പറയുകയാണ്. ഞങ്ങൾ ഇരുവരും ഒരുമിച്ച് സമയം ചെലവഴിച്ചു, പക്ഷേ ഞങ്ങൾക്കൊരിക്കലും പൊതുജനമധ്യത്തിൽ ഒരുമിച്ച് നടക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇന്നു മുതൽ ഞങ്ങൾക്ക് അതിന് കഴിയും. ഞങ്ങളുടെ ബന്ധം അംഗീകരിച്ച മാതാപിതാക്കളോട് ഞാൻ നന്ദി പറയുന്നു. ചാരുവിനൊപ്പമുളള ഓരോ നിമിഷവും ഞാൻ സന്തോഷവാനാണ്. ചാരുവിനെപ്പോലെ വളരെ സ്പെഷ്യൽ ആയ ഒരു പെൺകുട്ടിയെ കിട്ടിയത് അനുഗ്രഹമാണ്”’, ഇതായിരുന്നു സഞ്ജുവിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്.

Read Also: ചാരത്ത് ഇനിയെന്നും ചാരു; സഞ്ജു സാംസണ്‍ വിവാഹിതനായി

വളരെ ചെറിയ പ്രായത്തിൽ തന്നെ ക്രിക്കറ്റ്‌ മേഖലയിലേക്ക് വരവറിയിച്ച ഒരു കളിക്കാരനാണ് സഞ്ജു. കാൽപന്തു കളിയിൽ ശ്രദ്ധയാർന്ന ഒരു സംസ്ഥാനത്തുനിന്നും ഉദിച്ചുയർന്ന ഒരു യുവപ്രതിഭ എന്ന നിലയിൽ സഞ്ജു ഏറെ ശ്രദ്ധ ആകർഷിക്കുന്നു. കേരളത്തിൽ നിന്നും വളർന്ന നല്ല ഇനം വിളവാണ് സഞ്ജുവെന്ന് ഇന്ത്യൻ ക്രിക്കറ്റ്‌ കമന്റേറ്ററായ ഹർഷ ഭോഗ്‌ലെ ഒരിക്കൽ ട്വിറ്ററിൽ പരാമർശിക്കുകയുണ്ടായി.

2013 സീസണിൽ രാജസ്ഥാൻ റോയൽസ് ടീമിനുവേണ്ടിയാണ് അദ്ദേഹം ആദ്യം കളിച്ചത്. ഐപിഎല്ലിൽ അർദ്ധസെഞ്ചുറി നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണദ്ദേഹം. 2013 ഏപ്രിൽ 29 ന് റോയൽ ചലഞ്ചേഴ്സ് ബംഗ്ലുരിനെതിരെ അദ്ദേഹം തന്റെ ആദ്യ ഐപിഎൽ അർധ സെഞ്ചുറി നേടി. 2012ലെ ഐപിഎൽ ടൂർണമെന്റിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ താരമായിരുന്നെങ്കിലും കളിക്കാൻ അവസരം ലഭിച്ചില്ല. കിങ്സ് ഇലവൻ പഞ്ചാബ് ടീമിനെതിരെയുള്ള മത്സരത്തിൽ സഞ്ജു തന്റെ ഐപിഎൽ. അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റ മത്സരത്തിൽ തന്നെ 27 റൺസും, മൂന്ന് ക്യാച്ചുകളും, ഒരു റൺ ഔട്ടും സ്വന്തം പേരിൽ കുറിച്ച് അദ്ദേഹം വളരെയധികം ശ്രദ്ധയാകർഷിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook