ബംഗ്ലാദേശിനെതിരായ പരമ്പര വിജയത്തിന്റെ ആഘോഷങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ ഡ്രസ്സിങ് റൂമില്‍ മറ്റൊരു ആഘോഷം. പരമ്പരയില്‍ ഒരു മത്സരം പോലും അവസരം ലഭിച്ചില്ലെങ്കിലും സഞ്ജുവിന്റെ പിറന്നാള്‍ താരങ്ങളെല്ലാവരും ചേര്‍ത്ത് കളറാക്കിയിരിക്കുകയാണ്.

കേക്ക് മുറിച്ചാണ് സഞ്ജുവിന്റെ ജന്മദിനം ആഘോഷിച്ചത്. ഇതിന്റെ വീഡിയോ സഞ്ജു തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. രസകരമായ വീഡിയോയാണ് സഞ്ജു പങ്കുവച്ചിരിക്കുന്നത്. പിറന്നാളുകാരനെ കേക്കില്‍ കുളിപ്പിക്കും മുന്‍പ് സഞ്ജു തന്നെ കേക്ക് വാരി യുസ്വേന്ദ്ര ചാഹലിനെ എറിയുന്നതായി വീഡിയോയില്‍ കാണാം.

‘ചാഹലിന്റെ മുഖത്ത് എറിയൂ, എന്നോട് പറഞ്ഞത് ഞാന്‍ ചെയ്തു. വളരെ പ്രത്യേകതയുള്ള പിറന്നാളാഘോഷം. എല്ലാവര്‍ക്കും നന്ദി’ എന്നായിരുന്നു സഞ്ജു വീഡിയോ പങ്കുവച്ചു കൊണ്ട് കുറിച്ചത്. സഞ്ജുവിന്റെ 25-ാം ജന്മദിനമാണിത്.

അതേസമയം, മൂന്നാം ടി20യിലും സഞ്ജുവിന് അവസരം കിട്ടാതിരുന്നതില്‍ ആരാധകര്‍ അമര്‍ഷം രേഖപ്പെടുത്തുന്നുണ്ട്. റിഷഭ് പന്ത് വീണ്ടും പരാജയപ്പെട്ടതോടെയാണ് പ്രതിഷേധം കനത്തത്. എന്തിനാണ് സഞ്ജുവിനെ ടീമിലെടുത്തത് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook