Latest News
രാജി പ്രഖ്യാപിച്ച് കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ
കൊടകര കുഴല്‍പ്പണക്കേസ്: പ്രതിക്ക് സുരേന്ദ്രനുമായി അടുത്ത ബന്ധമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍
അമ്പെയ്ത്തില്‍ ഇന്ത്യന്‍ സംഘം പുറത്ത്; ബാഡ്മിന്റണിലും തോല്‍വി
മഴ: ആറ് ജില്ലകളില്‍ യെല്ലൊ അലര്‍ട്ട്; തീരദേശത്ത് ജാഗ്രതാ നിര്‍ദേശം
രാജ്യത്ത് 39,361 പേര്‍ക്ക് കോവിഡ്; 416 മരണം; ആശങ്കയായി കേരളം

ടീം പ്രതിസന്ധിയില്‍, പരുക്ക് മറന്ന് ഒറ്റക്കൈയ്യില്‍ ബാറ്റുമായി സഞ്ജു ഇറങ്ങി; കൈയ്യടിച്ച് കേരളം

എക്‌സ്‌റേ പരിശോധനയിലാണ് വിരലിലെ എല്ലിന് പൊട്ടലുണ്ടെന്ന് അറിഞ്ഞത്. പ്ലാസ്റ്റര്‍ ഇട്ടു. മൂന്നാഴ്ചത്തെ വിശ്രമമായിരുന്നു മെഡിക്കല്‍ ടീം സഞ്ജുവിന് നിര്‍ദ്ദേശിച്ചത്.

Sanju Samson, kerala vs gujarat, 4th quarter final, ranji trophy, kerala vs gujarat 4th quarter final,day two, first session report, kerala vs gujarat live score, live score update, ranji trophy,cricket, cricket buzz, ക്രിക്കറ്റ്, live cricket, ക്രിക്കറ്റ് ലൈവ്, cricket live score, ക്രിക്കറ്റ് ലൈവ് സ്കോർ, cricket live video, live cricket online, cricket news, ക്രിക്കറ്റ് മാച്ച്, sports malayalam, sports malayalam news, ക്രിക്കറ്റ് ന്യൂസ്, sports news cricket, iemalayalam, ഐഇമലയാളം sports cricket, സ്പോർട്സ് ന്യൂസ്, sports news, india cricket, ഇന്ത്യൻ ക്രിക്കറ്റ്, indian national cricket team, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ, cricket sport, സ്പോർട്സ്, scorecard india, സ്പോർട്സ് വാർത്തകൾ, scoreboard,കായിക വാർത്തകൾ, indian express, ഇന്ത്യൻ എക്സ്പ്രസ്, indian express epaper, express sports, എക്സ്പ്രസ് സ്പോർട്സ്,

കൃഷ്ണഗിരി: പരുക്കിനെ വെല്ലുവിളിച്ച് ബാറ്റ് ചെയ്യാനിറങ്ങി സഞ്ജു സാംസണ്‍. കൃഷ്ണഗിരിയില്‍ നടക്കുന്ന ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി മത്സരത്തിനിടെയായിരുന്നു ടീമിനോടുള്ള സമര്‍പ്പണത്തിന്റെ ആള്‍രൂപമായി സഞ്ജു മാറിയത്. ടീം തകര്‍ച്ചയിലാണെന്ന് കണ്ടതോടെ പരുക്ക് മറന്ന് ഒറ്റക്കൈ കൊണ്ട് ബാറ്റ് ചെയ്യാന്‍ സഞ്ജു തീരുമാനിക്കുകയായിരുന്നു.

പത്താമനായാണ് സഞ്ജു ക്രീസിലേക്ക് എത്തിയത്. അപ്രതീക്ഷിതമായി സഞ്ജു ക്രീസിലേക്ക് എത്തിയത് കാണികള്‍ക്കും ടീമംഗങ്ങള്‍ക്കും ആവേശമായി മാറി. റണ്‍സൊന്നും നേടാനായില്ലെങ്കിലും ഒരു കൈ കൊണ്ട് മാത്രം ബാറ്റ് ചെയ്യുന്ന സഞ്ജു കേരള ടീമിന് നല്‍കിയ പോരാട്ട വീര്യത്തിന്റെ മാതൃക ഇന്ന് മൈതാനത്ത് പ്രതിഫലിക്കുമെന്നുറപ്പാണ്. സഞ്ജു എത്തിയതിന് ശേഷം എട്ട് റണ്‍സാണ് കേരളം കൂട്ടിച്ചേര്‍ത്തത്. ജലജ് സക്‌സേനയാണ് ഈ റണ്‍സ് നേടിയത്. പേസര്‍മാരുടെ പറുദീസയായി മാറിയ പിച്ചില്‍ ഏറെ നിര്‍ണായകമാണ് ഓരോ റണ്‍സും എന്നിരിക്കെ സഞ്ജുവിന്റെ ചെറുത്തു നില്‍പ്പിന് പ്രാധാന്യമേറും.

ഒന്നാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യവേയായിരുന്നു സഞ്ജുവിന് പരുക്കേല്‍ക്കുന്നത്. കലേരിയയുടെ പന്തു കൊണ്ട് വലത് കൈയ്യിലെ മോതിര വിരലിന് പരുക്കേല്‍ക്കുകയായിരുന്നു. ഇതോടെ കളി നിര്‍ത്താന്‍ തീരുമാനിച്ചു. എക്‌സ്‌റേ പരിശോധനയിലാണ് വിരലിലെ എല്ലിന് പൊട്ടലുണ്ടെന്ന് അറിഞ്ഞത്. പ്ലാസ്റ്റര്‍ ഇട്ടു. മൂന്നാഴ്ചത്തെ വിശ്രമമായിരുന്നു മെഡിക്കല്‍ ടീം സഞ്ജുവിന് നിര്‍ദ്ദേശിച്ചത്. ഫോമിലേക്ക് മടങ്ങി വരുന്നതിനിടെയായിരുന്നു സഞ്ജുവിന് പരുക്ക് വില്ലനായത്.

ഹിമാചല്‍ പ്രദേശിനെതിരെ രണ്ട് ഇന്നിങ്‌സിലും സഞ്ജു അര്‍ധ സെഞ്ചുറി നേടിയിരുന്നു. ഗുജറാത്തിനെതിരെ രണ്ടാം ഇന്നിങ്‌സില്‍ പത്താമനായി എത്തിയ സഞ്ജുവിനെ അക്‌സര്‍ പട്ടേലാണ് പുറത്താക്കിയത്.

അതേസമയം, കേരളം ഉയര്‍ത്തിയ 195 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടരാന്‍ ഗുജറാത്ത് ഇന്നിറങ്ങും. പേസിന് അനുകൂലമായ പിച്ചില്‍ സന്ദീപ് വാര്യരുടെ ഫോമിലാണ് കേരളത്തിന്റെ പ്രതീക്ഷ. ജയിക്കാനായാല്‍ കേരളം രഞ്ജി ട്രോഫിയുടെ സെമിയില്‍ പ്രവേശിക്കും. അര്‍ധ സെഞ്ചുറി നേടിയ സിജോമോനും ജലജ് സക്‌സേനയുമാണ് കേരള നിരയില്‍ പിടിച്ചു നിന്നത്.

Get the latest Malayalam news and Sports news here. You can also read all the Sports news by following us on Twitter, Facebook and Telegram.

Web Title: Sanju samson bats with one hand in ranji trophy for kerala

Next Story
“നിങ്ങൾക്കൊന്നും ധോണിയുടെ വിലയറിയില്ല,” വിമർശകരോട് ഗവാസ്കർms dhoni,എംഎസ് ധോണി, michael clerk, മെെക്കിള്‍ ക്ലർക്ക്, indian cricket team,ഇന്ത്യന്‍ ക്രിക്കറ്റ് ടീം, team india, ടീം ഇന്ത്യ, world cup, ലോകകപ്പ്ie malayalam, sports news, cricket news, dhoni news,
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express