/indian-express-malayalam/media/media_files/2025/11/18/sanju-samson-and-basil-joseph-2025-11-18-19-13-52.jpg)
Source: Screengrab
നവംബർ 15 മുതൽ ചെന്നൈ സൂപ്പർ കിങ്സിന്റെ മഞ്ഞ ജഴ്സിക്ക് ആവശ്യക്കാർ കൂടിയിട്ടുണ്ടാവാനാണ് സാധ്യത. ചെപ്പോക്കിൽ നിന്ന് ഏതാനും കിലോമീറ്റർ മാത്രം അകലെയായുള്ള മറീന ബീച്ചിൽ ഉയരുന്നതിനേക്കാൾ ശക്തിയിൽ അലയൊലികൾ ചെന്നൈ സൂപ്പർ കിങ്സിന്റെ 2026 സീസണിലെ ആദ്യ ഹോം മത്സരത്തിൽ ധോണിയുടെ കോട്ടയിൽ ഉയരും. ചെപ്പോക്ക് പതിവ് പോലെ മഞ്ഞക്കടലാവുമ്പോൾ 11ാം നമ്പർ ജഴ്സിയും അവിടെ നിറയും. കാരണം അറിയാമല്ലോ? അതിന് മുന്നോടിയായി ഒരു സാംപിൾ തന്നിരിക്കുകയാണ് സഞ്ജു സാംസൺ. ബേസിലിനൊപ്പം സഞ്ജുവിന്റെ ഹീറോ രജനികാന്തിന്റെ സ്റ്റൈലിൽ ഒരു മരണമാസ് ഐറ്റം.
'വരവേണ്ടിയ നേരത്ത് കറക്റ്റാ വരുവേൻ' എന്ന സൂപ്പർ സ്റ്റാറിന്റെ ഡയലോഗുമായാണ് ആരാധകർക്ക് മുൻപിലേക്ക് സഞ്ജുവിനെ ചെന്നൈ സൂപ്പർ കിങ്സ് സ്വന്തം താരമായി ഇറക്കുന്നത്. ഫോൺ ടേബിളിലേക്ക് വെച്ച് ആലോചിച്ചിരിക്കുന്ന സഞ്ജുവിനെ കാണിച്ചാണ് വിഡിയോ ആരംഭിക്കുന്നത്. ഫോണിൽ കടൽ നോക്കിയിരിക്കുന്ന സഞ്ജുവിന്റെ ഇൻസ്റ്റഗ്രാം ഫോട്ടോ, ക്യാപ്ഷൻ 'വണക്കം'!
Also Read: വിഘ്നേഷ് പുത്തൂരിനെ റിലീസ് ചെയ്ത് മുംബൈ; നിലനിർത്തിയത് ഇവരെ
സമയമായി, എടാ മോനെ, പണി തുടങ്ങിക്കോ എന്ന് പറഞ്ഞ് ബേസിലിന്റെ വരവ്. രാവിലെയാവുമ്പോഴേക്കും സാധനം സെറ്റ് ആയിരിക്കണം. എല്ലാ പിള്ളേരും ഇറങ്ങിക്കോ എന്നാണ് സഞ്ജു ഫാനായ ബേസിൽ വിളിച്ച് പറയുന്നത്. ഇതിനിടയിൽ സൂപ്പർ ഹീറോയ്ക്കൊപ്പമുള്ള സഞ്ജുവിന്റെ ഫോട്ടോ ഫ്രെയിം ചെയ്തതും കാണിക്കുന്നുണ്ട്, സുപ്പർ സ്റ്റാറിന്റെ ആരാധകർക്ക് സുപരിചിതമായ ആ ചിരിയും കേൾക്കാം.
Also Read: മുംബൈയോട് ഗുഡ്ബൈ പറഞ്ഞ് അർജുൻ ടെണ്ടുൽക്കർ; പഴയ പ്രതിഫലം, പുതിയ ഫ്രാഞ്ചൈസി
സഞ്ജുവിന്റെ മഞ്ഞക്കുപ്പായത്തിലെ കൂറ്റൻ കട്ടൗട്ട് ആണ് ബേസിലും കൂട്ടരും ചേർന്ന് ഉയർത്തിയത്. "ഇനി നമ്മുടെ പയ്യൻ യെല്ലോ. കൂടെ നമ്മളും. ആരംഭിക്കലാമ," ബേസിലിന്റെ ഈ ഡയലോഗ് സഞ്ജു ഫാൻസിനെ ത്രില്ലടിപ്പിക്കുമെന്നുറപ്പ്. പേട്ടയിലെ അനിരുദ്ധിന്റെ 'മരണ മാസ്' ബാക്ക്ഗ്രൗണ്ടിലും വരുന്നതോടെ സഞ്ജുവും ബേസിലും ചേർന്ന് ഇന്റർനെറ്റ് തൂക്കി...
സഞ്ജുവിന്റെ വരവ് ചെന്നൈ സൂപ്പർ കിങ്സ് ആഘോഷമാക്കിയിരുന്നു. ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന്, സിംഹത്തിന്റെ മടയിലേക്ക് സ്വാഗതം എന്നാണ് ധോണിക്കൊപ്പമുള്ള സഞ്ജുവിന്റെ എഐ വിഡിയോ പങ്കുവെച്ച് ചെന്നൈ കുറിച്ചത്. 18 കോടി രൂപയ്ക്കാണ് രാജസ്ഥാൻ റോയൽസിൽ നിന്ന് സഞ്ജു ചെന്നൈയിലേക്ക് വരുന്നത്. ഈ വരുന്ന സീസണിൽ സഞ്ജുവിന്റെ പ്രതിഫലം ചെന്നൈ ഉയർത്തുമോ എന്നത് വ്യക്തമല്ല.
Read More: എന്തിന് ജഡേജയെ കൈവിട്ടു? സഞ്ജുവിനെ വാങ്ങിയത് എന്തിന്? ചെന്നൈയുടെ വിശദീകരണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us