ന്യൂഡൽഹി: ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ മലയാളി താരങ്ങളായ സഞ്ജു വി. സാംസണും ബേസിൽ തന്പിയും ഇടം നേടി. ഓസ്ട്രേലിയ ഉൾപ്പെടുന്ന ത്രിരാഷ്ട്ര ഏകദിന പരന്പരയും രണ്ട് ചതുർദിന മത്സരങ്ങളും പര്യടനത്തിലുണ്ട്. പതിനഞ്ചംഗ ടീമിൽ മനീഷ് പാണ്ഡെയാണ് നായകൻ. കരുണ്‍ നായർ, ശ്രേയസ് അയ്യർ എന്നീ മലയാളി താരങ്ങളും ടീമിൽ ഇടം നേടിയിട്ടുണ്ട്.

ഐപിഎല്ലിൽ മികച്ച പ്രകടനമാണ് മലായാളി താരങ്ങൾ പുറത്തെടുത്തത്. ഗുജറാത്ത് ലയൺസിനായി കളിച്ച ബേസിൽ തമ്പി ടൂർണ്ണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ക്രിസ് ഗെയിൽ, വിരാട് കോഹ്‌ലി എന്നിവരുടെ വിക്കറ്റുകളും ബേസിൽ നേടിയിരുന്നു. ഡൽഹി ഡെയർ ഡെവിൾസിനായി സെഞ്ചുറി ഉൾപ്പടെ മികച്ച പ്രകടനമാണ് സഞ്ജു സാംസണും കാഴ്ചവെച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ