ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 14-ാം പതിപ്പിന് മുന്നോടിയായി താര കൈമാറ്റവും ലേലത്തിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുകയാണ്. ലേലത്തിനു മുമ്പ് അതാത് ഫ്രാഞ്ചൈസികൾ നിലനിർത്തിയ താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും പേര് വെളിപ്പെടുത്തിയിരുന്നു. ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ച തീരുമാനം രാജസ്ഥാൻ റോയൽസിന്റെ ക്യാമ്പിൽ നിന്നായിരുന്നു. ഓസ്ട്രേലിയ സൂപ്പർ താരം സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയ രാജസ്ഥാൻ പകരം മലയാളി താരം സഞ്ജു സാംസണിനെ നായകനാക്കുകയും ചെയ്തു.

Also Read: അഭിമാനമായി സഞ്ജു; മലയാളി താരങ്ങളെയെല്ലാം നിലനിർത്തി ഐപിഎൽ ടീമുകൾ

ഇതിനു പിന്നിൽ രാജസ്ഥാന് വ്യക്തമായ പദ്ധതിയുണ്ടെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ഏറെക്കാലമായി ടീമിന്റെ നിർണായക ഘടകമാണ് സഞ്ജു. അതുകൊണ്ട് തന്നെയാണ് രണ്ട് വർഷത്തെ വിലക്കിന് ശേഷം മടങ്ങിയെത്തിയ രാജസ്ഥാൻ മലയാളി താരത്തെ കൂടെകൂട്ടിയത്.

എന്നാൽ കഴിഞ്ഞ സീസണിൽ വെടിക്കെട്ട് പ്രകടനവുമായി തിളങ്ങിയ സഞ്ജുവിനായി മറ്റ് ടീമുകളും രംഗത്തുണ്ടായിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തൽ. എം.എസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്സും വിരാട് കോഹ്‌ലിയുടെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും സഞ്ജുവിനെ ടീമിലെത്തിക്കാൻ ശ്രമം നടത്തിയിരുന്നതായി മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര പറഞ്ഞു.

Also Read: കോഹ്‌ലിയെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കണമെന്ന് വാദിക്കുന്നവർ ഈ കണക്കുകൾ നോക്കുക; വിരോധികളെ വിസ്‌മയിപ്പിക്കുന്ന റെക്കോർഡുകൾ

വളർന്നു വരുന്ന ഇന്ത്യൻ താരങ്ങൾക്ക് ധാരാളം അവസരം നൽകുന്ന ടീമാണ് രാജസ്ഥാൻ റോയൽസ് എന്നൊരു വിലയിരുത്തലുണ്ട്. അത് കൂടുതൽ ശക്തമാക്കുന്ന തരത്തിൽ വിദേശ നായകനെ ഒഴിവാക്കി ഇന്ത്യൻ താരത്തെ നായകസ്ഥാനത്തേക്ക് എത്തിക്കുക എന്നതും രാജസ്ഥാന്റെ ലക്ഷ്യമാണെന്ന് കരുതുന്നു.

ശ്രീലങ്കൻ ഇതിഹാസം കുമാർ സംഘക്കാര ടീം ഡയറക്ടറായി എത്തുന്നത് ടീമിനും സഞ്ജുവിന് പ്രത്യേകമായും ഗുകരമാകും. ഇതും മാനേജ്മെന്റ് തുറന്നു സമ്മതിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Sports News in Malayalam by following us on Twitter and Facebook