/indian-express-malayalam/media/media_files/2026/01/28/sanju-samson-and-ajinkya-rahane-2026-01-28-16-47-36.jpg)
Sanju Samson T20: മോശം ഫോമിലൂടെ കടന്ന് പോവുകയാണെങ്കിലും സഞ്ജു സാംസണിനെ ഇന്ത്യൻ ടീം മാനേജ്മെന്റ് പിന്തുണയ്ക്കണം എന്ന് മുൻ താരം അജിങ്ക്യാ രഹാനെ. ടീം നേതൃത്വത്തിൽ നിന്ന് ലഭിക്കുന്ന വ്യക്തതയും വിശ്വാസ്യതയും ഈ ഘട്ടം മറികടക്കാൻ സഞ്ജുവിനെ സഹായിക്കും എന്ന് രഹാനെ അഭിപ്രായപ്പെട്ടു.
"ക്യാപ്റ്റനും ടീം മാനേജ്മെന്റും സഞ്ജു സാംസണിനെ പിന്തുണയ്ക്കും എന്ന് എനിക്ക് ഉറപ്പാണ്. സഞ്ജു ആത്മവിശ്വാസത്തോടെ കളി തുടരുകയാണ് വേണ്ടത്. നന്നായി കളിക്കാനുള്ള പ്രാപ്തി സഞ്ജുവിനുണ്ട്. ഒരു ബാറ്റർ എന്ന നിലയിൽ ഈ ഫോർമാറ്റിൽ നിന്ന് ഞാൻ മനസിലാക്കിയ ഒരു കാര്യമുണ്ട്, ചില സമയം ഔട്ട് ആകുമ്പോൾ വൃത്തികേടായി തോന്നും. അതിൽ പ്രശ്നമില്ല. വിശ്വാസം കൈവിടാതിരിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം."
Also Read: Vaibhav Suryavanshi: അതിവേഗ അർധ ശതകം; ആയുഷ് മാത്രേയുടെ റെക്കോർഡിനൊപ്പം വൈഭവ്
"ഗ്രൗണ്ടിലിറങ്ങുക. സ്വതന്ത്രമായി കളിക്കുക. തന്നിലുള്ള വിശ്വാസത്തെ മുറുകെ പിടിക്കുക.അഭിഷേക് ശർമയേയും സഞ്ജുവിനേയും തമ്മിൽ താരതമ്യപ്പെടുത്തരുത്. സഞ്ജുവിന്റെ പ്രാപ്തി അഭിഷേകിൽ നിന്ന് വ്യത്യസ്തമാണ്. തന്റെ പഴയ ഇന്നിങ്സുകളെ കുറിച്ച് ഓർക്കുകയാണ് സഞ്ജു ചെയ്യേണ്ടത്. രാജസ്ഥാൻ റോയൽസിന് വേണ്ടി സഞ്ജു കളിച്ച നല്ല ഇന്നിങ്സുകൾ. സ്വതന്ത്രമായി ബാറ്റ് ചെയ്യുക," രഹാനെ വ്യക്തമാക്കി.
Also Read: Michael Schumacher: 12 വർഷത്തിന് ശേഷം സന്തോഷ വാർത്ത; മൈക്കൽ ഷൂമാക്കർ ഇനി കിടപ്പിലല്ല!
"പഴയ നല്ല ഇന്നിങ്സുകളെ കുറിച്ചുള്ള ഓർമയും തന്നിലുള്ള വിശ്വാസവും സ്വതന്ത്രമായി കളിക്കാനുള്ള ശ്രമവും ഫോം വീണ്ടെടുക്കാൻ സഞ്ജുവിനെ സഹായിക്കും. 15 പന്തിൽ 25 റൺസ്, അല്ലെങ്കിൽ 20 പന്തിൽ 30 റൺസ് എന്നത് ആണെങ്കിലും ഓക്കെയാണ്. ക്രീസിൽ അത്രയും കൂടുതൽ സമയം നിൽക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ആദ്യ ഓവറും രണ്ടാമത്തെ ഓവറും അതിജീവിക്കുക. അതിന് ശേഷം ആധിപത്യം പുലർത്തുക," രഹാനെ ചൂണ്ടിക്കാണിച്ചു.
Also Read: വിരമിക്കൽ തീരുമാനം പ്രയാസകരമല്ല; എന്റെ വിടവ് ഇന്ത്യൻ ക്രിക്കറ്റിനെ ബാധിക്കില്ല: കെ എൽ രാഹുൽ
ന്യൂസിലൻഡിനെതിരായ മൂന്നാം ടി20യിൽ ആദ്യ പന്തിൽ സഞ്ജു ഡക്കായിരുന്നു. പരമ്പരയിലെ ആദ്യ രണ്ട് ടി20യിലും മലയാളി താരം നിരാശപ്പെടുത്തിയതോടെ വിമർശനം ശക്തമായിരുന്നു. ന്യൂസിലൻഡിനെതിരായ ടി20 പരമ്പരയിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിൽ ടി20 ലോകകപ്പിൽ പ്ലേയിങ് ഇലവനിൽ ഇടം കണ്ടെത്തുക സഞ്ജുവിന് പ്രയാസമാവും.
Read More: 'നന്ദി, വിരമിക്കാൻ സമയമായി; പിആർ ബലത്തിൽ ടീമിലെത്തുന്നു'; സഞ്ജുവിനെതിരെ ആരാധകർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us