scorecardresearch

അഭിഷേകിന്റെ തേരോട്ടം; വെറും 20 കളിയിൽ നിന്ന് 907 റേറ്റിങ്; സഞ്ജുവിനും മുന്നേറ്റം

Abhishek Sharma Twenty20 Batting Ranking: ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരെ അഭിഷേകിൽ നിന്ന് വന്ന തകർപ്പൻ ബാറ്റിങ്ങോടെയാണ് കരിയർ ബെസ്റ്റ് റേറ്റിങ്ങിലേക്ക് ഇന്ത്യൻ ഓപ്പണർക്ക് എത്താനായത്

Abhishek Sharma Twenty20 Batting Ranking: ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരെ അഭിഷേകിൽ നിന്ന് വന്ന തകർപ്പൻ ബാറ്റിങ്ങോടെയാണ് കരിയർ ബെസ്റ്റ് റേറ്റിങ്ങിലേക്ക് ഇന്ത്യൻ ഓപ്പണർക്ക് എത്താനായത്

author-image
Sports Desk
New Update
Abhishek Sharma

File Photo

വെടിക്കെട്ട് ബാറ്റിങ്ങോടെ ഐസിസി ട്വന്റി20 റാങ്കിങ്ങിൽ കരിയർ ബെസ്റ്റ് റേറ്റിങ് പോയിന്റിലെത്തി ഇന്ത്യയുടെ യുവതാരം അഭിഷേക് ശർമ. 907 എന്ന റേറ്റിങ്ങോടെ അഭിഷേക് ശർമ ട്വന്റി20 ബാറ്റിങ് റാങ്കിങ്ങിലെ തന്റെ ഒന്നാം സ്ഥാനം ഊട്ടിയുറപ്പിക്കുന്നു. റാങ്കിങ്ങിൽ രണ്ടാമതുള്ള ഇംഗ്ലണ്ട് താരം ഫിൽ സോൾട്ടിന്റെ റേറ്റിങ് 844 ആണ്. 

Advertisment

ഏഷ്യാ കപ്പിൽ പാക്കിസ്ഥാനെതിരെ അഭിഷേകിൽ നിന്ന് വന്ന തകർപ്പൻ ബാറ്റിങ്ങോടെയാണ് കരിയർ ബെസ്റ്റ് റേറ്റിങ്ങിലേക്ക് ഇന്ത്യൻ ഓപ്പണർക്ക് എത്താനായത്. പാക്കിസ്ഥാനെതിരെ 39 പന്തിൽ നിന്ന് 74 റൺസ് ആണ് അഭിഷേക് അടിച്ചെടുത്തത്. ഏഷ്യാ കപ്പ് ആരംഭിക്കുന്നതിന് മുൻപ് അഭിഷേക് തന്നെയായിരുന്നു ഐസിസി ട്വന്റി20 റാങ്കിങ്ങിൽ ഒന്നാമത്. 

Also Read: ഷഹീൻ അഫ്രീദിയേയും റൗഫിനേയും ബാറ്റ് ചെയ്യാൻ അയക്കൂ; പരിഹസിച്ച് ഷാഹിദ് അഫ്രീദി

ഇപ്പോൾ റാങ്കിങ്ങിൽ രണ്ടാമതുള്ള ഫിൽ സോൾട്ടും അഭിഷേകും തമ്മിൽ 63 റേറ്റിങ്ങിന്റെ വ്യത്യാസമുണ്ട്. വെറും 20 ഇന്നിങ്സിൽ നിന്നാണ് അഭിഷേക് ട്വന്റി20 റാങ്കിങ്ങിൽ കുതിപ്പ് നടത്തിയിരിക്കുന്നത്. 20 ട്വന്റി20 ഇന്നിങ്സിൽ നിന്ന് 359 പന്തുകളാണ് അഭിഷേക് നേരിട്ടത്. നേടിയത് 708 റൺസ്. 135 ആണ് ഉയർന്ന സ്കോർ. സ്ട്രൈക്ക് റേറ്റ് 197.

Advertisment

Also Read: ക്യാപ്റ്റൻസി എന്താണെന്ന് അറിയാത്ത ക്യാപ്റ്റൻ; എടുത്ത് കളയൂ; നാണക്കേടെന്ന് അക്തർ

ഇന്ത്യയുടെ തിലക് വർമ ഒരു സ്ഥാനം മുൻപോട്ട് കയറി മൂന്നാം റാങ്കിലേക്ക് എത്തി. ജോസ് ബട്ട്ലറെ നാലാം സ്ഥാനത്തേക്ക് ഇറക്കിയാണ് തിലക് വർമ മൂന്നാം സ്ഥാനം പിടിച്ചത്. ഇന്ത്യൻ ട്വന്റി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ഒരു സ്ഥാനം മുൻപിലേക്ക് കയറി ആറാം​ റാങ്കിലേക്ക് വന്നു.

Also Read: റെഡ് ബോൾ ക്രിക്കറ്റിൽ നിന്ന് ഇടവേള വേണം; ബിസിസിഐയോട് ആവശ്യപ്പെട്ട് ശ്രേയസ് അയ്യർ

മലയാളി താരം സഞ്ജു സാംസണും റാങ്കിങ്ങിൽ ചെറിയൊരു മുന്നേറ്റം നടത്തി. ഒരു റാങ്കിങ് മുൻപിലേക്ക് കയറിയ സഞ്ജു സാംസൺ 39ാം റാങ്കിലെത്തി. 556 സഞ്ജുവിന്റെ റേറ്റിങ്. ഏഷ്യാ കപ്പ് സൂപ്പർ ഫോർ മത്സരങ്ങളും ഫൈനലും മുൻപിൽ നിൽക്കുമ്പോൾ ഇന്ത്യൻ താരങ്ങൾ ട്വന്റി20 റാങ്കിങ്ങിൽ ഇനിയും മുന്നേറാനാണ് സാധ്യത.

Read More: 13-0, 10-1; ഞങ്ങൾക്കിത് പൂ പറിക്കും പോലെ; പാക്കിസ്ഥാനെ പരിഹസിച്ച് സൂര്യകുമാർ യാദവ്

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: